കട്ട താടിയിൽ സുന്ദരനായി ദിലീപ് ഒപ്പം നിറചിരിയോടെ കാവ്യയും ; ഇനി ആഘോഷങ്ങളുടേയും സന്തോഷത്തിന്റെയും ദിനങ്ങൾ

ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന നടിയായിരുന്നു കാവ്യ മാധവൻ. വിടർന്ന കണ്ണുകളും നീണ്ട മുടിയും ഒക്കെയായി മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചിറക് നൽകിയത് കാവ്യ തന്നെയാണെന്ന് പറയേണ്ടിരിക്കുന്നു. അക്കാലത്ത് കൈനിറയെ സിനിമകളുമായി സിനിമയിൽ സജീവമായിരുന്നു കാവ്യ എന്നതും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം തന്നെ ആയിരുന്നു. പിന്നീട് കാവ്യ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ദിലീപിന്റെ ഭാര്യയായി മാറിയതോടെ ആ ഇടവേള പൂർണമായി. ദിലീപിന്റെ ഭാര്യയായി മഹാലക്ഷ്മിയുടെ അമ്മയായി ഇപ്പോൾ കുടുംബജീവിതം നയിക്കുകയാണ് താരം എന്ന് പറയുന്നതാണ് സത്യം.

മലയാളത്തിന്റെ ശാലീന സൗന്ദര്യം എന്നാണ് കാവ്യയെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഇന്നും മലയാളികൾ കാത്തിരിക്കുന്നത് കാവ്യയുടെ തിരിച്ചുവരവിന് വേണ്ടിയാണ്. ജീവിതത്തിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും കാവ്യയെ സ്നേഹിക്കുന്നവർ തന്നെയാണ് ഇന്നും കൂടുതൽ ആളുകളും. ഇപ്പോൾ ഏതെങ്കിലും പൊതുപരിപാടികളിലോ ആരുടെയെങ്കിലും വിവാഹ ചടങ്ങുകളിലോ മാത്രമാണ് കാവ്യയെ കാണാറുള്ളത്. എങ്കിലും കാവ്യയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയാൽ അതിന് ജനങ്ങൾക്കിടയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുത് തന്നെയാണ്.

ദിലീപിനും മകൾക്കും ഒപ്പമുള്ള കുടുംബസമേത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ദിലീപും കാവ്യയും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. കട്ട താടി ഒക്കെയായി ആണ് ഈ ചിത്രത്തിൽ ദിലീപിനെ കാണാൻ സാധിക്കുന്നത്. ചുവന്ന നിറത്തിലുള്ള ചുരിദാറിൽ ഒരു ജിമിക്കി കമ്മൽ ഒക്കെയണിഞ്ഞു അതിസുന്ദരിയായി കാവ്യയെയും കാണാൻ സാധിക്കുന്നുണ്ട്. കാവ്യയുടെ ചുരിദാറിന് ചേർന്ന് ചുവന്ന ഷർട്ട് ആണ് ദിലീപ് ധരിച്ചിരിക്കുന്നത്.

രണ്ടുപേരും ചിരിച്ചു കൊണ്ടാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ സന്തോഷവതിയായി ഏറെ നാളുകൾക്ക് ശേഷം കാവ്യയെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷത്തിലാണ് ഓരോ പ്രേക്ഷകനും എന്നു പറയുന്നതാണ് സത്യം. വിമർശനങ്ങൾ വലിയതോതിൽ നിറഞ്ഞുനിൽക്കുമ്പോൾ കാവ്യയെ സന്തോഷവതിയായി കാണാൻ സാധിച്ചല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. മകൾ മഹാലക്ഷ്മിക്ക് ഒപ്പമുള്ള കാവ്യയുടെ ചിത്രങ്ങളും ഇടക്കാലങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കാവ്യയുടെ മകൾ മഹാലക്ഷ്മിയെ വീട്ടിൽ മാമാട്ടി എന്നാണ് വിളിക്കാറുള്ളത്. മാമാട്ടി വളരെ കുസൃതിക്കാരി ആണ് എന്ന് ഒരു അഭിമുഖത്തിൽ കാവ്യ തന്നെ പറഞ്ഞിരുന്നു.

ഏതെങ്കിലും വിശേഷദിവസങ്ങളിൽ ആണ് ഇവരുടെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. ദിലീപുമായുള്ള വിവാഹ ശേഷം വലിയതോതിലുള്ള വിമർശനങ്ങളാണ് കാവ്യ കേൾക്കേണ്ടത് ആയി വരുന്നത്. സോഷ്യൽ മീഡിയയിൽ പോലും കാവ്യ സജീവമല്ല. പലപ്പോഴും ഇത്തരം വിമർശനങ്ങളെ ഭയന്നായിരിക്കാം കാവ്യ സോഷ്യൽ മീഡിയയിൽ സജീവം ആകാത്തത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ കാവ്യയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ എങ്കിലും തങ്ങളുടെ ആരാധകരോട് വിശേഷങ്ങൾ പങ്കു വച്ചുകൂടെ എന്നും കാവ്യയെ സ്നേഹിക്കുന്നവർ ചോദിക്കുന്നുണ്ട്.

KERALA FOX

Articles You May Like

x