മോഹൻലാൽ കരുതിവെച്ച വലിയൊരു സർപ്രൈസ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ


എംഎൽ ബ്രാൻഡിൽ നിഗുഢതകൾ ഒളിപ്പിച്ചു മോഹൻലാൽ. ഇനി എല്ലാ ബിസിനസ്സും തൻറെ സ്വന്തം പേരിൽ എന്ന സൂചനയാണ് മോഹൻലാൽ നൽകുന്നത്. ഹരിപ്പാട്ടെ തീയേറ്ററിന് എംഎൽ ലാൽ മൾട്ടി പ്ലസ് എന്ന പേര് കൊടുത്തതിൽ തുടങ്ങുന്നു ഈ ചുവടുമാറ്റം. നേരത്തെ വിസ്മയ എന്ന പേരിൽ അത്യാധുനിക എഡിറ്റിംഗ് സ്റ്റുഡിയോ അടക്കം ലാലിനെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.  അതെല്ലാം വിറ്റു പിന്നീട് സ്വന്തം ബിസിനെസ്സിൽ ലാൽ ശ്രദ്ധിച്ചിരുന്നില്ല. എല്ലാം സന്തത സഹചാരിയായ ആൻറണി പെരുമ്പാവൂരിൽ പേരിലുള്ള ആശിർവാദിനൻറെ ബാനറിലാണ് ചെയ്തത്.

ഇതിന് മാറ്റം വരുകയാണ് എന്ന സൂചനയാണ് എംഎൽ ബ്രാൻഡിലൂടെ മോഹൻലാൽ നടത്തുന്നത്. സിനിമാ നിർമ്മാണം ആശീർവാദ് തന്നെ തുടരും. എന്നാൽ മറ്റ് ബിസിനസുകൾ സ്വന്തം ബ്രാൻഡിൽ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ സൂപ്പർ നടൻ ഒരുങ്ങുന്നുവെന്നാണ് സൂചനകൾ. സിനിമയ്ക്കൊപ്പം കച്ചവടവും മുന്നോട്ടു പോകാനാണ് തീരുമാനം . സിനിമ തിയേറ്ററിലേക്ക് മോഹൻലാലിന് താല്പര്യം എത്തിയപ്പോഴും എല്ലാം വാങ്ങിയത് ആൻറണിയുടെ ആശിർവാദ് ആയിരുന്നു.

കോവിഡ് കാലത്തെ ചിന്തകൾ വീണ്ടും ബുസിനെസ്സിലേക്ക് തിരിയാൻ മോഹൻലാലിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. “എംഎൽ” ഈ ചുരുക്കപ്പേരിന് പ്രേത്യകിച്ചു വിശേണത്തിന്റെ ആവശ്യമില്ലെന്ന് ലാലിനും അറിയാം.
പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് അംബാസഡറായ മോഹൻലാൽ സ്വന്തം പേരിൽ ബ്രാൻഡുമായി എത്തിയാൽ അത് വിജയിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം പങ്ക്‌ വച്ച പാചക വിഡിയോയിൽ ധരിച്ച ടീഷർട്ടും ഈ പേരിലുള്ള ബ്രാൻഡ്ൻറെ ആയിരുന്നു. അങ്ങനെ എംഎൽ എന്ന ബ്രാൻഡ് ടീഷർട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി .ലോകത്തെ തന്നെ പ്രമുഖ ബ്രാൻഡുകൾ ഒന്നാണ് എംഎൽ ഇതേ പേരിൽ മോഹൻലാൽ തന്നെ വിപണിയിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുമോ എന്നായി പിന്നീടുള്ള ആരാധകരുടെ ചർച്ച.

എംഎൽ ബ്രാൻഡിന്റെ ലോഗോ മറ്റും ആയി കഴിഞ്ഞു എന്ന് ചർച്ച ഇതോടെ തുടങ്ങി. ഈ സംശയത്തിന് ആക്കം കൂട്ടി വ്യവസായിയും മോഹൻലാലിനെ സുഹൃത്തുമായ സമീർ ഹാസയും രഗംത്ത് വന്നു. സമീർ സോഷ്യൽ മീഡിയയിൽ പങ്ക്‌ വച്ച പുതിയ ചിത്രം വൈറലായിരുന്നു . ലോക പ്രശസ്ത ബ്രാൻഡായ മേയേഴ്സ് ലെയനാർഡ് എംഎൽ  എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത് .സമാനമായ നിരവധി കമ്പനികൾ ഉണ്ട് എന്നാൽ ഇവരുടെ ഒന്നും ലോഗോ അല്ല മോഹൻലാലിൻറെ ബനിയന് പിന്നിലുള്ളത് അതുകൊണ്ട് ബ്രാൻഡ് ടീഷർട്ട് ഉടൻ വിപണിയിലെത്തും എന്നും സൂചനയുണ്ട് .

എംഎൽ ബ്രാൻഡ് ടീഷർട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീർ സോഷ്യൽ മീഡിയയിൽ പങ്ക്‌ വച്ചത് . ബോളിവുഡിൽ സൽമാൻ ഖാൻ ഹൃഥിക് റോഷൻ വിരാട് കോലി എന്നിവരുടെ പേരിൽ സ്വന്തം ബ്രാൻഡ് ഉണ്ടെങ്കിലും മലയാളത്തിൽ ആർക്കും ഇങ്ങനെയൊരു സംരംഭം ഇല്ലെന്നതാണ് വസ്തുത. മോഹൻലാലിന്റെ അടുത്ത സുഹൃത്താണ് സമീർ ഹംസ. ഈയിടെ സഞ്ജയ് ദത്തിനെ ദുബായിലെ വീട്ടിൽ കാണാൻ പോയപ്പോഴും ലാലിനെ അനുഗമിച്ചത് സമീർ ആയിരുന്നു .

കൈയ്ക്ക് പരുക്കേറ്റ ചികിത്സയ്ക്ക് വിധേയനായപ്പോഴും സമീർ കൂടെ ഉണ്ടായിരുന്നു. മിക്കവാറും വിദേശയാത്രയിൽ ലാലിന്ന് ഒപ്പം കൂടുന്ന സമീറും എം എൽ ബ്രാൻഡിൽ വ്യക്തത വരുത്തുന്നില്ല. അതു കൊണ്ട് എപ്പോൾ എങ്ങനെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു

KERALA FOX
x
error: Content is protected !!