“മാരകമായ രോഗമായിരുന്നു, ചികിൽസിക്കാൻ പോലും കഴിഞ്ഞില്ല, 22 ദിവസത്തിനുള്ളിൽ മരണവും”, : അമ്മയുടെ മരണത്തിൽ വികാരപരമായ കുറിപ്പ് പങ്കുവെച്ച് മാലാ പാർവതി

നടിയും, ആക്ടിവിസ്റ്റുമായ മാലാ പാർവതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു അവർക്ക്. പട്ടം എസ് യു ടി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിൻ്റെ സ്ഥാപാകംഗവും ദീർഘനാൾ സെക്രട്ടറിയുമായിരുന്ന പരേതനായ സി. വി. ത്രിവിക്രമനാണ് ഭർത്താവ്. കുമാരനാശൻ്റെ ജീവചരിത്രമെഴുതി ശ്രദ്ധ നേടിയ സി.ഒ. കേശവൻ്റെയും, ഭാനുമതി അമ്മയുടെയും മകളാണ് ലളിത.

മഹാകവി കുമാരനാശാൻ്റെ ഭാര്യ ഭാനുമതിഅമ്മ ആശാൻ്റെ മരണത്തിന് ശേഷം 13 വർഷം കഴിഞ്ഞ് സി.ഒ.കേശവനെ വിവാഹം ചെയ്യുകയായിരുന്നു. ആ ബന്ധത്തിൽ പിറന്ന നാല്‌ മക്കളിൽ മൂത്തമകളായിരുന്നു ഡോ.ലളിത. 1946 – ലാണ് ഡോ. ലളിത തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് നാലാം റാങ്കോടെയാണ് ലളിത എം ബി ബി എസ് പാസായത്. എസ്എടി സൂപ്രണ്ടും ഗൈനക്കോളജി മേധാവിയായും പിന്നീട് പ്രവർത്തിച്ചു. 1992 – ലാണ് സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ്. കുമാരൻ, നടി മാലാ പാർവ്വതി എന്നിവരാണ് മക്കൾ. മനു, സതീശൻ എന്നിവർ മരുമക്കൾ. സംസ്‌കാരം  ഇന്ന്  വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡേ. കെ. ലളിത മരണപ്പെടുന്നത്. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മാലാ പാർവതി ഫേസ്‌ബുക്കിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു. “അമ്മ യാത്രയായി ! തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയുള്ളു”. 

സിനിമ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ മാലാ പാർവതിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഡോ.കെ.ലളിതയുടെ കരങ്ങളിലൂടെ ലോകത്തെ കണ്ണ് തുറന്ന് കണ്ടത്. ഗൈനക്കോളജി മേഖലയിലെ തന്നെ വിശ്വാസ്യതയുടെയും, സ്നേഹത്തിൻ്റെയും മുഖമായിരുന്നു ഡോ. കെ ലളിത. തൻ്റെ ജീവിതത്തിൻ്റെ അവസാനകാലത്തും സ്വന്തം മേഖലയിൽ സജീവമായിരുന്നു അവർ.

ആരോഗ്യപരമായി ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തിടത്തോളം കാലം ഈ മേഖലയിൽ തന്നെ തുടരുമെന്ന് ഡോ.ലളിത മുൻപ് പറഞ്ഞിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കണമെന്ന ചിന്ത മാത്രമാണ് ഓരോ പ്രസവ സമയത്തും തൻ്റെ മനസിലുണ്ടാകുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ലളിത ഒരു ലക്ഷത്തിനടുത്ത് പ്രസവമെടുത്തിട്ടുണ്ടാകുമെന്നാണ് അവരുടെ സഹപ്രവർത്തകർ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത്കാരുടെ മുഴുവൻ സ്വകാര്യ അഹങ്കാരമായ ഡോക്ടറാണ് വിടവാങ്ങിയത്.

KERALA FOX
x
error: Content is protected !!