കാര്യം നടക്കാതെ വന്നപ്പോൾ അയാൾ എന്നെ സെറ്റിൽ വെച്ച് ഒരുപാട് ഇൻസൾട്ട് ചെയ്തു ; സിനിമ അത്ര നല്ല സ്ഥലമൊന്നുമല്ലെന്ന് ഗീതാ വിജയൻ

ഒരു കാലത്ത് മലയാളസിനിമയിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ചെയ്ത നടിയാണ് ‘ഗീത വിജയൻ’. മുഖ്യധാര കഥാപാത്രങ്ങളിൽ അത്ര ലഭിച്ചിട്ടില്ലെങ്കിലും സഹ റോളുകളിൽ നിരവധി സിനിമകളിൽ ഗീതയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. സിദ്ധിഖ് ലാലിൻ്റെ സംവിധാനത്തിൽ പിറന്ന ‘ഇന്‍ ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്തേയ്ക്ക് താരം കടന്നുവരുനന്ത്. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലും അതിൻ്റെ ഹിന്ദി റീമേക്കിലും ഗീത വേഷമിട്ടുണ്ട്. 85 – ലേറേ മലയാള ചിത്രങ്ങളിലും, രണ്ട് തമിഴ് ചിത്രങ്ങളിലും, മൂന്ന് ഹന്ദി ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമേ മലയാളം ടെലിവിഷന്‍ പരമ്പരകളിലും ഗീത സജീവമായിരുന്നു ഗീത.

തൻ്റെ മുപ്പത് വർഷത്തെ സിനിമ ജീവിതം തിരിഞ്ഞ് നോക്കുമ്പോൾ മലയാളസിനിമ രംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന സുരക്ഷിതത്വമില്ലാഴ്മയെ സംബന്ധിച്ചാണ് താരം പറയുന്നത്. തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ടാണ് മലയാളസിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഗീതാ വിജയൻ വ്യക്തമാക്കുന്നത്. 1992 – ൽ ഒരു സിനിമ ചെയ്യുന്നതിനായി ചിത്രത്തിൻ്റെ പ്രധാന സംവിധായകൻ തന്നോട് ആവശ്യപ്പെട്ടെന്നും, അന്നത്തെ ഒട്ടുമിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ടെന്നും, തന്നോട് ഒരു മാതിരി തരത്തിലുള്ള പെരുമാറ്റമായിരുന്നു അയാൾ കാണിച്ചതെന്നും, അയാൾ ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിൽ ആവശ്യമില്ലാതെ തന്നെ വഴക്ക് പറഞ്ഞെന്നും ഗീത കൂട്ടിച്ചേർത്തു.

സീനെല്ലാം എടുക്കുന്ന സമയത്ത് എല്ലാവരുടെയും മുൻപിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ പെരുമാറിയെന്നും, അയാളോട് ആദ്യ ദിവസം തന്നെ നോ പറഞ്ഞെന്നും, ഇങ്ങനെയാണെങ്കിൽ ഈ പ്രൊജക്റ്റ് വിടുകയാണെന്ന് പ്രൊഡ്യൂസർ, ഡിസ്ട്രിബ്യുട്ടർ ഉൾപ്പടെയുള്ള ആളുകളെ അറിയിച്ചതായും ഗീത പറഞ്ഞു. സംവിധായകൻ്റെ പെരുമാറ്റ രീതികളെ സംബന്ധിച്ച് നിർമാതാവിനെയും ഡിസ്ട്രിബൂട്ടറെയും ഉൾപ്പടെയുള്ള ആളുകളെ അറിയിച്ച സാഹചര്യത്തിലാണ് അവർ നേരിട്ട് ഇടപെട്ടുകൊണ്ട് താക്കീത് നൽകിയതെന്ന് ഗീത സൂചിപ്പിച്ചു. എന്നാൽ അതിന് പിന്നാലെയും ഷൂട്ടിങ്ങ് സമയത്ത് ദേഷ്യത്തിൽ പല തവണ വഴക്ക് പറഞ്ഞെന്നും, പിന്നീട് കേൾക്കുമ്പോൾ ഇതാണ് ദേഷ്യം തോന്നുവാനുള്ള കാരണമെന്ന് അവർക്കും മനസിലായെന്ന് ഗീത വ്യക്തമാക്കുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കരനാണെന്നും, അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും, അതിന് കാരണം അതിജീവിതയും, ദിലീപും അത്ര അടുത്ത സുഹൃത്തുക്കളായിരുന്നെന്നും, സൗഹൃദത്തിന് മാത്രമായി അവർക്കൊരു ഗ്യാങ്ങ് ഉണ്ടായിരുന്നതായും അവർക്കിടയിൽ വന്ന എന്തെങ്കിലും പ്രശ്‌നത്തെ മറ്റാരെങ്കിലും വേറേ രീതിയിലേയ്ക്ക് കൊണ്ട് ചെന്നെത്തിച്ചതാണോ എന്ന് അറിയില്ലെന്നും, ഇനി മറിച്ച് അതിജീവിതയ്ക്ക് നേരേ അങ്ങനെ ചെയ്തിട്ടുണ്ടെകിൽ ഇപ്പോൾ ആ കുട്ടി അതെല്ലാം അതിജീവിച്ച് മുൻപോട്ട് വന്നതിനെ അഭിനന്ദിക്കുന്നതായും, എന്നാൽ കേസിൽ ദിലീപ് ഇപ്പോൾ ആരോപണവിധേയൻ മാത്രമാണെന്നും, സത്യവസ്ഥ പുറത്തു വരാതെ ഒരാളെ ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് ഗീത വിജയൻ അഭിപ്രായപ്പെട്ടത്. സിനിമകളിൽ നിന്ന് മാറി താരം സീരിയലുകളിലാണിപ്പോൾ സജീവം.

KERALA FOX
x
error: Content is protected !!