അറ്റാക്കിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി, അത് സുഖപ്പെട്ട് വരുമ്പോഴാണ് തൊട്ട് പിന്നാലെ ക്യാൻസറും ; മലയാളികളെ കുടു കുടാ ചിരിപ്പിച്ച മാമുക്കോയയുടെ ഇപോഴത്തെ അവസ്ഥ ഇങ്ങനെ

മലയാള സിനിമയിൽ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് മാമുക്കോയ. വളരെ ഭംഗിയായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാമുക്കോയ്ക്ക് പിന്നാലെ നിരവധി നടന്മാർ സിനിമ രംഗത്ത് ഹാസ്യ മേഖലയിൽ തിളങ്ങിയെങ്കിലും അദ്ദേഹം അവതരിപ്പിച്ച കഥപാത്രങ്ങൾ ഇന്നും വേറിട്ട് നിൽക്കുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ട്രോളുകളായി ആഘോഷിക്കപ്പെടുന്ന പല കോമഡികളും മാമുക്കോയ എന്ന നടൻ്റെ സംഭാവനയാണ്. ഹാസ്യത്തിൻ്റെ തമ്പുരാനാണ് മലയാളസിനിമയിൽ അദ്ദേഹം.

സിനിമയിൽ വളരെ സജീവമായിരുന്ന അദ്ദേഹമിപ്പോൾ അത്ര കണ്ട് മുൻ നിരയിലില്ല. വാർധക്യ സംബന്ധമായ അസുഖങ്ങളാൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത അദ്ദേഹം പതിയെ ആരോഗ്യ പ്രശനങ്ങളെല്ലാം മാറി അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരുന്നു ഇടക്കാലത്ത് ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അടുത്തിടെ ജഗദീഷ് അവതാരകനായി എത്തിയ ‘ഉടൻ പണം’ എന്ന പരിപാടയിൽ അതിഥിയായെത്തിയത് മാമുക്കോയയായിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം പഴയകാല സഹപ്രവർത്തകർ വീണ്ടും ഒരുമിച്ച് കണ്ടതിൻ്റെ സന്തോഷവും, വിശേഷങ്ങളും വേദിയിൽ വെച്ച് ഇരുവരും പങ്കുവെച്ചു. ജഗദീഷിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മാമുക്കോയ തൻ്റെ അടുത്ത സുഹൃത്തുക്കളും മലയാള സിനിമയിലെ മികച്ച ഹാസ്യ താരങ്ങളായ കൽപ്പന, മാള അരവിന്ദൻ എന്നിവരെക്കുറിച്ചുള്ള ഓർമകൾ ഷെയർ ചെയ്തത് പ്രേക്ഷകരെ വല്ലാതെ സങ്കടപ്പെടുത്തി.

മാളയും താനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും, പെട്ടെന്നാണ് അദ്ദേഹത്തിന് അസുഖം പിടിപ്പെടുന്നതെന്നും, മാളയ്ക്ക് ബൈപ്പാസ് സര്‍ജറി ഉള്‍പ്പടെ കഴിഞ്ഞിരുന്നതായും സര്‍ജറിയെ വല്ലാതെ പേടിച്ചിരുന്ന മാള തന്നെ വിളിക്കുമായിരുന്നെന്നും. അപ്പോഴെല്ലാം ധൈര്യം കൊടുത്ത് ഒന്നും പേടിക്കണ്ട ആശാനേയെന്ന് താൻ പറയുമായിരുന്നെന്നും മാമുക്കോയ ഓർമിച്ചെടുക്കുന്നു. ഒരുകാലത്ത് ഇത്ര കണ്ട് കോമഡി താരങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് മലയാളസിനിമയെ തന്നെ പിടിച്ച് നിർത്തിയത് മാളയുടെ കോമഡിയാണെന്നും മാമുക്കോയ സൂചിപ്പിച്ചു. പിന്നീടാണ് ആ രംഗത്തേയ്ക്ക് പപ്പുവും, ജഗതിയുമെല്ലാം കടന്ന് വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അഭിനയകാലത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചെല്ലാം സൂചിപ്പിക്കുന്നതിന് ഇടയ്ക്ക് തനിയ്ക്ക് നേരിടേണ്ടി വന്ന നിരവധി ആരോഗ്യ പ്രശനങ്ങളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായ. മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ – മുൻപ് തനിയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നേരത്തേ ഒരിക്കൽ അറ്റാക്ക് വന്ന വ്യക്തിയാണെന്നും, അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തതാണെന്നും അതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം തൊണ്ടയിൽ ക്യാൻസർ പിടിപ്പെട്ടെന്നും, അത് വൈകാതെ തന്നെ നീക്കം ചെയ്‌തെന്നും ഇപ്പോൾ ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലെന്നും, മാസത്തിൽ എല്ലാ തവണയും പോയി മുടങ്ങാതെ ചെക്ക് ചെയ്യുന്ന സമയത്ത് ഡോക്ടർ പറയുന്നത് ‘എവരിതിങ്ങ് ഓകെ’ എന്നാണെന്നും, ശബ്ദത്തിന് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അത് മാത്രമാണ് നിലവിൽ ഉള്ളതെന്നും ബാക്കിയെല്ലാം പതിയെ റെഡിയാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

KERALA FOX

Articles You May Like

x
error: Content is protected !!