ഞാൻ ആത്മഹത്യ ചെയ്യാതെ ഇപ്പോഴും നില നിൽക്കുന്നതിൻ്റെ ഒരേയൊരു കാരണം അതാണ് ; ഭാവന തന്നോടും മഞ്ജുവിനോടും പറഞ്ഞതിനെക്കുറിച്ച് സംയുക്ത വർമ്മ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ഒരു കാലത്ത് സിനിമകളിൽ സജീവമായ താരം പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുകായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് സംയുക്ത സിനിമയിൽ നിന്നും അത്തരത്തിലൊരു ഇടവേള എടുക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളായി കണക്കാക്കുന്ന ബിജു മേനോനാണ് സംയുകതയെ വിവാഹം കഴിച്ചത്. അഭിനയ കാലയളവിൽ പരിമിതമായ സിനിമകളിൽ മാത്രമേ സംയുക്ത അഭിനയിച്ചിട്ടുള്ളു എങ്കിലും ലഭിച്ച വേഷങ്ങളും ചെയ്ത കഥാപാത്രങ്ങളും വളരെ ഭംഗിയായി ചെയ്യാൻ സംയുക്തയ്ക്ക് സാധിച്ചിരുന്നു.

മലയാള സിനിമയിലെ ശാലീന സൗന്ദര്യം എന്ന നിലയ്‌ക്കെല്ലാം സംയുക്തയെ വിശേഷിപ്പിക്കാം. മനോഹരമായ കണ്ണുകളും, നീളൻ പൊട്ടുകളും അണിഞ്ഞിരുന്ന സംയുക്തയെ കൂടുതൽ സുന്ദരിയാക്കിയിരുന്നത് തന്മയത്വത്തോട് കൂടെയുള്ള ചിരിയായിരുന്നു. നടിയെന്ന നിലയിൽ അഭിനയിച്ച കാലയളവിനുള്ളിലും, ഇപ്പോഴും യാതൊരുവിധ വിവാദങ്ങളലേയ്‌ക്കും താരം ഇന്നേവരെ തല വെച്ച് കൊടുത്തിട്ടില്ല. സിനിമയിൽ സജീവമല്ലെങ്കിലും സിനിമ സുഹൃത്തുക്കളുമായുള്ള സൗഹൃദം ഇപ്പോഴും നല്ല രീതിയിൽ കാത്ത്‌ സൂക്ഷിക്കാൻ സംയുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ കൃത്യമായ ധരണയോടെയും, അഭിപ്രായത്തോടെയും ജീവിക്കുന്ന ആൾ കൂടിയാണ് സംയുക്ത. ഇപ്പോഴിതാ ഒരു മുഖ്യധാരാ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടി ഭാവനയെ സംബന്ധിച്ചാണ് സംയുക്ത ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

സംയുക്തയുടെ വാക്കുകൾ …
പുറമേ നിന്ന് നോക്കുമ്പോൾ ഭാവന വളരെ ശക്തിയുള്ള, ബോൾഡായ ഒരു പെൺകുട്ടിയായി നിങ്ങൾക്ക് തോന്നാമെന്നും, എന്നാൽ അങ്ങനെ അല്ലാതിരുന്ന ഒരു ഭാവന ഉണ്ടായിരുന്നെന്നും, ഇന്ന് കാണുന്ന ഒരു അവസ്ഥയിലേയ്ക്ക് അവൾ എത്തുന്നതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും, വല്ലാതെ കരയുകയും, തളർന്നു പോവുകയും ചെയ്ത ഒരു അവസ്ഥയിൽ നിന്നാണ് അവൾ ഇങ്ങനെയെങ്കിലും മാറിയതെന്നും സംയുക്ത സൂചിപ്പിച്ചു. ഇങ്ങനെയൊന്നുമല്ലാതെ കഴിഞ്ഞ രണ്ട് മൂന്ന് വർഷം ആ കുട്ടി കടന്നു പോയ ഒരു മെന്റൽ ഡ്രോമയുണ്ടെന്നും, പൊട്ടിചിതറി കരഞ്ഞു പോകുന്ന ഒരു അവസ്ഥയിലേയ്ക്ക് അവൾ എത്തിയിരുന്നെന്നും, താൻ ആത്മഹത്യ ചെയ്യാതെ ഇപ്പോഴും നില നിൽക്കുന്നതിൻ്റെ ഒരേയൊരു കാരണം തൻ്റെ അമ്മയാണെന്നും, അമ്മയെ ഓർത്ത് മാത്രമാണ് താൻ ജീവിക്കുന്നതെന്നും ഭാവന തന്നോടും, മഞ്ജുവിനോടും പങ്കുവെച്ചിരുന്നതായി സംയുക്ത പറഞ്ഞു.

അഭിനയ രംഗത്ത് സംയുക്ത സജീവമല്ലെങ്കിലും സിനിമയിലെ സൗഹൃദങ്ങളായ ഭാവന, മഞ്ജു, സംയുക്ത, ഇവര്‍ തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഇവരുടെ കൂട്ടത്തിൽ ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ അങ്ങനെ നീണ്ട ഒരു പട്ടിക തന്നെയുണ്ട് . ഭാവനയുടെ പിറന്നാൾ ദിനത്തിൽ തങ്ങളുടെ കൂട്ടുകാരിയ്ക്ക് ഇവരെല്ലാം ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ജൂൺ – 6 ന് ഭാവനയുടെ പിറന്നാൾ ദിനത്തിൽ സംയുക്ത പങ്കുവെച്ച വാക്കുകളും, പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. “രാജകുമാരിമാർ ജനിക്കുന്നതല്ല സൃഷ്ടിക്കപെടുന്നതാണ് ഹാപ്പി ബര്‍ത്ത് ഡേ” എന്നായിരുന്നു സംയുക്ത ഭാവനയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

KERALA FOX
x
error: Content is protected !!