“ഇവൻ ഞങ്ങളുടെ രാജകുമാരൻ, മാതൃത്വം എല്ലാം മാറ്റും”; ആദ്യമായി തൻറെ മകൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ട താരമാണ് അനുശ്രീ. 2021- ലാണ് അനുശ്രീയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത വളരെ അപ്രതീക്ഷിതമായി എല്ലാവരിലേയ്ക്കും എത്തുന്നത്. പ്രണയവിവാഹമായിരുന്നതിനാൽ വീട്ടുകാരിൽ നിന്നും ശക്തമായ എതിർപ്പ് അനുശ്രീയ്ക്ക് അഭിമുഖേകരിക്കേണ്ടി വന്നിരുന്നു. ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ആളും, ആരവങ്ങളൊന്നുമില്ലാതെ വളരെ രഹസ്യമായി നടന്ന വിവാഹമായിരുന്നു. ‘എൻ്റെ മാതാവ്’ എന്ന സീരിയലിൻ്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

പിന്നീട് ആ സൗഹൃദം പ്രണയത്തിലേയ്‌ക്കെത്തി. വിഷ്ണുവിനെ വിവാഹം കഴിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിപോയതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങൾ അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത്. പിന്നാലെ സോഷ്യൽമീഡിയയിലെ മോശം കമെന്റുകൾ ഉൾപ്പടെ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 2005 – മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ വേഷമിട്ടു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് സീരിയൽ ആരാധകരുടെ ഇഷ്ടം അനുശ്രീ സ്വന്തമാക്കിയത്.

ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ നിരവധി സീരിയലുകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അനുശ്രീയക്ക് ഏറെ പ്രേക്ഷക സ്വീകാര്യത നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയി‌ലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്. അടുത്തിടെ അനുശ്രീയ്ക്കും, വിഷ്‌ണുവിനും ഒരു ആൺകുഞ്ഞ് പിറക്കുകയുണ്ടായി. വിവാഹത്തിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ അനുശ്രീ തൻ്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

അനുശ്രീ ഗർഭിണിയായിരുന്നപ്പോൾ നടത്തിയ വളകാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങളുംതാരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകൻ്റെ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ‘ഇവൻ ഞങ്ങളുടെ രാജകുമാരൻ ‘ആരവ് ബേബി’. മാതൃത്വം എല്ലാം മാറ്റും…’ എന്ന അടികുറിപ്പോട് കൂടെയാണ് മകൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. നിരവധി ആളുകളാണ് അനുശ്രീ പങ്കുവെച്ച ചിത്രത്തിന് താഴെ മകനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, സന്തോഷമായിരിക്കു എന്ന് തുടങ്ങി വ്യത്യസ്തതരം പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.ഗർഭിണിയായതിന് ശേഷവും ആറ് മാസത്തോളം അനുശ്രീ പരമ്പരകളിൽ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വലിയ രീതിയിൽ പുറത്തേയ്ക്ക് കാണാൻ തുടങ്ങിയതോടെയാണ് അഭിനയം നിർത്തിയതെന്ന് അനുശ്രീ തന്നെ തുറന്ന് പറഞ്ഞിരുന്നു. മകൻ കുറച്ച് വലതുതായതിന് ശേഷം അഭിനയത്തിലേയ്ക്ക് തിരികെ വരാനാണ് അനുശ്രീയുടെ ആഗ്രഹം.

വിഷ്‌ണുവിനും, മകനുമൊത്ത് സന്തോഷകരമായ ജീവിതമാണ് താനിപ്പോൾ നയിക്കുന്നതെന്നും, അഭിനയത്തെ പൂർണമായി മാറ്റിനിർത്താൻ കഴിയില്ലെന്നും എന്നാൽ നിലവിലെ സാഹചര്യം ഇങ്ങനെയായതുകൊണ്ടാണ് പാരമ്പരകളിൽ തന്നെ കാണാത്തതെന്നുമാണ് അനുശ്രീ പറഞ്ഞത്. പക്വതയോട് കൂടിയ കഥാപാത്രങ്ങളാണ് അനുശ്രീ കൂടുതലായും കൈകാര്യം ചെയ്തിരുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!