പലപ്പോഴും ഞാനവർക്കൊരു ശല്യമായി മാറുന്നുണ്ടോ എന്നെനിക്ക് തോന്നിയിട്ടുണ്ട് ; ഞാൻ മോനെയും ബിജു ചേട്ടനെയും ഓവർ കെയറിങ് ആണ് എപ്പോഴും – സംയുക്ത വർമ്മയുടെ അഭിമുഖം

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ബിജു മേനോനും, സംയുക്ത വർമ്മയും. എന്നാൽ വിവാഹ ശേഷം അഭിനയത്തിൽ നിന്നും പതിയെ സംയുക്ത മാറി നിൽക്കുകയും, ബിജു മേനോൻ സജീവമായി സിനിമയിൽ തന്നെ തുടരുകയും ചെയ്തു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കേവലം നാല് വർഷം മാത്രമേ സിനിമ രംഗത്ത് സംയുക്ത ഉണ്ടായിരുന്നുള്ളുവെങ്കിലും ഒരു പിടി നല്ല കഥപാത്രങ്ങളെ മലയാള സിനിമയിൽ സംഭാവന ചെയ്യാൻ സംയുക്തയ്ക്ക് കഴിഞ്ഞു. നാല് വർഷത്തിനുളളിൽ 18 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റായി മാറുകയും, പ്രേക്ഷകരുടെ ഹൃദയത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നവയുമാണ്.

മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ടു തവണ സംയുക്തയെ തേടിയെത്തി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും, ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് പലരും സംയുക്തയോട് ചോദിച്ചിരുന്നു ആപ്പോഴെല്ലാം ഇല്ലാ എന്നായിരുന്നു മറുപടി. അതേസമയം സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതിനായി നിരവധി അവസരങ്ങൾ സംയുക്തയ്ക്ക് ലഭിച്ചിരുന്നു. പഴശിരാജ സിനിമയിൽ ഉൾപ്പടെ കനിഹ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടാൻ അവസരം ലഭിച്ചത് സംയുക്ത വർമ്മയ്ക്ക് ആയിരുന്നു. എന്നാൽ ആ സമയത്ത് മകൻ ചെറിയ കുട്ടി ആയിരുന്നതിനാൽ ആ വേഷം സംയുക്ത വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം സംയുക്ത തന്നെയാണ് മുൻപൊരു അഭിമുഖത്തിൽ വ്യകത്മാക്കിയത്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി രംഗത്തെത്തിയിരിക്കുകയാണ് സംയുക്ത.

സംയുക്ത വർമ്മയുടെ വാക്കുകൾ …

ഈ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സംയുക്ത ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. കഴുത്തിന് താഴോട്ട് ശില്പ ഷെട്ടി ആണ് എന്നാണ് താൻ സ്വയം ധരിച്ച് വെച്ചിരിക്കുന്നതെന്നും, കൊറോണയുടെ രണ്ടാംഘട്ടത്തിൽ ചെറിയ രീതിയിൽ വീട്ടിൽ ഇരുന്നു ബോർ അടിച്ചിരുന്നെന്നും, എന്നാൽ പിന്നീട് എല്ലാ കാര്യങ്ങളും പതിയെ ശരിയായി വന്നെന്നും, താൻ ബിജു ചേട്ടനെയും, മകനെയും  ഓവർ കെയറിങ്ങാണ് എപ്പോഴും.പലപ്പോഴും പല സന്ദർഭങ്ങളിലും,അവർക്ക് താനൊരു ശല്ല്യമായി മാറുന്നുണ്ടോ എന്ന് പോലും തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും” സംയുക്ത വർമ്മ പറഞ്ഞു.

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷം പൂർത്തിയായെന്നും, രണ്ടുപേരും പരസ്പരം സഹിച്ചും, ക്ഷമിച്ചു കൊണ്ടാണ് മുന്നോട്ടു പോവുന്നതെന്നും, താൻ ചില ഡ്രസിട്ട് വരുമ്പോൾ ബിജു ചേട്ടൻ ഒരുപാട് കളിയാക്കാറുണ്ടെന്നും, പക്ഷേ ആര് എങ്ങനെ കളിയാക്കിയാലും തനിയ്ക്ക് ഇടണമെന്ന് തോന്നുന്ന ആഭരണങ്ങളും, വസ്ത്രങ്ങളുമെല്ലാം താൻ ധരിക്കുമെന്നും സംയുക്ത വർമ്മ വെളിപ്പെടുത്തുന്നു.

സംയുക്തയുടെ ഒരു തിരിച്ച് വരവ് ഇനി പ്രതീക്ഷിക്കാമോ എന്ന് മുന്നേയൊരു പരിപാടിയ്ക്ക് ഇടയ്ക്ക് വെച്ച് ബിജു മേനോനോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ തിരിച്ചു വരാൻ അവൾ എവിടെ പോയെന്നും, അവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു  മറുപടി. രണ്ടു പേരും അഭിനയിക്കാൻ ഇറങ്ങിയാൽ കുടുംബം ആരും നോക്കുമെന്ന അദ്ദേഹത്തിൻ്റെ മറുപടി സ്ത്രീകൾ അടുക്കളയിൽ തന്നെ ഒതുങ്ങട്ടെ എന്ന വിചിത്ര വാദത്തെ പിന്തുണയ്‌ക്കുകയാണെന്ന വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
സംയുക്ത വർമ്മയുടെ അഭിമുഖം കാണാം

KERALA FOX
x
error: Content is protected !!