എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഗോപി സുന്ദർ. പലപ്പോഴും ആവശ്യമുള്ളതും,അനാവശ്യമായതുമായ വിവാദങ്ങളിലേയ്ക്ക് ഗോപി സുന്ദറിൻ്റെ പേര് വലിച്ചിഴക്കപ്പെടാറുമുണ്ട്. പല ആളുകളും അദ്ദേഹത്തെ വിമർശിക്കുമ്പോൾ അത്തരം നീക്കു പോക്കുകൾക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് അങ്ങനെയുള്ളവരെ കുറച്ചു കൂടി ചൊടിപ്പിക്കാനെന്ന ഉദ്ദേശത്തിൽ പങ്കാളി അമൃതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ആദ്യ ഭാര്യ പ്രിയയുമായി വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഗോപി സുന്ദർ ഗായിക ഹിരൺമയിയുമായി ലിവിങ്ങ് റിലേഷനിലാകുന്നത്. അതിന് പിന്നാലെയായിരുന്നു അമൃതയുമായിട്ടുള്ള പ്രണയം പരസ്യമാക്കുന്നതും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമായിക്കുന്നതും. അതിന് പിന്നാലെ വന്ന വിമർശനങ്ങളെ ഒന്നും തന്നെ ഗോപി സുന്ദർ മൈൻഡ് ചെയ്യുകയോ, അവയോട് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ ചില പ്രതികരണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. ഗോപി സുന്ദറി ൻ്റെ വാക്കുകൾ ഇങ്ങനെ – തൻ്റെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച് പറയുന്ന കാര്യങ്ങളിലും, വിമർശനങ്ങളിലും വിഷമിക്കുന്ന ഒരു വ്യക്തിയല്ല താനെന്നും, എന്തൊക്കെ തരത്തിൽ മറ്റുള്ളവർ പറഞ്ഞാലും തൻ്റെ സ്വകാര്യ ജീവിതവുമായിട്ടാണ് ഇപ്പോൾ മുൻപോട്ട് പോകുന്നതെന്നും, അത് തൻ്റെ മാത്രം സ്വകാര്യതയാണെന്നും, ആര്‍ക്കും അതില്‍ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ലെന്നുമാണ് ഗോപിസുന്ദർ പറയുന്നത്.

തൻ്റെ വ്യക്തിപരമായ കാര്യങ്ങളില്‍, തന്നോട് വ്യക്തിപരമായി ഇടപെടുന്നവര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ലാത്ത നിലയ്ക്ക് അതിന് തനിയ്‌ക്കൊരു വിലയുമില്ലെന്നും. തൻ്റെ അച്ഛനും, അമ്മയ്ക്കും പോലും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്കെന്നും ഗോപിസുന്ദർ ചോദിക്കുന്നു. അവര്‍ക്ക് തൻ്റെ തീരുമാനങ്ങളോട് വിയോജിപ്പില്ലെന്നും. തനിയ്ക്കൊപ്പം ജീവച്ചവര്‍ക്കും ഒരു പരാതിയുമില്ലെന്നും പിന്നെ ആരെയാണ് താൻ നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയില്‍ ഒരു വാടകക്കാരനായി വന്നവനാണ് താനെന്നും, അത് പോലെ തന്നെ നില്‍ക്കുന്നു പോകും. അതില്‍ തൻ്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും, മറ്റൊരാൾക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ലെന്ന് കരുതുന്ന ആളാണ് താനെന്നും, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ജീവിതത്തിനും ഞാന്‍ റെഡിയല്ലെന്നും, തനിയ്ക്ക് തന്റേതായൊരു സ്‌പേസുണ്ടെന്നും, അതില്‍ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നതെന്നും അതിനകത്തെ തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും ഗോപി സുന്ദർ സൂചിപ്പിച്ചു. സെലിബ്രിറ്റി വ്യക്തികളുടെ വ്യക്തി ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണെന്നും എല്ലാവരും വന്നത് പോലെ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ തങ്ങളും വന്നതെന്നും കിട്ടുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണെന്നും അതല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ നമ്മുടെ സന്തോഷത്തിന് വേണ്ടി ചെയ്യന്ന കാര്യങ്ങള്‍ മറ്റുള്ള ആളുകളെ വേദനിപ്പിക്കുന്ന തരത്തിലാകരുതെന്നും, എല്ലാ വ്യക്തികൾക്കും ജീവിതത്തില്‍ ആവശ്യത്തിലേറേ പ്രശ്‌നങ്ങളുണ്ടെന്നും പിന്നെ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോകുന്നതെന്നും തൻ്റെ ജീവിതത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ തൽക്കാലം തനിയ്ക്ക് താത്പര്യമില്ലെന്നായിരുന്നു ഗോപി സുന്ദറിൻ്റെ മറുപടി.

KERALA FOX

Articles You May Like

x