മലയാളത്തിന്റെ സുന്ദരി നടി ഗോപികയെ ഓർമയില്ലേ? ; സന്തോഷ വാർത്ത പങ്കുവെച്ചു താരം ആശംസയുമായി ആരാധകർ

ഒരുകാലത്ത് മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു ഗോപിക. ഗോപിക എന്ന നടിയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമയിലെ ‘ലജ്ജാവതിയേ’ എന്ന ഗാനമാണ്.  സിനിമയിൽ വരുന്നതിന് മുൻപുള്ള ഗോപികയുടെ പേര് ‘ഗേളി ആന്റോ’ എന്നായിരുന്നു. പിന്നീട് സിനിമയിൽ സജീവമായതോട് കൂടെയാണ് പഴയ പേര് മാറ്റി ഗോപികയെന്ന പേര് സ്വീകരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിക്കുവാനുള്ള അവസരം ഗോപികയ്ക്ക് ലഭിച്ചു. അഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് മോഡലിംങ്ങ് രംഗത്തായിരുന്നു താരം സജീവമായിട്ടുണ്ടായിരുന്നത്. മോഡലിലിങ്ങിലൂടെ തന്നെയാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നതും. തൃശ്ശൂർ ജില്ലക്കാരിയായ ഗോപിക, സോഷ്യോളജിയിൽ ബിരുദവും, ക്ലാസിക്കൽ ഡാൻസും അഭ്യസിച്ചിട്ടുണ്ട്. ആൻന്റോ ഫ്രാൻസിസ്, ടെസി ആൻഡോ ദമ്പതികളുടെ മകളാണ് ഗോപിക. താരത്തിന് ഒരു സഹോദരി കൂടെയുണ്ട്. സൗന്ദര്യമത്സരമായ ‘മിസ് തൃശൂരിൽ’ പങ്കെടുത്തത്തോടെയാണ് ഗോപികയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മിസ് തൃശൂരിൽ റെണ്ണറപ്പായ ഗോപികയെ തേടി സിനിമയിലേയ്ക്കുള്ള വസരങ്ങൾ കടന്ന് വരികയായിരുന്നു.


എന്നാൽ സിനിമ തനിയ്ക്ക് തീരെ താല്പര്യമില്ലാത്തൊരു മേഖലയായിരുന്നുവെന്നും, എയർഹോസ്റ്റസാകാനാണ് താൻ ആഗ്രഹിച്ചതെന്നും, മുൻപൊരു അഭിമുഖത്തിൽ ഗോപിക സൂചിപ്പിച്ചിരുന്നു. അതേസമയം ഗോപികയുടെ കരിയർ തന്നെ മാറ്റിമറിച്ചത് സിനിമയിലേക്കുള്ള പ്രവേശനമായിരുന്നു. ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ഗോപിക ആദ്യമായി അഭിനയിക്കുന്നത്. തുളസി ദാസിൻ്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ വിനീത് കുമാറായിരുന്നു നായക വേഷത്തിലെത്തിയത്. മലയാളി പ്രേക്ഷകർ പ്രത്യേകിച്ച് യുവാക്കൾ എന്നും ഓർമിക്കുന്ന ‘ഫോർ ദി പീപ്പിൾ’ ഗോപികയുടെ മൂന്നാമത്തെ ചിത്രമായിരുന്നു. ‘ഓട്ടോഗ്രാഫ്’ ഗോപികയുടെ ആദ്യ അന്യഭാഷ ചിത്രമാണ്.

 

2004 – ൽ മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ‘വേഷം’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മലയാളസിനിമയിലെ തന്നെ തിരക്കേറിയ നടിമാരിലൊരാളായി മാറാൻ ഗോപികയയ്ക്ക് സാധിച്ചത്. വേഷം ചിത്രത്തിൽ ഇന്ദ്രജിത്തിൻ്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. പിന്നീട് ചാന്തുപൊട്ട്, കീർത്തിചക്ര, നേരറിയാൻ സിബിഐ, പച്ചക്കുതിര, വെറുതെ ഒരു ഭാര്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന സമയത്തായിരുന്നു ഗോപികയുടെ വിവാഹം. അയർലാൻഡിൽ ജോലി ചെയ്യുന്ന മലയാളി അഭിലാഷ് ചാക്കോയെയാണ് താരം വിവാഹം ചെയ്തത്. പിന്നീട് അഭിനയ ജീവിതത്തോട് പൂർണമായി വിട പറയുകയായിരുന്നു. ഭർത്താവും കുട്ടികളുമൊത്ത് കുടുംബസമേതം അയർലൻഡിൽ താമസിക്കുകയാണ് ഗോപിക. ആമി, ഏദൻ എന്നീ രണ്ടു കുട്ടികളാണ് ഗോപികയ്ക്കുള്ളത്. ഇപ്പോഴിതാ നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഗോപികയുടെയും, കുടുംബത്തിൻ്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

എല്ലാവരും മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ് ചിരിച്ച് സന്തോഷത്തോട് കൂടെയുള്ള കുടുംബ ചിത്രങ്ങളാണ് ഗോപികയുടെ സഹോദരി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മഞ്ഞ കളർ കുർത്തി അണിഞ്ഞുള്ള ഗോപിക പഴയതിനേക്കാളും ഇപ്പോൾ കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നും, പറയത്തക്ക മാറ്റങ്ങൾ ഒന്നും താരത്തിന് സംഭവിച്ചിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. ഗോപികയും, കുടുംബവും സമൂഹമാധ്യമങ്ങളിൽ അത്രകണ്ട് സജീവമല്ലാത്തതുകൊണ്ട് കുറേ നാളായി നടിയുടെ വിശേഷങ്ങളൊന്നും തന്നെ ആരും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പുതിയതായി പങ്കുവെച്ച ചിത്രങ്ങൾക്ക് എല്ലാവരിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!