മക്കളും മരുമക്കളും ചെറുമക്കളും എല്ലാം താരങ്ങൾ, എന്നിട്ടും സുബ്ബലക്ഷ്മി ആ വലിയ വീട്ടിൽ ഒറ്റക്കാണ്! അതിന്റെ കാരണം വ്യക്തമാക്കി സൗഭാഗ്യ

താരകുടുംബം എന്നല്ലാതെ മറ്റൊരു പേര് കൊണ്ടും വിശേഷിപ്പിക്കാന്‍ കഴിയാത്ത വീടാണ് നര്‍ത്തകിയും അഭിനയത്രിയുമായ താര കല്യാണിന്റേത്. താരയുടെ അമ്മ സുബ്ബലക്ഷ്മി, മകള്‍, മരുമകന്‍, കൊച്ചു മകള്‍ എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ സുപരിചിതരാണ്. താര കല്യാണ്‍ സ്റ്റേ്ജ് ഷോകളിലും മിനിസ്‌ക്രീനിലുമാണ് തിളങ്ങിയതെങ്കില്‍ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ താരമാണ്. സ്റ്റേജ് ഷോകളില്‍ ചെറുപ്പം മുതലേ സൗഭാഗ്യ പെര്‍ഫോം ചെയ്തിരുന്നു എങ്കിലും ടിക് ടോക് വീഡിയോയിലൂടെയാണ് താരമായത്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഡാന്‍്‌സറാണ്. ഇരുവരും ഒന്നിച്ചു സോഷ്യല്‍ മീഡിയകളില്‍ ഡാന്‍സ് വിഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. നടി സുബ്ബലക്ഷ്മിയും താര കല്യാണും താരയുടെ മകള്‍ സാഭാഗ്യയുമൊക്കെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളവരാണ്. ഇവര്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയും മകള്‍ സുദര്‍ശനയും സുബ്ബലക്ഷ്മിയമ്മ തനിച്ച് താമസിക്കുന്ന വീട്ടില്‍ സര്‍പ്രൈസായി എത്തിയിരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. സൗഭാഗ്യയുടെ കഴിഞ്ഞ ഒരു വിഡിയോയിലും സുബ്ബലക്ഷ്മി ഈ പ്രായത്തിലും തനിച്ചാണ് താമസമെന്ന് പറഞ്ഞിരുന്നു. ആ വീഡിയോക്ക് താഴെ നിരവധി പേരാണ് കാരണം തിരക്കി രംഗത്തെത്തിയിരുന്നത്. അതിനുള്ള കാരണം സുബ്ബലക്ഷ്മിയ്‌ക്കൊപ്പം തന്നെ ഇരുന്നു കൊണ്ട് വ്യക്തമാക്കുകയാണ് സൗഭാഗ്യ. ഈ വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മ മുന്‍പ് അമ്മുമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് വേറെ വീട്ടിലേക്കു മാറിയതെന്നും പറഞ്ഞു കൊണ്ടാണ് സൗഭാഗ്യ മുത്തശ്ശിയുടെ വീട്ടിലേക്ക് കയറിയത്. എന്നാല്‍ സൗഭാഗ്യയെയും മകള്‍ സുദര്‍ശനയെയും കണ്ട സുബ്ബലക്ഷ്മി ഇംഗ്ലീഷ് സംസാരിച്ചു കൊണ്ടാണ് ഇരുവരെയും സ്വീകരിച്ചത്. മുത്തശ്ശി ഇംഗ്ലീഷ് സംസാരിച്ചത് കേട്ട് സൗഭാഗ്യ ഞെട്ടിയിരുന്നു.

