തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി

പ്രിത്വിരാജ് നായകനായി എത്തിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി.ആദ്യ ഗാനം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വിജയലഷ്മിയെ തേടി അന്യഭാഷയിൽ നിന്ന് വരെ നിരവധി അവസരങ്ങൾ തേടി എത്തി.എല്ലാ ഭാഷകളിലും മികച്ച പ്രകടനം പുറത്തെടുത്ത വിജയലഷ്മി അതോടെ മുൻ നിര ഗായകരുടെ പട്ടികയിൽ ഇടം പിടിക്കുകയും നിരവധി ആരാധകരെ താരം സമ്പാദിക്കുകയും ചെയ്തു.

 

പ്രതിസന്ധികളെ എല്ലാം തന്റെ ഗാനത്തിലൂടെ തരണം ചെയ്ത് മുന്നേറി വന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി.ഇപ്പോഴിതാ തന്റെ ജീവിതത്തിലേ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ ഗായിക.നിറങ്ങളും വെളിച്ചവുമില്ലാത്ത ലോകത്തുനിന്നും സംഗീതത്തിന്റെ വെളിച്ചത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത വൈക്കം വിജയലക്ഷ്മിക്ക് ഇരുട്ട് മാറി നേരിയ വെളിച്ചം കണ്ണുകൾക്ക് ലഭിച്ചുതുടങ്ങി എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരിക്കുന്നത്.

 

അമേരിക്കയിലെ ഡോക്ടർമാരുടെ കീഴിൽ ചികിത്സയിലായിരുന്നു വിജയലക്ഷ്മി , ചികിത്സയിൽ പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.മുൻപൊക്കെ ഇരുട്ട് മാത്രമായിരുന്നു , എന്നാലിപ്പോൾ നേരിയ വെളിച്ചം കാണാൻ സാധിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.നേരിയ വെളിച്ചം കാണാൻ സാധിക്കുന്നുണ്ടെന്നു കരുതി പൂർണമായും കാഴ്ച തിരിച്ചുകിട്ടി എന്ന് കരുതരുതെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.ശസ്ത്രക്രിയ കൂടാതെ തന്നെ മരുന്നുകൊണ്ട് തന്നെ ചിലപ്പോൾ കാഴ്ച തിരികെ ലഭിക്കാൻ സാധ്യത ഉണ്ടെന്നു ഡോക്ടർമാർ സൂചിപ്പിച്ചതായും വിജയലക്ഷ്മി പറഞ്ഞു.കോവിഡ് പ്രെശ്നം നീങ്ങിയാൽ ഉടൻ തന്നെ തുടർ ചികിത്സക്കായി ന്യൂ യോർക്കിലേക്ക് പോകുമെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.

 


കണ്ണുകൾക്ക് കാഴ്ച ശക്തി നൽകുന്ന ഞരമ്പുകൾ ചുരുങ്ങി പോയതാണ് അന്ധതക്ക് കാരണമായത് , എന്തായാലും പൂർണമായും കാഴ്ച തിരിച്ചുകിട്ടും എന്നുള്ള പ്രതീക്ഷയിലാണ് വിജയലക്ഷ്മി .. ഒപ്പം കുടുംബവും ഏറെ സന്തോഷത്തിലാണ് വിജയലഷ്മിക്ക് കാഴ്ച തിരിക്കിട്ടും എന്നും പ്രാർത്ഥനയിലാണ് ഏവരും.വിദേശത്തു പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴായിരുന്നു താരം അവിടെ പരിശോധനക്ക് വിദേയമായത്.ഇക്കഴിഞ്ഞ ദിവസം ചില യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാഴ്ച തിരിച്ചുകിട്ടും എന്നുള്ള പ്രതീക്ഷയിലാണ് താൻ എന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു.

 

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് താരം സ്രെധിക്കപ്പെട്ടത് എങ്കിലും പിന്നീട് നിരവധി മലയാളം തമിഴ് തെലുങ് ചിത്രങ്ങളിൽ താരം ഗാനം ആലപിച്ചു , പാടിയ പാട്ടൊക്കെ സംഗീത പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.അതിൽ ബ്രെഹ്‌മാണ്ഡ ചിത്രം ബാഹുബലിയും ഉൾപ്പെടുന്നുണ്ട്.നിറങ്ങളും വെളിച്ചവുമില്ലാത്ത ലോകത്ത് നിന്നും പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് വലിയ ഗായികയായി മാറിയ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചുകിട്ടും എന്നുള്ള പ്രാർത്ഥനയിലാണ് ആരധകർ.എന്തായാലും പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

KERALA FOX
x
error: Content is protected !!