ഞങ്ങൾ എന്നും അമ്മക്കൊപ്പം ഉണ്ടാകും, അച്ഛനെ കുറിച്ച് നമുക്കൊരു പ്രതീക്ഷയുമില്ല ; ഗോപി സുന്ദറിന്റെ മകൻ പ്രതികരിക്കുന്നു

സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയം ഗോപി സുന്ദർ തന്നെയാണ്. അമൃതയും, താനും പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചതായും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പലപ്പോഴായും ഇരുവർക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത്. ഗോപി സുന്ദറും, അമൃതയും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അമൃതയുടെ മകൾ പാപ്പുവിനെ ആര് നോക്കുമെന്നും, മകളുടെ സംരക്ഷണം ആര് ഏറ്റെടുക്കും എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നത്.

അതേസമയം ഗോപി സുന്ദറിനും, ആദ്യ ഭാര്യ പ്രിയയ്‌ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. ഇപ്പോഴിതാ ഗോപി സുന്ദറിൻ്റെ മൂത്ത മകൻ മാധവ് ഗോപി സുന്ദറാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തനിയ്ക്കെല്ലാം തൻ്റെ അമ്മയാണെന്നും, അച്ഛൻ്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കേണ്ടതില്ലെന്നും, അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ലെന്നുമാണ് മകൻ പറയുന്നത്. താൻ ഒരിക്കലും തൻ്റെ അച്ഛൻ്റെ അഴുക്ക് ക്യാരക്ടറിൽ ചെന്ന് പെടുകയില്ലെന്നും, അത്തരം മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാ ധീനിക്കുകയില്ലെന്നും,തൻ്റെ അച്ഛനെ പോലെ ഒരിക്കലും ആകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇൻസ്റ്റാഗ്രാമിലെ ‘ചോദ്യം ചോദിക്കൂ ഉത്തരം പറയൂ’ എന്ന ഗെയിമിലാണ് മകൻ അതിനുള്ള ഉത്തരം നൽകിയത്. ഒരാൾ മാധവ് ഗോപി സുന്ദറിനോടായി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക, ഞങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നു. ഒരു ദിവസം നിങ്ങളുടെ അമ്മ പ്രിയയുടെ സ്നേഹം അച്ഛൻ തിരിച്ചറിയുമെന്നും, ആ നിമിഷത്തിനായി കാത്തിരിക്കുവെന്നും, തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേയ്ക്ക് തിരിച്ചു വരും എന്നായിരുന്നു.

എന്നാൽ ഇതിന് മാധവ് ഗോപി സുന്ദർ പങ്കുവെച്ച മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എല്ലായ്‌പ്പോഴും താൻ തൻ്റെ അമ്മയെ പിന്തുണയ്‌ക്കുന്നതായും, പക്ഷേ തൻ്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിയ്ക്ക് ഒരു പ്രതീക്ഷയുമില്ലെന്നും, അദ്ദേഹം ഒരിക്കലും തിരിച്ച് വരില്ലെന്നും ആ മടങ്ങി വരവ് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് മകൻ മറുപടിയായി പറഞ്ഞരിക്കുന്നത്. അതോടൊപ്പം നിങ്ങളാരും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കേണ്ടെന്നുമാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.  മുൻപും ഇത്തരം പ്രസ്താവനകളുമായി മകൻ രംഗത്തെത്തിയിരുന്നു. അച്ഛൻ്റെ കാര്യത്തിൽ തങ്ങൾ അഭിപ്രായം പറയുന്നില്ലെന്നും, തനിയ്ക്കും സഹോദരനും അമ്മയാണ് എല്ലാമെന്നും, അമ്മയോടാണ് തങ്ങൾക്ക് സ്നേഹമെന്നും, ഒരു കുറവും വരുത്താതെ അമ്മ തങ്ങളെ നോക്കുന്നുണ്ടെന്നുമാണ് അന്ന് മകൻ മാധവ് ഗോപിസുന്ദർ പറഞ്ഞിരുന്നത്.

അച്ഛനെക്കുറിച്ചുള്ള താങ്കളുടെ നല്ല ഓർമകൾ എന്തൊക്കെയാണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓർമിക്കുമ്പോൾ തനിയ്ക്ക് ഡ്രൈവറിങ്ങ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നെന്നും, കാർ ഓടിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നതായും, അതുകൊണ്ട് തന്നെ കാർ ഓടിക്കാൻ പഠിപ്പിച്ചത് അയാളാണെന്നും, അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവമെന്നും, ഓർമിക്കാൻ ആഗ്രഹമുള്ളത് അത് മാത്രമാണെന്നുമാണ് മകൻ മാധവ് ഗോപിസുന്ദർ പറയുന്നത്. നിരവധി ആളുകളാണ് മാധവ് ഗോപി സുന്ദർ പറഞ്ഞ കാര്യത്തെയും, അദ്ദേഹമെടുത്ത തീരുമാനെത്തയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!