അമ്മ മുന്‍പ് അമ്മുമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് വേറെ വീട്ടിലേക്കു മാറിയതെന്നും പറഞ്ഞു കൊണ്ടാണ് സൗഭാഗ്യ മുത്തശ്ശിയുടെ വീട്ടിലേക്ക് കയറിയത്. എന്നാല്‍ സൗഭാഗ്യയെയും മകള്‍ സുദര്‍ശനയെയും കണ്ട സുബ്ബലക്ഷ്മി ഇംഗ്ലീഷ് സംസാരിച്ചു കൊണ്ടാണ് ഇരുവരെയും സ്വീകരിച്ചത്. മുത്തശ്ശി ഇംഗ്ലീഷ് സംസാരിച്ചത് കേട്ട് സൗഭാഗ്യ ഞെട്ടിയിരുന്നു. കുഞ്ഞിനെ കണ്ടപ്പോള്‍ തനിക്ക് ഉള്ളില്‍ ഇംഗ്ലീഷ് വന്നുകൊണ്ടേയിരിക്കുകയാണ് എന്നാണ് സുബ്ബലക്ഷ്മി പറഞ്ഞത്. തനിക്ക് ഇംഗ്ലീഷ് അറിയാം എന്നാല്‍ അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല എന്നുമാണ് സുബ്ബലക്ഷ്മി പറയുന്നത്. എന്ത് കൊണ്ടാണ് മുത്തശ്ശി തനിയെ താമസിക്കുന്നതെന്ന് തന്നോട് ഒരുപാട് പേര് ചോദിച്ചിരുന്നു. പക്ഷെ തനിക്ക് മനസ്സിലായത് മുത്തശ്ശി വളരെ ഇന്‍ഡിപെന്‍ഡന്റായി ജീവിക്കുന്ന സ്ത്രീയാണ്. വളരെ ബോള്‍ഡായ ആളാണ് മുത്തശ്ശി. നമ്മുടെ സ്വന്തം കാര്യം നമ്മള്‍ തന്നെ ചെയ്യണം എന്ന് വാശി ഉള്ള ആളാണ് മുത്തശ്ശി. ഞങ്ങള്‍ക്ക് അഭിമാനമാണ് മുത്തശ്ശി. ആരെയും ഡിപ്പെന്റ് ചെയ്ത് നില്‍ക്കാന്‍ ഇഷ്ടമല്ലാത്ത ആളാണ് മുത്തശ്ശി. സൗഭാഗ്യ പറയുന്നത് എല്ലാം സുബ്ബലക്ഷ്മി ശരിവെയ്ക്കുകയും ചെയ്യുന്നുണ്ട്.

ബേബി എന്നാണ് മുത്തശ്ശിയുടെ യഥാര്‍ത്ഥ പേര്. ചെറിയമക്കളൊക്കെ ബേബിമ്മാ എന്നാണ് വിളിക്കാറുള്ളത്. താന്‍ ഒറ്റക് താമസിക്കുമ്പോള്‍ തന്റെ രീതിയില്‍ താമസിക്കാം എന്നും സ്വാതന്ത്യത്തോടെ ജീവിക്കാന്‍ പറ്റുമെന്നുമാണ് സുബ്ബലക്ഷ്മി പറയുന്നത്. ഇതൊക്കെ എന്റെ ആഗ്രഹമാണ്. പക്ഷെ തനിക് പ്രായം ആയി എന്ന് പറഞ്ഞ് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മാറ്റിവെക്കണം എന്റെ ഇഷ്ടങ്ങള്‍ മാറ്റിവെക്കയിക്കാനും തനിക്ക് പറ്റില്ല എന്നും സുബ്ബലക്ഷ്മി പറയുന്നു. മുത്തശ്ശിക്ക് പ്രായമായെന്ന് സമ്മതിച്ചു തരില്ല. മക്കളെ ഡിപെന്‍ഡ് ചെയ്താല്‍ അവര്‍ക്കു ബുദ്ധിമുട്ടാവും എന്നൊക്കെയാണ് മുത്തശ്ശി പറയാറുള്ളതെന്നും സൗഭാഗ്യ പറഞ്ഞു. എനിക്ക് വയ്യാതാകുമ്പോഴല്ലേ അവരെ വിളിക്കേണ്ടതുള്ളൂ എനിക്ക് ഇപ്പോള്‍ കുഴപ്പവുമില്ല. ഞാന്‍ നല്ല ആക്റ്റീവ് ആണ.് എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ തന്നെ ചെയ്യും എന്നുമാണ് ഒരുപാട് പേര്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായി സുബ്ബലക്ഷ്മി പറഞ്ഞത്.

KERALA FOX
x
error: Content is protected !!