മുംബൈ നഗരത്തെ വിറപ്പിച്ച് കൊണ്ട് നടൻ ദിലീപിൻറെ മാസ് ; അത് പൊളിച്ചു എന്ന് മലയാളികൾ,വീഡിയോ കാണാം

ദിലീപിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ദിലീപിനൊപ്പം ചിത്രത്തിൽ ജോജോ ജോസഫും പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങും, അനുബന്ധ പരിപാടികളും ആരംഭിച്ചെങ്കിലും ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങ് നിർത്തി വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്.

മുംബൈയിൽ വെച്ചാണ് സിനിമയുടെ പുതിയ ഷെഡ്യൂളിനുള്ള തുടക്കം കുറിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിലിപ്പോൾ ശ്രദ്ധ നേടുന്നത് സ്റ്റൈലിഷ് ആയി നടന്നുവരുന്ന ദിലീപിൻ്റെ പുതിയ വീഡിയോയും, ചിത്രങ്ങളുമാണ്. ദിലീപ്, റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. സോഷ്യൽ മീഡിയയിൽ ഒന്നാകെ നിമിഷ നേരത്തിനുള്ളിൽ തന്നെ പുതിയ ചിത്രത്തിൻ്റെ വീഡിയോ വൈറലായി മാറി കഴിഞ്ഞു. നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് താഴെയായി വരുന്നത്.

ബാദുഷ സിനിമാസ് ഗ്രാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. എൻ . എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രീജിൻ ജെപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ജോണി ആൻറണി, സിദ്ദിഖ്, വീണനന്ദകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. മലയാളികൾ ആഘോഷമാക്കിയ ഈ ഹിറ്റ് കോംമ്പോ വീണ്ടും സ്ക്രീനിലെത്തുമ്പോൾ ചിരിയുടെയും, സന്തോഷത്തിൻ്റെയും പൂരമാകും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും, അണിയറ പ്രവർത്തകരും. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് പുനരാരംഭിച്ചത്. മുംബൈയിലാണ് ചിത്രത്തിൻ്റെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്യുകയെന്നാണ് വിവരം ലഭിക്കുന്നത്. ഷൂട്ടിങ്ങ് പൂർത്തിയായി ചിത്രം തിയേറ്ററുകളിലെത്തിയാൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

‘കേശു ഈ വീടിൻ്റെ നാഥൻ’ എന്ന ചിത്രമാണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായികയായി എത്തിയത് . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് അത്ര കണ്ട് മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഒരു കുടുംബചിത്രമായിട്ടാണ് ‘കേശു ഈ വീടിൻ്റെ നാഥൻ’ പ്രേക്ഷകർക്ക് മുൻപിലെത്തിയിരുന്നത്. മഞ്ജു ബാദുഷ, നീതു ഷിനൊയി എന്നിവരാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’ സിനിമയുടെ എക്സിക്യൂട്ടീവ് നിർമ്മാതാക്കളായിട്ടുള്ളത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിതിൻ സ്റ്റാനിലെസ് ആണ് സിനിമയുടെ ചായഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് ആണ്. പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് സിനിമയുടെ പി ആർ ഒ.

KERALA FOX

Articles You May Like

x