വിഘ്‌നേശ് ശിവൻ പണി പറ്റിച്ചു; നയൻതാരയ്ക്ക് കടുത്ത ഛർദി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന അംഗീകാരത്തിന് പുറമേ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച താരത്തിന് ഇന്ത്യയിൽ ഒന്നാകെ വലിയൊരു നിര ഫോളോവേഴ്സുണ്ട്. തമിഴ് ആരാധകർ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത് ‘നയൻസ്’ എന്നാണ്.ജൂണ്‍ – 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിൽ വെച്ചായിരുന്നു നയന്‍താരയുടേയും വിഘ്‌നേഷിൻ്റെയും വിവാഹം നടന്നത്. തിരുപതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. സിനിമ ലോകത്തെ വമ്പൻ താരങ്ങൾ പങ്കെടുത്ത വിവാഹത്തിൻ്റെ ചിലവെല്ലാം വഹിച്ചത് നെറ്റ്ഫ്‌ളികസായിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഇരുവരുടെയും വിവാഹം ഒരുക്കിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹവീഡിയോ നെറ്ഫ്ലിക്സ് പുറത്തു വിട്ടിരുന്നു.

തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . കടുത്ത ഛർദിയെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വേഗത്തിൽ തന്നെ അവിടെ നിന്നും ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു.ആരോഗ്യപരമായ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയല്ല, രാത്രിയുള്ള ഡിന്നർ കഴിച്ചതിനുശേഷമാണ് നയൻതാരയ്‌ക്ക് ചർദ്ദി തുടങ്ങിയതെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നയൻതാരയ്‌ക്കും, വിഘ്‌നേഷിനും രാത്രിയിൽ കഴിക്കാനുള്ള ആഹാരം തയ്യറാക്കിയത് വിഘ്‌നേഷ് ശിവനായിരുന്നു.

ശാരീരികബുദ്ധിമുട്ടുകൾ തോന്നിയ സമയത്ത് വേഗത്തിൽ തന്നെ നയൻതാര ആശുപത്രിയിൽ പോയി ചികിത്സ തേടുകയായിരുന്നു. പ്രമുഖ ഡോക്ടറുടെ സഹായത്താൽ വലിയ സംഘം തന്നെയാണ് നയൻതാരയുടെ ആരോഗ്യസ്ഥിതി നോക്കുന്നതിനും മറ്റുമായി ആശുപത്രിയിലുണ്ടായിരുന്നത്. കാര്യമായ പരിശോധനകൾക്ക് ശേഷം വലിയ രീതിയിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നും താരത്തെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു.

ഫുഡ് ഇൻഫെക്ഷൻ വന്നത് കൊണ്ട് ആശുപത്രിയിൽ പോയതല്ലെന്നും, സ്കിൻ ഇൻഫെക്ഷന് വേണ്ടിയുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് താരം ആശുപത്രിയിൽ പോയതെന്നും ചില പ്രചരണങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ട്. നയൻതാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വേഗത്തിൽ തന്നെ ഈ വിവരം കൂടുതൽ ആളുകളിലേയ്ക്ക് എത്തി. പിന്നാലെ ആരാധകർ നിരവധി പേർ അസുഖത്തെ സംബന്ധിച്ച് കൃത്യമായി സ്ഥിരീകരണം നടത്തുന്നതിനായി ആശുപത്രിയിലേയ്ക്ക് തടിച്ച് കൂടുകയായിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിഞ്ഞതോട് കൂടെയാണ് ആളുകൾ അവിടെ നിന്നും മടങ്ങിയത്. 

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെല്ലാം മാറി നയൻതാര കുറച്ച് ദിവസത്തേയ്ക്ക് റെസ്റ്റിലാണെന്നും, ഭയപ്പെടാൻ പാകത്തിൽ ഒന്നും തന്നെയിലല്ലെന്നും പുതിയ സിനിമയുടെ ചിത്രീകരണവും മറ്റുമായി വരും ദിവസങ്ങളിൽ തിരക്കിലായിരിക്കുമെന്നാണ് വിവരം ലഭിക്കുന്നത്. വിഘ്‌നേഷ് ശിവനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. വിവാഹത്തിന് പിന്നാലെ ഹണിമൂൺ യാത്രകളും അതിൻ്റെ വിശേഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് രണ്ടുപേരും.

KERALA FOX

Articles You May Like

x
error: Content is protected !!