എല്ലാം വിറ്റാണ് ആ കല്യാണം നടത്തിയത്, ഡിവോഴ്‌സോടെ അവൾ തളർന്നു ; ആ കൊടും ചതിയുടെ കഥ പറഞ്ഞ് ശരണ്യയുടെ അമ്മ

നാടന്‍ വേഷങ്ങളില്‍ ശാലീന സുന്ദരിയായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് ശരണ്യ. ഒരു കാലത്തു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് വില്ലത്തിയായും ശരണ്യ എത്തിയിരുന്നു. കായിനിറയെ അവസരങ്ങളുമായി തിളങ്ങി നിന്നിരുന്ന സമയത്താണ് 2021ല്‍ തലവേദന വരുന്നതും പിന്നീട് അത് ബ്രയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടത്തുകയും ചെയ്യുന്നത്. ഒരുപാട് തവണ ട്യൂമറിനെ തോല്‍പ്പിച്ച് ജീവിച്ച ശരണ്യ ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഒരു ഉത്തമമാതൃകയാണ്. മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീനിലും അഭിനയിച്ചു അഭിനയ മേഖലയില്‍ ഉയര്‍ന്നു വന്ന കണ്ണൂരുകാരിയാണ് ശരണ്യ ശശി.

പിന്നീട് ഒരുപാട് തവണ ശരണ്യക്ക് ട്യൂമറിനുള്ള മേജര്‍ സര്‍ജറിക്ക് വിധേയയാകേണ്ടി വന്നിട്ടുണ്ട്. രോഗത്തെ പല തവണ തോല്‍പ്പിച്ച് ആത്മവിശ്വാസവും ചിരിക്കുന്ന മനസ്സുമായിട്ടാണ് ശരണ്യ ജീവിച്ചത്. 2021ലാണ് ശരണ്യ മരിച്ചത്. അതിനു ശേഷവും ശരണ്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ അമ്മയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ അനുഭവിച്ച വേദനയും അവളുടെ ജീവിതവും ആണ് ശരണ്യയുടെ അമ്മ തുറന്നു പറയുന്നത്. തെലുങ്കില്‍ സ്വാതി എന്നൊരു പരമ്പര ചെയ്തുകൊണ്ടിരുന്ന സമയത്താണ് ശരണ്യക്ക് ഭയങ്കരമായ തലവേദന വന്നത്. ഓരോ ഓപ്പെറേഷന്‍ കഴിഞ്ഞും റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവനും കൊഴിഞ്ഞു ആരോഗ്യവും കുറഞ്ഞിരുന്നു. ശരണ്യയുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ നിഷ്‌കളങ്കമായ ചിരി മാത്രമായിരുന്നു അവള്‍ക്കു സ്വന്തമായി ഉണ്ടായിരുന്നത് എന്നും അമ്മ പറയുന്നു.

അത്രയും വേദനകള്‍ സഹിച്ച സമയത്തും മോള്‍ക്ക് അഭിനയിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. അത് കൊണ്ട് തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ശരണ്യ അസുഖങ്ങളുമായി നില്‍ക്കുമ്പോഴും തന്റെ മനസ്സില്‍ അവള്‍ക്കൊരു കല്യാണം വേണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അവള്‍ കല്യാണം വേണ്ടാന്നും നമുക്ക് ഒരുമിച്ച് ഇങ്ങനെ ജീവിക്കാം അമ്മെ എന്നുമായിരുന്നു പറയാറുള്ളത്. അങ്ങനെ ഒരു ദിവസമാണ് അവളോട് ഒരാള്‍ ഇഷ്ടമെന്ന് പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനുവിനെ ശരണ്യ പരിചയപ്പെട്ടത്. ശരണ്യ അവളുടെ അസുഖത്തിന്റെ കാര്യവും അവള്‍ ഏതു അവസ്ഥയിലാണ് എന്നും തുറന്നു പറഞ്ഞിരുന്നു. ഒന്നും മറച്ചു വെക്കാതെ അയാളോട് എല്ലാം പറഞ്ഞിരുന്നു.

ആദ്യം ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ശരണ്യയോട് പറഞ്ഞത് ഇത് ആരെങ്കിലും പറ്റിക്കുന്നതായിരിക്കും എന്നാണ്. എന്നാല്‍ ബിനു നേരിട്ട് വന്നു ശരണ്യയെ കാണുകയും ആ സമയത്തു അവള്‍ക്കു തലയില്‍ ഒരു മുടി പോലും ഇല്ലായിരുന്നു. എന്നിട്ടും വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് പറഞ്ഞതോടെയാണ് എല്ലാവരും ഒരുമിച്ചു നിന്ന് 2014 ഒക്ടോബര്‍ 26 ന് കയ്യില്‍ ഉള്ളതെല്ലാം എടുത്ത് ഗംഭീരമായി വിവാഹം നടത്തിയത്. പക്ഷെ അത് കഴിഞ്ഞും ശരണ്യക്ക് അസുഖം വന്നു കൊണ്ടേ ഇരുന്നു. തുടര്‍ച്ചയായി അസുഖം വന്നപ്പോള്‍ അവര്‍ക്കിടയില്‍ ഒരു അകല്‍ച്ച ഉണ്ടായി. പിന്നെ പിന്നെ അവളെ വിളിക്കാതെ ആയി. മറ്റുള്ളവര്‍ പറഞ്ഞിട്ടാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയ വിവരം പോലും ശരണ്യ അറിയുന്നത്.

പിന്നെ ഫേസ്ബുക്കില്‍ നിന്ന് പോലും ശരണ്യയെ ബ്ലോക്ക് ചെയ്തിരുന്നു. അതോടെ അവളുടെ മനസ്സും തകര്‍ന്നു. ഇങ്ങനെ നീണ്ടു പോവുന്നത് കൊണ്ട് കാര്യം ഇല്ലല്ലോ. അത് കൊണ്ട് നമുക്ക് പിരിയാം എന്നും ശരണ്യ പറഞ്ഞു. ബിനുവിനെ വിളിച്ചു സംസാരിച്ചു. അത് കേട്ടപ്പോള്‍ തന്നെ ബിനുവും ഹാപ്പി ആയിരുന്നു. പക്ഷെ ശരണ്യ പ്രതീക്ഷിച്ചത് ബിനുവിന്റെ ഭാഗത്തു നിന്ന് അവളെ പിരിയില്ല എന്നൊരു വാക്ക് ആയിരുന്നു. പക്ഷെ അത് ഉണ്ടായില്ല. അവസാനം അവള്‍ ആകെ തളര്‍ന്നിരുന്നു. രണ്ട് ദിവസനം മരുന്ന് പോലും കഴിക്കാതെ നടന്നു. ആ അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും പിന്നെ അവളുടെ സുഹൃത്തുക്കളും കൂടിയാണ് പഴയ അവസ്ഥയിലേക്ക് അവളെ  തിരികെ കൊണ്ട് വന്നതെന്നും അമ്മ പറയുന്നു.

KERALA FOX

Articles You May Like

x
error: Content is protected !!