ആ ചിരിക്കുന്ന മുഖം ഇനിയില്ല ; മറിമായത്തിലെ സുമേഷേട്ടൻ ഓർമ്മയായി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യനടൻ ആണ് ഖാലിദ്. തന്റെ പതിനാറാമത്തെ വയസ്സിൽ ഒരു പകരക്കാരനായി ആയിരുന്നു അദ്ദേഹം ആദ്യം നാടകത്തിലേക്ക് കയറുന്നത്. അവിടെ നിന്ന് തുടങ്ങി പിന്നീട് മികച്ച ഒരുപിടി വേഷങ്ങളിലേക്ക് അദ്ദേഹം മാറുകയായിരുന്നു. പകരക്കാരനായ വേഷങ്ങളൊന്നും അദ്ദേഹത്തിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. മഴവിൽ മനോരമയിലൂടെ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ ആയിരുന്നു ഖാലിദ് എന്ന ഈ നടനെ മലയാളികൾക്ക് സമ്മാനിച്ചത്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രവും അത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ട്.

പൊട്ടിച്ചിരിപ്പിക്കുന്ന കയ്യടിപ്പിക്കുന്ന നിരവധി രംഗങ്ങൾ മറിമായത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.സൈക്കിൾ യജ്ഞവും റെക്കോർഡ്ഡ് ഡാൻസ്സും മുതൽ നാടകത്തിലും സിനിമയിലും വരെ തന്റെ പ്രതിഭയെ അടയാളപ്പെടുത്തുവാൻ അവസരം ലഭിച്ച ഒരു കലാകാരനായിരുന്നു ഖാലിദ്. നാടകത്തിന്റെ ത്രസിപ്പിക്കുന്ന സൈക്കിൾ യഞ്ജനങ്ങളിൽ നിന്നും ആയിരുന്നു ഖാലിദ് എന്ന കലാകാരന്റെ തുടക്കം. പ്രൊഫഷണൽ നാടക സമിതികൾക്ക് നിന്നു തിരിയാൻ സമയമില്ലാതെ കാലത്താണ് പതിനാറാം വയസ്സിൽ ഒരു പകരക്കാരനായി അദ്ദേഹം സിനിമയിൽ എത്തിയത്.

മലയാളസിനിമയിൽ മുൻനിര അലങ്കരിക്കുന്ന ഷൈജു ഖാലിദ് ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. മരണം വരെ ക്യാമറയുടെ മുന്നിൽ തുടരണമെന്ന ആഗ്രഹം പൂർത്തിയാക്കി തന്നെയാണ് അദ്ദേഹം വിട പറയുന്നത്. ടോവിനോയെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് മരണം. ലൊക്കേഷനിലെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയുന്നു.

 

KERALA FOX

Articles You May Like

x
error: Content is protected !!