ഹുഡിയിട്ട് ദിലീപിന്റെയും കാവ്യയുടേയും കൈപിടിച്ച് മാമാട്ടി ; മാസങ്ങൾക്ക് ശേഷം ദിലീപും കുടുംബവും പുറത്തിറങ്ങിയപ്പോൾ

മലയാളസിനിമയിൽ ഒരുകാലത്ത് ശ്രദ്ധ നേടിയ നായകന്മാരുടെ പട്ടികയിൽ ദിലീപും ഉണ്ടായിരുന്നു. കോമഡി പരിപാടികളിലൂടെയും,ഹാസ്യ കഥാപാത്രങ്ങളിലൂടെയും കടന്ന് വന്ന് ജനപ്രിയനായകനെന്ന അംഗീകാരത്തിലേയ്ക്കുള്ള ദിലീപിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. എന്നാൽ ഇടക്കലത്തുണ്ടായ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായി തുടരുന്ന ദിലീപിന് സമൂഹമാധ്യമങ്ങളിൽ നിന്നും, സിനിമകളിൽ നിന്നെല്ലാം അൽപ്പം അകലം പാലിക്കേണ്ട സാഹചര്യമായിരുന്നു.

എന്നാൽ “താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ചെയ്യാത്ത തെറ്റിൻ്റെ പേരിലാണ് ക്രൂശിക്കപ്പെടുന്നതെന്നും, ഒരു നാൾ സത്യം മറ നീക്കി പുറത്തു വരും എന്നായിരുന്നു” ദിലീപ് പ്രതികരിച്ചത്. വിവാദങ്ങൾക്കിടയിലും നാദിർഷ – യുടെ സംവിധാനത്തിൽ പിറന്ന ‘കേശു ഈ വീടിൻ്റെ നാഥൻ’ എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. വിവാദങ്ങൾക്കും, വാർത്തകൾക്കും ഇടയിലായി സമൂഹമാധ്യമങ്ങളിലിപ്പോൾ ശ്രദ്ധ നേടുന്നത് ദിലീപിൻ്റെയും, കാവ്യയുടെയും പുതിയ ചിത്രങ്ങളാണ്. ഇരുവർക്കുമൊപ്പം മകൾ മഹാലക്ഷ്മിയുമുണ്ട്. ‘മഹാലക്ഷ്മി’ എന്നാണ് പേരെങ്കിലും ദിലീപിൻ്റെ രണ്ടാമത്തെ മകളെ ‘മാമാട്ടിക്കുട്ടി’ എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. മുന്നിലേയ്ക്ക് മുടിവെട്ടിയുള്ള സ്റ്റൈലായതുകൊണ്ടാണ് മകളെ എല്ലാവരും അങ്ങനെ വിളിക്കുന്നത്. ജീൻസും, ഹുഡിയും ധരിച്ച് അച്ഛനും,അമ്മയ്ക്കുമൊപ്പം നിൽക്കുകയാണ് മഹാലക്ഷ്മി.

 

കാവ്യയുടെയും ദിലീപിൻ്റെയും ഏതോ ഒരു ആരാധക ഇരുവർക്കുമൊപ്പം ഫോട്ടോയെടുത്ത് പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കാവ്യയും, ദിലീപും ചിരിച്ചുകൊണ്ട് സെൽഫിയിൽ പോസ് ചെയ്‌ത്‌ നിൽക്കുമ്പോൾ മകൾ മഹലക്ഷ്മി ഇതൊന്നും താൻ കണ്ടിട്ടേയില്ലയെന്ന ഭാവത്താൽ മറ്റെന്തോ ശ്രദ്ധയിലാണുള്ളത്. തൻ്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മി വല്ലാത്ത കുസൃതിയാണെന്ന് ദിലീപ് തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ദിലീപും, കാവ്യയും. ഇരുവരുടെയും പേരുകളിൽ ഫാൻസ്‌ അക്കൗണ്ടുകൾ ധാരാളം ഉണ്ടെങ്കിലും ഇരുവരും സോഷ്യൽമീഡിയ അത്രകണ്ട് ഉപയോഗിക്കാത്തവരാണ്.

വല്ലപ്പോഴും മാത്രമാണ് ദിലീപ് മകൾ മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ വൈറലാവുകയും, ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ദിലീപിൻ്റെ മൂത്ത മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അനിയത്തി മഹലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മഹാലക്ഷിയുടെ പിറന്നാൾ ദിനത്തിൽ ചേച്ചിയും, അനിയത്തിയും ഒരുമിച്ചുള്ള ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരുന്നത്. ഓണം പോലുള്ള വിശേഷ ദിവസങ്ങളിലും അനിയത്തിയോടൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാറുണ്ട്.

2018 – ൽ വിജയദശമി ദിനത്തിൽ മകൾ ജനിച്ചത് കൊണ്ടാണ് അവൾക്ക് ‘മഹലക്ഷ്മി’ എന്ന് പേരിട്ടിരിക്കുന്നതെന്നായിരുന്നു ദിലീപ് പറഞ്ഞത്. കേസും മറ്റുമായി തിരക്കുകളിലായ ദിലീപ് കുടുബത്തോടൊപ്പം പുറത്ത് പോകുന്ന ചിത്രങ്ങളെല്ലാം വളരെ അപൂർവമായേ പങ്കുവെച്ചിരുന്നുള്ളു. എന്നാൽ ഇടയ്ക്ക് കാവ്യയ്ക്കും, മീനാക്ഷിയ്ക്കും, മഹാലക്ഷ്‌മിയ്‌ക്കുമൊപ്പം കല്ല്യാണ വീടുകളിലും മറ്റും പോകുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഒരുപാട് നാളുകൾക്ക്‌ ശേഷം ദിലീപിനെയും, കാവ്യയെയും മകളെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് ഇരുവരുടെയും ആരാധകർ. മൂത്തമകൾ മീനാക്ഷി എവിടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

KERALA FOX

Articles You May Like

x
error: Content is protected !!