മകൻ എത്ര നിർബന്ധിച്ചിട്ടും അവന്റെ ആ ആഗ്രഹം ഞാൻ നടത്തിക്കൊടുത്തില്ല ; എല്ലാത്തിനും ഒരു പരിധി ഉണ്ട് – കുടുംബ വിശേഷവുമായി സലിം കുമാർ!

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടനടന്മാരിൽ ഒരാളാണ് ‘സലിംകുമാർ’. കാലം എത്ര കഴിഞ്ഞാലും മനസിൽ തങ്ങി നിൽക്കുന്ന ഓർത്ത് ചിരിക്കാൻ കെൽപ്പുള്ള നിരവധി ഹാസ്യ കഥാപാത്രങ്ങളെ സംഭാവന ചെയ്ത വ്യക്തിയാണ് അദ്ദേഹം. കേവലം ഹാസ്യ കഥപാത്രങ്ങൾ മാത്രമല്ല, സീരിയസ് വേഷങ്ങളും ഭംഗിയായി കൈകാര്യം ചെയ്യാൻ തനിയ്ക്ക് സാധിക്കുമെന്ന് സലിംകുമാർ കാലക്രമേണ തെളിയിക്കുകയായിരുന്നു. ദേശീയപുരസ്‌കാരം ഉൾപ്പടെയുള്ള അംഗീകാരമികവിൽ അദ്ദേഹം എത്തിയപ്പോൾ മലയാളികൾക്ക് ഒന്നാകെ അഭിമാനം സമ്മനിച്ച നിമിഷം കൂടിയായിരുന്നത്. അഭിനേതാവ് എന്നതിന് പുറമേ സംവിധായകൻ്റെ കുപ്പായവും അണിഞ്ഞു.

‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പിറന്നവയാണ്. ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയെടുക്കാൻ സാധിച്ചു. അഭിനയത്തിൽ നിന്നും ഇടക്കാലത്ത് ഇടവേളയെടുത്ത അദ്ദേഹം മുൻപ് പറഞ്ഞ ചില കുടുംബ വിശേഷങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തൻ്റെ വീടിൻ്റെ തുടിപ്പും, താളവുമെല്ലാം ഭാര്യ സുനിതയാണെന്നും, അവൾക്ക് പനി വരുമ്പോഴാണ് തൻ്റെ വീടിൻ്റെ താളം തെറ്റുന്നതെന്നും, താനും,
അവളും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നും എന്ന് കരുതി ജീവിതം മുഴുവൻ കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലെന്നും, നമ്മൾ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും, കാമുകനെയുമൊക്കെ കൊല്ലേണ്ടി വരുമെന്നും,ഞാനിപ്പോളൊരു ഭര്‍ത്താവും അച്ഛനുമാണെന്നും അവര്‍ ഒരു ഭാര്യയും അമ്മയുമാണ്, അതാണ് ജീവിതം, നമ്മയുടെ ജീവിതം തന്നെയാണ് നമ്മുടെ ഗുരുവെന്നാണ് സലിംകുമാർ അഭിപ്രയപ്പെടുന്നത്.

ഭാര്യയാണ് വീട്ടിലെയും, തൻ്റെയും എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും, തൻ്റെ കടങ്ങളെക്കുറിച്ചോ, അക്കൗണ്ടുകളെക്കുറിച്ചോ തനിയ്ക്കറിയില്ലെന്നും തനിയ്ക്കിപ്പോൾ ആവശ്യം ഒരു ബീഡിയാണെന്നും അതും അവളാണ് വാങ്ങി തരുന്നതെന്നും കൂടാതെ വർഷങ്ങളായി തൻ്റെ വീട്ടിൽ ആരെങ്കിലും വന്ന് ഭര്‍ത്താവ് എന്ത്യേ ? എന്ന് ചോദിച്ചാല്‍ അവൾക്ക് ആകെ ഒരു ഉത്തരമേ പറയാനുള്ളു, ഷൂട്ടിങ്ങിനു പോയി എന്നാണ് അതെന്നും സലിം കുമാർ പറയുന്നു. മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛൻ എന്ന നിലയ്ക്ക് അവർ എവിടെ പോയി എന്ന് ആരെങ്കിലും ചോദിച്ചാൽ അവർ ഓഫീസിൽ പോയി എന്ന് പറയുന്നതാണ് തനിയ്ക്ക് ഇഷ്ടമെന്നും അതുകൊണ്ടാണ് രണ്ട് മക്കളെയും നന്നായി പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോംമിന് പഠിക്കുന്നു.

രണ്ടുപേർക്കും സിനിമ ഇഷ്ടമാണെന്നും, മൂത്തവൻ സിനിമയിൽ ചെറുതായി തല കാണിച്ചിട്ടുണ്ടെന്നും, എന്നാൽ അവരുടെ ആ ഇഷ്ടം അത്ര കണ്ട് താൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഒരു അച്ഛൻ എന്ന നിലയിൽ അവരുടെ ചില ആഗ്രഹങ്ങളൊക്കെ താൻ സാധിച്ച് കൊടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകൻ പ്രണയിക്കുന്ന കുട്ടിയോട് താനും, ഭാര്യയും സംസാരിച്ചിട്ടുണ്ടെന്നും, എന്ന് കരുതി എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും, മകൻ ഒരു ബൈക്ക് വാങ്ങി നൽകണമെന്ന് പറഞ്ഞ് നിർബന്ധിച്ചിട്ടും താനതിന് വഴങ്ങിയിട്ടില്ലെന്നും അതിന് കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ താൻ കണ്ടിട്ടുണ്ടെന്നും ഒരു പക്വതയെത്തുന്ന പ്രായം വരെയും ആൺകുട്ടികൾക്ക് ബൈക്കും, പെൺകുട്ടികൾക്ക് മൊബൈൽഫോണും വാങ്ങികൊടുക്കരുതെന്ന അഭിപ്രയമാണ് തനിയ്‌ക്കെന്നും അദ്ദേഹം വ്യക്തമാകുന്നു.

KERALA FOX
x
error: Content is protected !!