മണവാട്ടി ലുക്കിൽ സ്വാസിക, വിവാഹം ആയോ എന്ന് ആരാധകർ

ഇന്ന് മലയാളസിനിമ മേഖലയിൽ ഏറെ തിരക്കുള്ള ഒരു നടിയാണ് സ്വാസിക. ഈയിടെ സോഷ്യൽമീഡിയയിൽ വളരെ വലിയ ശ്രദ്ധ നേടിയെടുക്കാനും താരത്തിന് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് സ്വാസിക. ഭംഗികൊണ്ടും തന്റെ അഭിനയമികവുകൊണ്ടും മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ മിന്നി തിളങ്ങാന്‍ ഈ നടിക്ക് സാധിച്ചു. സിനിമകളിൽ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറായിരുന്നില്ല

ഈ അടുത്ത് റിലീസ് ചെയ്ത മുൻനിര മോഹന്‍ലാല്‍ ചിത്രമായാ ആറാട്ടില്‍ താരം അഭിനയിച്ചിരുന്നു. ഈ സിനിമയിലെ സ്വാസികയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ ഒട്ടനവധി ചിത്രങ്ങളിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ നടിക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് വൈറല്‍ലായിക്കൊണ്ട് ഇരിക്കുന്നത്.

ബ്രൈഡല്‍ ലുക്കിലാണ് പുതിയ ഫോട്ടോയില്‍ സ്വാസിക എത്തിയത്. ഒരുപാടു ഡിസൈന്‍ വരുന്ന ലഹങ്കയും ഇതിന് ചേരുന്ന വലിയ കമ്മല്‍ മാല മാട്ടി എല്ലാം താരം അണിഞ്ഞിട്ടുണ്ട്. ഒരു മണവാട്ടിയെ പോലെയായിരുന്നു സ്വാസികയെ കാണാന്‍. ഫോട്ടോ കണ്ടതോടെ താരത്തിന്റെ വിവാഹമാണോ എന്നും ആരാധക്കാർ സംശയിച്ചു പോയി. ഫോടോസിന് താഴെ നിരവധി കമന്റുകള്‍ ആണ് വരുന്നത്.

ഇന്‍സ്റ്റഗ്രാമിലും സജീവമായ സ്വാസിക ഇടക് ഇടക് തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തെ ജീവിതമായി കണ്ട നടി, ഏത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും തന്റെ അഭിനയമികവ് തെളിച്ച നടിയാണ് സ്വാസിക. മലയാളസിനിമ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ചുരുങ്ങിയ സമയംകൊണ്ടുതന്നെ സ്വാസികക്ക് സാധിച്ചിട്ടുണ്ട് . .

KERALA FOX
x
error: Content is protected !!