നാലാം വയസ്സിൽ അച്ഛൻ്റെ മരണം, ഇരുപത്തിരണ്ടാം വയസിലെ പ്രണയവിവാഹം, സമ്പാദ്യം മുഴുവനും ധൂർത്തടിച്ച ഭർത്താവ്, സഹികെട്ട് 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു ; നടി കനക ലതയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് കനകലത. അതുകൊണ്ട് തന്നെ കൂടുതൽ പരിചയപ്പെടുത്തലിൻ്റെ ആവശ്യമുണ്ടെന്ന് തോനുന്നില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചു. ഒരു കാലഘട്ടത്തിൽ സിനിമയിൽ സജീവമായ കനകലത അഭിനയ ജീവിതത്തിൽ നിന്നും പതിയെ പിന്മാറുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം കനകലത ഇപ്പോൾ സഹോദരിയ്ക്കൊപ്പമാണ് താമസിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ നിന്നാണ് കനകലത അഭിനയത്തിൻ്റെ വഴിയിലേയ്ക്ക് പ്രവേശിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞതിന് പിന്നാലെ സമ്പാദ്യമെല്ലാം നഷ്ടമായി ഒന്നുമില്ലാത്ത അവസ്ഥയിലേയ്ക്കെത്തുകയായിരുന്നു.

കവിയൂർ പൊന്നമ്മയുടെ കുടുംബം വഴിയാണ് കനകലതയ്ക്ക് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. കൊല്ലം ജില്ലക്കാരിയായ കനകലതയുടെ അയൽവാസിയായി കവിയൂർ പൊന്നമ്മയുടെ കുടുംബം താമസിക്കാൻ എത്തുകയും, കവിയൂർ പൊന്നമ്മയുടെ സഹോദരി കവിയൂർ രേണുക വഴി ആയ പരിചയം അഭിനയ ജീവിതത്തിലേയ്ക്കുള്ള അവസരം ഒരുക്കികൊടുക്കുകയുമായിരുന്നു. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് നാടകങ്ങളിലാണ് കനകലത കൂടുതലായി അഭിനയിച്ചിരുന്നത്. സ്കൂൾ കാലഘട്ടം മുതലേ  നാടകങ്ങളിൽ സജീവമായിരുന്നു. പിന്നീട് സിനിമയിൽ തനിയ്ക്ക് ലഭിച്ച വേഷങ്ങൾ വലിപ്പ, ചെറുപ്പ വ്യത്യസമില്ലാതെ ഭംഗിയാക്കി മാറ്റുവാൻ അവർ ശ്രമിച്ചു.

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ സമയത്ത് വരുമാനമായി ലഭിച്ചിരുന്നത് 50 രൂപയായിരുന്നു. നാലാമത്തെ വയസിൽ അച്ഛൻ്റെ വിയോഗത്തോടെ കുടുബത്തിൻ്റെ മുഴുവൻ ചുമതലയും കനകലതയുടെ ചുമലിലായി. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും 500- ലധികം സീരിയലുകളിലും, സിനിമകളിലുമായി നിരവധി കഥാപാത്രങ്ങൾ കനകലത കൈകാര്യം ചെയ്തു. ഷക്കീല ചിത്രങ്ങളുടെ ഭാഗമായിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ കനകലത നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ ? ഭക്ഷണം പോലുമില്ലാതെ ദിവസങ്ങൾ താൻ തള്ളി നീക്കിയിട്ടുണ്ടെന്നും, സിനിമയിൽ വന്നതിന് ശേഷവും തനിയ്ക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും, കൈയിൽ പത്ത് പൈസ ഇല്ലാതെ ജീവിച്ചിട്ടുണ്ടെന്നും, ഈ പറയുന്നവരോന്നും തനിയ്ക്ക് ഭക്ഷണം കൊണ്ടുവന്ന് തന്നിട്ടില്ലെന്നും, താൻ ജോലി ചെയ്താൽ മാത്രമേ തൻ്റെ വീട്ടിൽ അടുപ്പ് പുകഞ്ഞിരുന്നുള്ളുവെന്നും” കനകലത പറഞ്ഞു.

അഭിനയ രംഗത്ത് സജീവമായ സമയത്താണ് കനകലതയുടെ വിവാഹം കഴിയുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് സിനിമ നിർമ്മിക്കുവാനുള്ള തീരുമാനത്തിലായിരുന്നു. സിനിമ നിർമ്മിക്കുകയെന്ന് പറഞ്ഞ് അയാൾ കനകലത ജോലി ചെയ്‌ത്‌ സമ്പാദിച്ച പണമെല്ലാം ധൂർത്തടിച്ച് തീർക്കുകയായിരുന്നു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിത്തിന് ശേഷം കനകലത ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. കുട്ടികളുണ്ടായിരുന്നില്ല ഇരുവർക്കും.

ഇനി തനിയ്ക്കൊരു വിവാഹം മരണം വരെ കാണില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ കനകലത വ്യകത്മാക്കിയിരുന്നു. നല്ലൊരു ദാമ്പത്യ ജീവിതം തനിയ്ക്ക് കിട്ടിയില്ലെന്നും, അങ്ങനെയാണ് ജീവിതം മടുത്തതെന്നും, ഭർത്താവ് തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അത് മനസിലാക്കൻ വൈകിപോയെന്നും  ഇനിയുള്ള കാലം സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കനകലത കൂട്ടിച്ചേർത്തു.

KERALA FOX

Articles You May Like

x
error: Content is protected !!