പലപ്പോഴായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു, രണ്ടു പ്രാവശ്യം വീട് വിട്ട് പോയി, പെട്രോൾ പമ്പിൽ ജോലി അത് കഴിഞ്ഞിട്ട് ബൈക്ക് മെക്കാനിക്ക് ; ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടൻ അബാസിൻറെ ജീവിതത്തിൽ സംഭവിച്ചത്

തമിഴിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലൂടെയും തിളങ്ങി നിന്ന നടനാണ് അബ്ബാസ്. എങ്കിലും ഹാര്‍പ്പിക്കി ൻ്റെ പരസ്യത്തിലൂടെ കേരളത്തിനും സുപരിചിതനാണ് അദ്ദേഹം. മുൻപൊരിക്കൽ അദ്ദേഹം തൻ്റെ വ്യകതി ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  തമിഴിലും, തെലുങ്കിലും, മലയളത്തിലും, ഹിന്ദിയിലും എന്നു വേണ്ട നിരവധി ഭാഷകളിൽ അനവധി സിനിമകളിലായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ നിന്നും വലിയ ഇടവേളയെടുത്ത താരം ന്യൂസിലാൻഡിൽ പെട്രോൾ പമ്പു മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇത്തരമൊരു ജീവിതം ഒരിക്കലും തനിയ്ക്ക് നയിക്കാൻ കഴിയില്ലെന്നുമാണ് മുൻപൊരിക്കൽ അബ്ബാസ് പറഞ്ഞത്. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം ന്യൂസിലൻഡിൽ സ്കൂൾ കാലഘട്ടത്തിലെ ഒരുപാടു ഓർമകളും പങ്കുവെച്ചിരുന്നു. ആത്മഹത്യ പ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും, സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറച്ചിൽ നടത്തിയത്.

അബ്ബാസിൻ്റെ വാക്കുകൾ ഇങ്ങനെ …നമ്മുടെ ഇന്ത്യയിലാണെങ്കിൽ ഒരു ആർട്ടിസ്റ്റ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് മാറി നിൽക്കുവാൻ തീരുമാനിച്ചാലും അവർ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കപ്പെടും. എന്നാൽ ന്യൂസിലൻഡിൽ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു പിന്നാലെ താൻ പെട്രോൾ പമ്പിൽ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബൈക്കുകൾ തനിയ്ക്ക് വളരെ ഇഷ്ടമാണെന്നും, അതോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി എടുത്തിട്ടുണ്ടെന്നും, ഞാൻ എന്ന ഭാവം പാടെ ഇല്ലാതാക്കുവാൻ ഈ ജീവിതം തന്നെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയ്‌ക്കെല്ലാം പുറമേ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്‌സും അദ്ദേഹം ചെയ്തു. ആത്മഹത്യാ പ്രവണതയുള്ള കൗമാക്കാരായ കുട്ടികളെ അത്തരം ചിന്തകളിൽ നിന്നു പുറത്തു കൊണ്ടു വരുന്നതിലും അവരെ ബോധവൽക്കരിക്കുന്നതിനും തനിയ്ക്ക് താൽപര്യമുണ്ടെന്നും, തൻ്റെ കുട്ടിക്കാലം അങ്ങനെയായിരുന്നെന്നും ആത്മഹത്യാ പ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും അദ്ദേഹം സൂചിപ്പിച്ചുണ്ട്.

തൻ്റെ മാതാപിതാക്കള്‍ കര്‍ശക്കശ സ്വഭാവക്കാരായിരുന്നെന്നും, ഞാനാണെങ്കില്‍ പഠിക്കാന്‍ മോശവും. പരീക്ഷ എഴുതാന്‍ പോലും ഇഷ്ടമില്ലാത്ത ആളായിരുന്നെന്നും, ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കില്‍ പോലും എഴുതാറില്ലായിരുന്നെന്നും ആരെങ്കിലും ചോദിച്ചാല്‍ കൃത്യമായി പറഞ്ഞ് കൊടുക്കാൻ അറിയാമായിരുന്നെന്നും, എന്നാൽ എഴുതാന്‍ ഇഷ്ടമമില്ലാത്ത പ്രകൃതമായിരുന്നു തന്റേതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പരീക്ഷകളില്‍ നിരന്തരം തോല്‍ക്കുന്നത് സ്ഥിര കാഴ്‌ചയായിരുന്നെന്നും അതിനെ സംബന്ധിച്ച് എന്നും വഴക്ക് കേട്ടിരുന്നതായും അബ്ബാസ് പറഞ്ഞിട്ടുണ്ട്.

പലപ്പോഴും താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും, രണ്ട് തവണയിലധികം വീട് വിട്ട് പോയിട്ടുണ്ടെന്നും, ഇങ്ങനെ പോകുന്ന സന്ദർഭങ്ങളിലെല്ലാം തൻ്റെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടിലെത്തിക്കാറാണെന്നും, മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്ക് പറയലില്‍ നിന്നും രക്ഷപ്പെടാന്‍ നുണ പറയുന്നതും പോലും താൻ ശീലമാക്കിയിരുന്നതായും അങ്ങനെ സ്വാഭാവികമായി നുണ പറഞ്ഞാണ് താനൊരു അഭിനേതാവ് പോലും ആയതെന്ന് മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിലവിൽ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെന്നും, ഇനി തിരിച്ചു വരുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാൻ കഴില്ല എന്നായിരുന്നു മറുപടി നൽകിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം ന്യൂസിലാൻഡിൽ സന്തോഷത്തോടെയാണ് താൻ ജീവിക്കുന്നതെന്നും. ഏത് തൊഴിൽ ചെയ്‌ത്‌ ജീവിക്കുന്നതിനും താൻ തയ്യറാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

KERALA FOX
x
error: Content is protected !!