മക്കൾ സിനിമാ രംഗത്തെ പ്രമുഖർ, എന്നിട്ടും അവസരം ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കാറില്ല ; കൊച്ചിയിൽ ഇത്രയും സിനിമാക്കാരുള്ള ഒരു വീട് വേറെയില്ല – വി പി ഖാലിദിന്റെ അധികമാർക്കും അറിയാത്ത കഥ

ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് വി. പി ഖാലിദ്. അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത വലിയ വേദനയോടെയാണ് പ്രേക്ഷകരും, സിനിമ ലോകവും കേട്ടത്. വൈക്കത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ കുളിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛനെ പോലെ തന്നെ മക്കളും മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. മലയാള സിനിമ മേഖലയിലെ തന്നെ ശ്രദ്ധേയരായ ക്യാമറാ പേഴ്സൺ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരാണ് അദ്ദേഹത്തിൻ്റെ മക്കൾ.

മഴവിൽ മനോരമയിലെ ‘മറിമായം’ പരിപാടിയിൽ ഖാലിദ് അവതരിപ്പിച്ചിരുന്ന സുമേഷ് എന്ന ഹാസ്യ കഥാപാത്രം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ ഒൻപത് വർഷമായി മാറിമയത്തിലെ ഒരു കുടുംബാംഗമായി അഭിനയ രംഗത്ത് അദ്ദേഹം സജീവമായിട്ടുണ്ട്. മറിമായം പരമ്പരയിലെ ഒരു കുഞ്ഞു കഥാപാത്രം അവതരിപ്പിച്ചായിരുന്നു തുടക്കം. ഖാലിദിൻ്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ തുടങ്ങിയതോട് കൂടെ മറിമായം സംഘാടകർ അദ്ദേഹത്തിന് സ്ഥിരമായി വേഷം നൽകുകയും ചെയ്തു. സിനിമ, സീരിയൽ, നാടക നടനെന്ന നിലയിൽ ശോഭിച്ച ഖാലിദ് ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. അഭിനേതാവ് മാത്രമല്ല അദ്ദേഹം അറിയപ്പെടുന്നൊരു ഗായകൻ കൂടിയാണ്.

അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെയാണ് മകൻ ഖാലിദ് റഹ്‌മാൻ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രങ്ങളെല്ലാം ഖാലിദ് റഹമാൻ്റെ സംവിധാനത്തിൽ പിറന്നവയാണ്. ക്യാമറമാൻമാരായിട്ടാണ് മക്കളായ ഷൈജുവും, ജിംഷിയും ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ സിനിമയിൽ മക്കളോട് ഇന്നേവരെ താൻ അവസരം ചോദിച്ചിട്ടില്ലെന്നും, അവർ വിളിച്ചാൽ പോയി ചെയ്യുകയാണെന്നുമാണ് മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ താൻ അവരുടെ ബാപ്പ ആയിരുന്നില്ലെന്നും, അവിടെ താനൊരു കലാകാരൻ മാത്രമാണെന്നും, അവർക്ക് അവരുടെ ജോലി, തനിയ്ക്ക് തൻ്റെ പണി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സത്യത്തിൽ കൊച്ചിയിൽ ഇത്രയധികം സിനിമ പ്രവർത്തകരുള്ള വീട് ഉണ്ടോ എന്നു പോലും അതിശയിച്ചിരുന്നതായി അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.

രണ്ട് ഭാര്യമാരാണ് അദ്ദേഹത്തിനുള്ളത്. മൊത്തം അഞ്ച് മക്കൾ. ആദ്യ ഭാര്യ സഫിയയിൽ മൂന്ന് മക്കളാണുള്ളത്. ഷാജി ഖാലിദ്, ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിങ്ങനെ. രണ്ടാമത്തെ വിവാഹം താൻ യാദൃച്ഛികമായി ചെയ്തതാണെന്നും, അത് കുടുംബക്കാർ നടത്തി തന്നതാണെന്നും, അങ്ങനെയാണ് സൈനബ തൻ്റെ ജീവിത്തത്തിലേയ്ക്ക് വരുന്നതെന്ന് അദ്ദേഹം ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്. ഖാലിദ് റഹ്‌മാൻ, ജാസ്മിൻ എന്നിവരാണ് ഈ ബന്ധത്തിലെ മക്കൾ.

ക്യാമറ ആദ്യം പഠിക്കുന്നത് മൂത്ത മകൻ ഷാജിയാണെന്നും, അവനാണ് പിന്നീട് അനിയന്മാരെ ക്യാമറ പഠിപ്പിച്ചതെന്നും, സിനിമയായിരുന്നു ഷാജിയുടെ സ്വപ്നമെന്നും എന്നാൽ അതിന് കാത്ത് നിൽക്കാതെ 2012 – ൽ അവൻ പോയെന്നും, ഷൈജു അപ്പോഴേക്കും സിനിമയിൽ സജീവമാവുകയായിരുന്നെന്നും, ഇപ്പോൾ നിലവിൽ മക്കളെല്ലാവരും സിനിമയിൽ അറിയപ്പെടുന്ന രീതിയിലേയ്ക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും മുൻപ് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

KERALA FOX
x
error: Content is protected !!