ഗായിക മഞ്ജരിയുടെ കഴുത്തിൽ മിന്ന് ചാർത്തി ജെറിൻ ; അനുഗ്രഹിച്ച് സുരേഷ് ഗോപി വിവാഹ വീഡിയോ കാണാം

 

വ്യത്യസ്തമായ ആലാപന ശൈലിയും സംസാര ശൈലിയും കൊണ്ട് മലയാളി സംഗീത ആസ്വാദകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, ഫ്യൂഷന്‍ എന്നീ ആലാപന ശൈലികള്‍ മഞ്ജരി വളരെ മനോഹരമായി തന്നെ ആലപിക്കാറുണ്ട്. മഞ്ജരിയുടെ ഗസൽ സംഗീതത്തിനും ഏറെ ആരാധകരുണ്ട്. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും ഒക്കെ ശ്രദ്ധ നേടാൻ മഞ്ജരിക്ക് സാധിച്ചു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ അധികമൊന്നും പങ്കുവയ്ക്കാൻ താല്പര്യപ്പെടാത്ത ആളാണ് മഞ്ജരി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നത്.

അങ്ങനെയാണ് മഞ്ജരി വിവാഹ മോചിതയായത് പ്രേക്ഷകർ അറിയുന്നത്. തന്റെ ആദ്യ വിവാഹ മോചനം ജീവിതത്തില്‍ താൻ എടുത്ത മികച്ച തീരുമാനമായിരുന്നു എന്നാണ് മഞ്ജരി അന്ന് പറഞ്ഞത്. ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനമായിരുന്നു അത് എന്നും മഞ്ജരി അന്ന് പറഞ്ഞിരുന്നു. തന്റെ വിവാഹ മോചനം ഒരു ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയില്‍ നോക്കുമ്പോള്‍ തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു അതെന്നും മഞ്ജരി പറഞ്ഞു. മഞ്ജരിയുടെ ധീരമായ തീരുമാനത്തെ പ്രേക്ഷകർ പ്രശംസിക്കുകയും ചെയ്തിരുന്നു.

വിവാഹ മോചനത്തിന് ശേഷം മഞ്ജരി വലിയ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. മഞ്ജരി നടത്തിയ മേക്കോവറും ഗാനങ്ങളും ആല്‍ബങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇന്നിപ്പോൾ താരം ടെലിവിഷന്‍ സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. മ്യൂസിക് റിയാലിറ്റി ഷോകളിലെ ജഡ്‌ജ് ആയാണ് മഞ്ജരി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നത്. പ്രമുഖ സംഗീതജ്ഞൻ ഇളയരാജയാണ് മഞ്ജരിയെ സംഗീത ലോകത്തേക്ക് കൊണ്ടു വരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജരി സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നതു. മലയാളത്തിലും, തമിഴിലുമായി ഏകദേശം 200-ലധികം ചിത്രങ്ങളിലും നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.

 

ഇപ്പോഴിതാ മഞ്ജരിയെ സംബന്ധിച്ച പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. മഞ്ജരിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസമാണ് കൈയ്യില്‍ മൈലാഞ്ചി അണിയുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജരി തന്റെ ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചത്. ബാല്യകാല സുഹൃത്ത് കൂടിയായ ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ജെറിന്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ മാനേജരാണ്. തിരുവനന്തപുരത്തു വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരത്തിന് പോകുന്നുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

KERALA FOX

Articles You May Like

x
error: Content is protected !!