വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് സാന്ത്വനത്തിലെ അപ്പു ; നടി രക്ഷാ രാജിന് ആശംസകളറിയിച്ച് ആരാധകർ

മലയാളത്തിൽ നിരവധി പ്രേക്ഷകരുള്ള പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരം ചിപ്പിയാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി കഥാപാത്രങ്ങളെ ഒരേസമയം ഉൾക്കൊള്ളുന്ന പരമ്പര കൂടിയാണ് സാന്ത്വനം. അതുകൊണ്ട് തന്നെ എല്ലാവരുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതാണ്. കേവലം സ്ത്രീകളുടെ മാത്രമല്ല, കുടുംബപ്രേക്ഷകരുടെ ഒന്നാകെ ഇഷ്ടപരമ്പരകളിൽ ഒന്നായി മാറാൻ സാന്ത്വനത്തിന് സാധിച്ചു.

സ്ത്രീകളിൽ നിന്നും മധ്യ വയസ്‌കരിൽ നിന്നും വ്യത്യസ്തമായി വലിയൊരു വിഭാഗം യുവാക്കളാണ് പരമ്പരയ്ക്ക് കാഴ്ചക്കാരായിട്ടുള്ളത്. സാന്ത്വനം സീരിയലിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷരാജാണ്. ‘അപ്പു’എന്നാണ് കഥാപാത്രത്തിൻ്റെ പേരെങ്കിലും അപർണ എന്നാണ് കഥാപാത്രത്തിൻ്റെ മുഴുവൻ പേര്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് അപ്പുവിനെ. അപ്പുവിൻ്റെ കുറുമ്പത്തരങ്ങളും, തമാശകളും പരമ്പരയെ മറ്റൊരു തലത്തിലേയ്ക്കാണ് കൊണ്ട് പോകുന്നത്.

ഈ അടുത്തിടെയായിരുന്ന രക്ഷയുടെ വിവാഹം. അർകജ് എന്നാണ് രക്ഷയുടെ ഭർത്താവിൻ്റെ പേര്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹചിത്രങ്ങളും, വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സീരിയൽ രംഗത്ത് നിന്നുള്ള വലിയൊരു താര നിര ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പലപ്പോഴും അഭിനയരംഗത്തെയും, ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പങ്കുവെച്ച രക്ഷയുടെയും, ഭർത്താവി ൻ്റെയും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും പങ്കുവെച്ച ചിത്രങ്ങളേക്കാൾ ചിത്രത്തിന് നൽകിയിരിക്കുന്ന അടികുറിപ്പാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. “മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ്” എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

നിരവധി ആളുകളാണ് ചിത്രത്തിന് താഴെയായി വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ചുള്ള ഇരുവരുടെയും ഫോട്ടോഷൂട്ട് കൂടുതൽ മനോഹരമായിരിക്കുന്നുവെന്നും, എന്തേയ് ഇതിന് ഇത്ര താമസിച്ചു എന്നാണ് പ്രേക്ഷകരുടെ ചോദ്യം. നിമിഷ നേരത്തിനുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞു. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങ് രംഗത്തും സജീവമാണ് രക്ഷരാജ്. ഭർത്താവ് ആർക്കജ് ഐടി പ്രൊഫെഷണലാണ്. ഏപ്രിൽ – 25 നായിരുന്നു ഇരുവരുടെയും വിവാഹം. സാന്ത്വനം കുടുംബത്തിലെ മുഴുവൻ ആളുകളും വിവാഹത്തിന് പങ്കെടുക്കുന്നതിനായി രക്ഷയുടെ വീട്ടിലെത്തിയിരുന്നു.

ഭർത്താവ് ആർക്കജും കോഴിക്കോട് സ്വദേശി തന്നെയാണ്. ‘നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന പരമ്പരയിലൂടെയാണ് മലയാളിക്ക് പ്രിയങ്കരിയായ രക്ഷ സാന്ത്വനത്തിലേയ്ക്ക് എത്തുന്നത്. എന്നാല്‍ രക്ഷയുടെ കരിയര്‍ മച്ചപ്പെടുത്തിയതും പരമ്പരയുടെ പ്രേക്ഷകപ്രിയം കൂടിയതും അപർണഎന്ന സാന്ത്വനത്തിലെ കഥാപാത്രത്തിലൂടെയാണ്. കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേയ്ക്കുള്ള  കാൽവെപ്പ് ‘കമര്‍ക്കാറ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലെ ‘സോഫി’ എന്ന കഥാപാത്രത്തിലൂടെയാണ്. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും പിന്മാറാതെ സജീവമാണ് താരം. തനിയ്ക്ക് ഭർത്താവിൽ നിന്നും, കുടുംബത്തിൽ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!