സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെനിന്ന ഏട്ടൻ ; പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്ക് ദിലീപ് കൊടുത്ത സർപ്രൈസ് കണ്ടോ?

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഞ്ച് നടന്മാരുടെ പേരുകൾ പരിശോധിക്കുമ്പോൾ ആ പേരുകളിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ആക്ഷൻ കിങ്ങ്, സൂപ്പർ ഹീറോ തുടങ്ങി നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിന് സ്വന്തമാണ്. എന്നും ഓർമിക്കപ്പെടുന്ന ഒരു പിടി നല്ല ചിത്രങ്ങൾ അദ്ദേഹം മലയാളത്തിനായി സംഭാവന ചെയ്തു. മോഹൻലാൽ നായക വേഷത്തിലെത്തി മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ‘ രാജാവിൻ്റെ മകൻ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനായ കൂട്ടാളിയുടെ വേഷമായ കുമാർ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു. രാജാവിൻ്റെ മകന് മുൻപേ തന്നെ 1965 – ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു തുടക്കം. പിന്നീട് അങ്ങോട്ട് നായകനായും, വില്ലനായും വെള്ളിത്തിരയിൽ നിറഞ്ഞാടുകയിരുന്നു. കമീഷണർ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനം സൂപ്പർ നായകെന്ന പദവിയിലേയ്ക്ക് അദ്ദേഹത്തെ വളർത്തി. ഏത് കഥപാത്രവും തനിയ്ക്ക് വഴയങ്ങുമെന്നതിൻ്റെ തെളിവായിരുന്നു ‘കളിയാട്ടം’ സിനിമയിലെ സുരേഷ് ഗോപിയുടെ വേറിട്ട പ്രകടനം. 1997 – ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മലയാളികളുടെ മനസിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന അനേകായിരം കഥാപാത്രങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലും, ദൃശ്യ മാധ്യമങ്ങളിലും ഇന്നത്തെ താരം സുരേഷ് ഗോപിയാണ്. തൊണ്ണൂറുകളിലെ മലയാള സിനിമയുടെ അഭിമാനമായിരുന്ന താരം ഇന്ന് അറുപതിൻ്റെ നിറവിലാണ്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ശബ്ദം അഭിനയത്തിന് ചേരില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തിയവരെകൊണ്ട് എണ്ണം പറഞ്ഞ തീപ്പൊരി ഡയലോഗുകളാൽ ഇരു കൈകളും കൂട്ടിയടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പോലീസ് വേഷങ്ങളിലും, അബ്‌കാരിയായും, മാധ്യമപ്രവർത്തകനായും, തെയ്യക്കാരനായും, രാഷ്ട്രീയക്കാരനായും വ്യത്യസ്ത വേഷ ഭാവങ്ങളിൽ സുരേഷ് ഗോപി വെള്ളിത്തിരയിൽ നിറഞ്ഞാടുകയിരുന്നു. അത്യുഗ്രൻ ഡയലോഗുകളും, ഇടിവെട്ട് കഥാപാത്രങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കി മാറ്റി. 1957 – ജൂൺ 26 ന് ജ്ഞാനലക്ഷ്മി അമ്മയുടെയും, ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്താണ് അദ്ദേഹം ജനിക്കുന്നത്. വലുതും, ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുരേഷ് ഗോപിയെ പ്രേക്ഷകർക്ക് ഇന്നും ഒരുപോലെ ഇഷ്ടമാണ്. അഭിനേതാവ് എന്നതിന് പുറമേ1 രാഷ്ട്രീയക്കാരനായും അദ്ദേഹം പ്രവർത്തിച്ചു. രാഷ്‌ട്രപതി നിർദേശിച്ച ആറാമത്തെ മലയാളി രാജ്യസഭാംഗമായിരുന്നു. അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കി അദ്ദേഹം മടങ്ങിയെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻ നിരയിൽ തന്നെ അദ്ദേഹമുണ്ട്.

താരം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ പുതിയ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ്. മലയാള സിനിമയിൽ നിന്ന് തന്നെ ഇടക്കാലത്ത് അദ്ദേഹം വലിയ ഇടവേള എടുത്തിരുന്നു. അന്ന് പല ആളുകളും അദ്ദേഹത്തോട് സിനിമയിലേയ്ക്ക് തന്നെ തിരിച്ചു വരുവാനും, സിനിമ രംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരം അതിന് കൂട്ടാക്കിയിരുന്നില്ല. മലയാള സിനിമയിൽ പലരുമായി ആത്മ ബന്ധം സുരേഷ് ഗോപി സൂക്ഷിച്ചിരുന്നെങ്കിലും ദിലീപുമായി അദ്ദേഹത്തിനുള്ള സൗഹൃദവും, ബന്ധവും ഏറെ വലുതായിരുന്നു. “സുരേഷേട്ടനെപോലുള്ള ആളുകളെ കണ്ടാണ് താനൊക്കെ അഭിനയം തുടങ്ങിയതെന്നും, അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതായും, തൻ്റെ ജേഷ്ഠനാണ് അദ്ദേഹമെന്നാണ് ഒരിക്കൽ ദിലീപ് പറഞ്ഞത്. ഒരിക്കലും സിനിമയിൽ നിന്നും മാറി നിൽക്കേണ്ട ആളല്ലെന്നും അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി ഏറെ ആഗ്രഹിക്കുന്നു എന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.”

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി പതിവ് പോലെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. “പ്രിയപ്പെട്ട സുരേഷേട്ടന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു,ദൈവം അനുഗ്രഹിക്കട്ടെ , ജന്മദിനാശംസകൾ. എന്നാണ് കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്. ദിലീപിന് പുറമേ മലയാള സിനിമയിലെ താര രാജാക്കന്മാരയ മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ ഷാജി കൈലാസ്, ജോണി ആന്റണി തുടങ്ങി നിരവധി ആളുകളാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ SG 251 സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. താരത്തിൻ്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപിയുള്ളത് . കൃതാവ് വളര്‍ത്തി മീശയോട് ചേര്‍ത്ത രീതിയിലാണ് കഥാപാത്രത്തിന്‍റെ പുതിയ ലുക്ക് . നായക കഥാപാത്രത്തിന്‍റെ പഴകാലം എന്ന തോന്നലും പോസ്റ്റര്റിൽ പ്രകടമാകുന്നുണ്ട്. ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്‍റെ മേം ഹൂം മൂസ, ജയരാജിന്‍റെ ഇന്നലെ പ്രഖ്യാപിച്ച ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനുള്ള മറ്റ് പുതിയ ചിത്രങ്ങൾ

KERALA FOX
x
error: Content is protected !!