ഈ ദിവസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്, വിവാഹമോചന ഗോസിപ്പുകൾക്ക് പിന്നാലെ ഭർത്താവുമൊത്തുള്ള വീഡിയോ പങ്കുവെച്ചു വീണാ നായർ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം സജീവസാന്നിധ്യമായ നടിയാണ് വീണ നായർ. നടി പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതും ആണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തന്റെതായ സാന്നിധ്യം വീണ ഉറപ്പിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത തട്ടിമുട്ടി എന്ന പരമ്പരയിലെ കോകില എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും ആർക്കും മറക്കാൻ സാധിക്കില്ല. ഇത്രയും മികച്ച കഥാപാത്രങ്ങൾ കരിയറിൽ ഉണ്ടെങ്കിലും വീണ കൂടുതലും ശ്രദ്ധനേടിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് പരിപാടിയിലൂടെ ആയിരുന്നു.

ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴായിരുന്നു വീണ ആരാണെന്ന് പ്രേക്ഷകർ മനസ്സിലാക്കിയത്. താൻ കടന്നു വന്ന വഴികളിലെ വേദനകളെ കുറിച്ചൊക്കെ വീണ ബിഗ് ബോസ് വീട്ടിലൂടെ പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ വീണയ്ക്ക് കൂടുതൽ ഹെറ്റർസിനെ തന്നെയാണ് ലഭിച്ചത്. ഇപ്പോൾ വീണ വിവാഹമോചിതയാകുന്നുവെന്ന വാർത്തകളും സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ചില പ്രശ്നങ്ങൾ കാരണമാണ് ഇരുവരും വിവാഹമോചിതർ ആക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്.

വീണ നായരും ഭർത്താവ് ആർ ജെ അമനും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്ത വലിയ രീതിയിലായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ ഇത്തരം വാർത്തകളോട് ഒന്നും തന്നെ വീണ പ്രതികരിക്കാനും നിന്നില്ല. ഒടുവിൽ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഇരുവർക്കുമിടയിൽ ഉള്ള പ്രശ്നങ്ങളെക്കുറിച്ച് വീണ വെളിപ്പെടുത്തിയത്. ഞങ്ങൾ തമ്മിൽ എല്ലാ കുടുംബത്തെയും എന്നപോലെ പ്രശ്നങ്ങളുണ്ട്. അത് നേരെയാവും എന്ന് വീണ പറയുകയും ചെയ്തു. അതുകൊണ്ട് വാർത്തകൾക്ക് ചെറിയൊരു വിരാമം എത്തിയെങ്കിലും പലപ്പോഴും വേർപിരിയും എന്ന രീതിയിൽ തന്നെയായിരുന്നു വാർത്തകൾ വന്നത്.

എന്നാൽ ഇത്തരത്തിൽ വാർത്തകൾ പറഞ്ഞവർക്ക് വിശ്വാസം ആവാൻ വേണ്ടിയാണ് വീണ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിരിക്കുന്നത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഉള്ള ഫോട്ടോയാണ് വീണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒരു സാധാരണ ഫോട്ടോപോലെ പങ്കുവയ്ക്കുകയായിരുന്നില്ല ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.വീണ നായരുടേയും അമന്റെയും മകൻ അമ്പാടിയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ആയിരുന്നു. ഒരു ആർട്ടിസ്റ്റായി വേദിയിൽ നിന്ന് കരിയർ ആരംഭിച്ച വീണ പറയുന്നത് ഈ ദിവസം തനിക്ക് മറ്റുള്ള എല്ലാ ദിവസങ്ങളിലും പ്രാധാന്യമുള്ളതാണ്.

ചെസ്സ് നമ്പർ ഒക്കെ കുത്തി മകൻ നിൽക്കുന്ന വീഡിയോയും വീണ പങ്കുവെച്ചിരുന്നു. സ്കൂൾ യൂണിഫോമിലുള്ള മകന്റെ വീഡിയോയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകനും വീണയും മാത്രമുള്ള ചിത്രങ്ങളല്ല പങ്കുവെച്ചിരിക്കുന്നത് മകൻ ടീച്ചർക്കോപ്പവും അച്ഛനും അമ്മയ്ക്കും ഒപ്പവും നിൽക്കുന്ന ചിത്രങ്ങളും വീണ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വീണയും ഭർത്താവും തമ്മിൽ പിരിഞ്ഞു എന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള ഒരു മറുപടിയാണ് വീണ നൽകിയിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

KERALA FOX
x
error: Content is protected !!