പൂർണ്ണ നഗ്നമായ ആ സീൻ ഉള്ളതുകൊണ്ട് പല നടിമാരും പിന്മാറിയിരുന്നു ; എന്നാൽ എനിക്ക് ഇന്നും അതിൽ അഭിമാനവും സന്തോഷവുമേ ഉള്ളൂ

‘തന്മാത്ര’ – യെന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ‘മീരവാസുദേവ്’. ബിഗ് സ്ക്രീനിൽ തിളങ്ങിയ നടിയിപ്പോൾ മിനിസ്ക്രീനിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. പരമ്പരയിൽ ‘സുമിത്ര’ എന്ന കഥാപാത്രമായിട്ടാണ് മീര അഭിനയിക്കുന്നത്. സിനിമയിൽ സജീവമായിരുന്ന സമയത്ത് വിവാഹം കഴിയുകയും പിന്നീട് സിനിമയിൽ നിന്ന് ഇടവേള യെടുക്കുകയുമായിരുന്നു മീര. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിക്കുവാനുള്ള അവസരവും മീരയ്ക്ക് ലഭിച്ചു.

ഇപ്പോഴിതാ ‘തന്മാത്ര’ എന്ന സിനിമയിൽ മോഹൻലാലുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘റെഡ് കാർപെറ്റ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്മാത്ര സിനിമയിലെ വിശേഷങ്ങൾ മീര പങ്കുവെച്ചത്. തന്മാത്ര സിനിമയുടെ കഥ പറഞ്ഞു തരുന്നതിനായി ബ്ലെസ്ലി സർ വന്നപ്പോൾ ചിത്രത്തിലെ ഓരോ രംഗങ്ങളും വിശദീകരിച്ച് പറഞ്ഞ് തരുന്നതിനിടയിലായിരുന്നു, ഇതിന് മുൻപ് പല പ്രമുഖ നടിമാരെയും ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി നോക്കിയിരുന്നതായും, എന്നാൽ മോഹൻലാലിൻ്റെ ആ രംഗം ഉള്ളതുകൊണ്ട് മാത്രം ആരും അതിന് തയ്യാറായിരുന്നില്ലെന്നും, അപ്പോഴാണ് തന്നോട് നിങ്ങൾക്ക് ഈ സിനിമ ചെയ്യാൻ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് ? അദ്ദേഹം ചോദിച്ചതെന്നും മീര വാസുദേവ് പറയുന്നു.

അന്ന് തിരിച്ചൊരു കാര്യം മാത്രമേ അദ്ദേഹത്തോട് താൻ ചോദിച്ചിരുന്നുള്ളുവെന്നും, “സിനിമയിൽ അങ്ങനെയൊരു സീനിൻ്റെ ആവശ്യം എന്താണ് ? ഈയൊരു സീൻ ഇല്ലെങ്കിലും നമ്മുക്ക് സിനിമ ചെയ്തുകൂടെ” ? ഇതായിരുന്നു ചോദ്യം. ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിതെന്നായിരുന്നു ബ്ലെസി സാറിൻ്റെ മറുപടി. “സിനിമയിൽ രമേശനും അദ്ദേഹത്തിൻ്റെ ഭാര്യയും തമ്മിൽ അത്രത്തോളം അടുപ്പമുള്ളവരാണെന്നും, അതുകൊണ്ടാണ് അത്തരത്തിൽ ഒരു സീൻ വേണമെന്ന് താൻ വാശിപിടിക്കുന്നതെന്നായിരുന്നു” അന്ന് ബ്ലെസ്ലി സാർ നൽകിയ മറുപടി.

തന്നെക്കാളും ആ കാര്യത്തിൽ കൂടുതൽ ടെൻഷനാവേണ്ടിയിരുന്നത് ലാലേട്ടനായിരുന്നുവെന്നും, എന്നാൽ അദ്ദേഹം വളരെ ഭംഗിയായിട്ടാണ് ആ സമയം കൈകാര്യം ചെയ്തതെന്നും മീരാ വാസുദേവ് കൂട്ടിച്ചേർത്തു. തനിയ്ക്കുണ്ടായിരുന്ന സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് അൽപ്പം മറച്ചു കൊണ്ടാണ് ഷൂട്ട് ചെയ്തതെന്നും, എന്നാൽ ലാലേട്ടൻ ആ സമയത്ത് ഫുൾ വിവസ്ത്രനായിരുന്നുവെന്നും അങ്ങനെയൊരു സീൻ ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹം തന്നോട് ക്ഷമ പറഞ്ഞ സന്ദർഭത്തെക്കുറിച്ചും മീര വ്യക്തമാക്കുന്നു.

ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് അത്യാവശ്യം ആളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളുവെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തനിയ്ക്ക് അതാണ് സുരക്ഷിതത്വമെന്ന് താൻ മുന്നേ പറഞ്ഞതായും മീരവാസുദേവ് സൂചിപ്പിച്ചു. ബ്ലെസി സർ, അസോസിയേറ്റ് ക്യാമറമാൻ, ലാലേട്ടൻ, അദ്ദേഹത്തിൻ്റെ മേക്കപ്പ്മാൻ, തൻ്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമേ കൂടെയുണ്ടായിരുന്നുള്ളുവെന്നും മീര വാസുദേവ് പറഞ്ഞു.

KERALA FOX

Articles You May Like

x
error: Content is protected !!