ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്ത പങ്കുവെച്ചു നസ്രിയ ; ഇത് കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു എന്ന് ആരാധകർ

മലയാളസിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ‘ഫഹദ് ഫാസിലും, നസ്രിയയും’. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ എപ്പോഴും കഴിവ് തെളിയിക്കുന്ന ഫഹദ്, മലയാള സിനിമയിലെ തന്നെ മികച്ചൊരു അഭിനേതാവ് കൂടിയാണ്. അതെസമയം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നസ്രിയ നസിം. ഫഹദും, നസ്രിയയും ഭാര്യ, ഭർത്താക്കന്മാർ എന്നതിന് അപ്പുറത്തേയ്ക്ക് അടുത്ത സുഹൃത്തുക്കൾ കൂടെയാണ്.

 

‘ബാംഗ്ലൂർഡേയ്സ്’ സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഒരു മോതിരത്തോടൊപ്പം, കത്ത് നൽകിക്കൊണ്ടാണ് താൻ നസ്രിയയോട് തൻ്റെ പ്രണയം വെളിപ്പെടുത്തിയതെന്നും, എന്നാൽ നസ്രിയ അതിന് കൃത്യമായ മറുപടി നല്കിയിരുന്നില്ലെന്നും ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ സമയത്ത് മൂന്ന് സിനിമകൾ ചെയ്യുന്ന തിരക്കുണ്ടായിട്ട് പോലും അതിനിടയ്ക്ക് നസ്രിയയോട് സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താൻ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയിരുന്നതെന്നും ഫഹദ് സൂചിപ്പിച്ചിരുന്നു. താനും, നസ്രിയയും ഭാര്യ – ഭർത്താക്കന്മാർ എന്നതിന് അപ്പുറത്തേയ്ക്ക് നല്ല സുഹൃത്തുക്കളാണെന്നും ഏതൊരു കാര്യത്തിനും അവളുടെ പിന്തുണയും, സഹായവും തനിയ്ക്ക് ലഭിക്കാറുണ്ടെന്നും, കഴിഞ്ഞ ഏഴ് വർഷം താൻ അർഹിക്കുന്നതിൽ കൂടുതൽ ലഭിച്ചെന്നും, ഞങ്ങൾ ഒരുമിച്ച് ജോലിചെയ്യുന്നു, പരസ്പരം സ്നേഹിക്കുന്നു, മനസിലാക്കുന്നു, പിന്തുണയ്ക്കുന്നു എന്നാണ് നസ്രിയയെക്കുറിച്ച് ഫഹദ് പറഞ്ഞത്.

 

ഇപ്പോഴിതാ നസ്രിയെയും, ഫഹദിനെയും സംബന്ധിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ബന്ധുവായ നൗറിൻ്റെയും, നബീലിൻ്റെയും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു താരദമ്പതികൾ. വിവാഹ ആഘോഷവേളയിൽ പകർത്തിയ നസ്രിയയുടെയും, ഫഹദിൻ്റെയും ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഓറഞ്ച് നിറത്തിലുളള മനോഹരമായ ചുരിദാർ അണിഞ്ഞ് അതീവ സുന്ദരിയായി ഫഹദിൻ്റെ കൈ പിടിച്ച് നടന്ന് നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബന്ധുവിൻ്റെ വിവാഹത്തിന് ഫഹദ് കുടുംബസമേതമാണ് എത്തിയത്. നസ്രിയയുടെയും, ഫഹദിൻ്റെയും മനോഹരമായ ചിത്രങ്ങൾ മാത്രമല്ല, വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ‘റെയര്‍ അഫയേഴ്‌സ് ഫിലിമെര്‍, ഫ്രണ്ട്‌സ് ഫ്രെയിം’ എന്നിവർ ചേർന്നാണ് ഫോട്ടോഗ്രഫിയൊരുക്കിയത്.

തൻ്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് നസ്രിയ ജീവിതത്തിലേയ്ക്ക് വന്നതെന്നും, തനിയ്ക്ക് ഉണ്ടായ നല്ല നേട്ടങ്ങളെല്ലാം നസ്രിയ ജീവിതത്തിലേയ്ക്ക് വന്നതിന് പിന്നാലെയാണെന്നും ഫഹദ് പല ആവർത്തി പറഞ്ഞിട്ടുണ്ട്. താൻ ഒറ്റയ്ക്ക് നടന്ന് നീങ്ങുകയായിരുന്നുവെങ്കിൽ അതിനൊന്നും തനിയ്ക്ക് കഴിയില്ലായിരുന്നുവെന്നാണ് ഫഹദ് പറഞ്ഞത്. ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ നസ്രിയ തൻ്റെ ജീവിതത്തിലേയ്ക്ക് വന്നതിനെ സംബന്ധിച്ചും, തൻ്റെ ജീവിതത്തിൽ നസ്രിയ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും  ഫഹദ് പങ്കുവെച്ച കുറിപ്പിലാണ് ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ എന്ന നിലയ്ക്ക് ഇരുവരുടെയും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന് താഴെയായി ‘ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ’ എന്നാണ് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി കഴിഞ്ഞു. ഇതുകൂടാതെ താൻ സിനിമയിലേക്ക് തിരികെ വരുന്നു എന്നൊരു സന്തോഷ വർത്തകൂടി താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഇരട്ടി ആഹ്ലാദത്തിലാണ് നസ്രിയയുടെ ആരാധകർ ഇപ്പോൾ. എന്നിരുന്നാലും ഇത് കുറച്ചു വൈകിപ്പോയില്ലേ എന്ന് പറയുന്നവരും ഉണ്ട്.

KERALA FOX
x
error: Content is protected !!