ആ സന്തോഷ വാർത്തക്ക് അധികനാൾ ആയുസ്സില്ലായിരുന്നു ; ആരാധകരെ സങ്കടത്തിലാഴ്ത്തി ആ വാർത്ത പങ്കുവെച്ചു മഞ്ജു

മലയാളികളുടെ എക്കലത്തെത്തെയും പ്രിയനടിമാരിൽ ഒരാളാണ് ‘മഞ്ജുവാര്യർ’. മലയാള സിനിമയിലെ തന്നെ ഏക ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന അംഗീകാരത്തിന് അർഹയാണ് താരം. കുടുംബ വിശേഷങ്ങളും, സിനിമ വിശേഷങ്ങളുമെല്ലാം മഞ്ജു തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. പുത്തൻ ലുക്കിലെത്തുന്ന ചിത്രങ്ങളും മഞ്ജു പങ്കുവെക്കാറുണ്ട്. ഒരു കാലത്ത് മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സജീവമായി പ്രേക്ഷകർക്ക് മുൻപിലെത്തിയ മഞ്ജു ഇടക്കലാത്ത് സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് മഞ്ജു വാര്യർ വിട പറഞ്ഞത് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

പിന്നീട് 2014 – ‘റോഷൻ ആൻഡ്രൂസ്’ സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചു വരവ് നടത്തി. ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. ‘നിരുപമ രാജീവ്’ എന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ തൻ്റെ കഠിന പ്രയത്നത്തിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും ജീവിതത്തിൽ വിജയം കൈവരിക്കുന്ന കഥാപാത്രത്തിൻ്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു. ജീവിതത്തിൽ സ്ത്രീകൾക്ക് വേണ്ടത് സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാനുള്ള കെൽപ്പും, സാമ്പത്തിക ഭദ്രതയുമാണെന്ന് തെളിയിച്ച വ്യക്തിയാണ് മഞ്ജു. ചിത്രത്തിലെ നിരുപമയിൽ എവിടെയൊക്കെയോ താൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നിയതായി മഞ്ജു തന്നെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ മഞ്ജു കൈകാര്യം ചെയ്തു .

മഞ്ജു വാര്യർ പ്രിത്വിരാജുമായി ഒന്നിക്കാൻ പോകുന്നു എന്ന സന്തോഷത്തിലായിരുന്നു ആരാധകർ. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു അത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. പ്രിത്വിരാജിനെ കൂടാതെ ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ആ സന്തോഷത്തിലായിരുന്നു മഞ്ജുവിന്റെ ആരാധകർ.

എന്നാൽ ഇപ്പോഴിതാ മഞ്ജുവാര്യരെ സംബന്ധിച്ചൊരു ദുഃഖ വാർത്തയാണ് പുറത്തുവരുന്നത്. ‘കാപ്പ’ – യിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയാതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അജിത് നായക വേഷത്തിലെത്തുന്ന തമിഴ് ചിത്രത്തിൻ്റെ ഷൂട്ടും, കാപ്പ സിനിമയുടെ ചിത്രീകരണവും ഒരുമിച്ച് വന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് ഔദ്യോഗികമായി വിവരം ലഭിക്കുന്നത്. അജിത്ത് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരമിപ്പോൾ.

സിനിമയ്ക്ക് വേണ്ടി 60 ദിവസമാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചാണ്‌ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. അടുത്തയാഴ്ച മഞ്ജു വാര്യരും ഷൂട്ടിങ്ങിനായി എത്തുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. എന്നാൽ, സമയം ഇല്ലാത്തത് കാരണം അപ്രതീക്ഷിതമായി ചിത്രത്തിൽ നിന്ന് പിന്മാറാൻ താരം തീരുമാനിച്ചതോട് കൂടെ ആ കഥാപാത്രം ആരായിരിക്കും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വമ്പൻ ബജറ്റ് ചിത്രമായ കാപ്പയിൽ അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം അഭിനേതാക്കളും വേഷമിടുന്നു.

KERALA FOX

Articles You May Like

x
error: Content is protected !!