കളിക്കാൻ വരാത്തതിന് ഞാനവളെ കട്ടിലിന്ന് വലിച്ചു താഴെയിട്ടു, പിന്നെ അവളെ നോക്കിയത് മൂത്തേമ്മയാണ് ; ആദ്യമായി തന്റെ സഹോദരിയെക്കുറിച്ചു ആണ് ജോസഫ് മനസ്സ് തുറക്കുന്നു

ലയാള സിനിമാ-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിനേത്രിയാണ് അനു ജോസഫ്. ചിത്രലേഖ എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് അനു ജോസഫ് പ്രവേശിക്കുന്നത്. കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയില്‍ വില്ലേജ് ഓഫീസറുടെ ഭാര്യയായ വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. തുടര്‍ന്ന് ചരിത്ര പരമ്പരയായ പഴശ്ശിരാജയിലും അഭിനയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് ഒരിടത്തൊരിടത്ത് എന്ന പരമ്പരയില്‍ ഹാസ്യവേഷം ചെയ്തു. പാഠം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്‍, ലിസമ്മയുടെ വീട്, മകളുടെ അമ്മ, ആലിലത്താലി, വെള്ളിമൂങ്ങ, കണ്ണിനും കണ്ണാടിക്കും തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.ഇപ്പോഴിതാ താരം തന്റെ വീടും ചുറ്റുപാടും പ്രേക്ഷകര്‍ക്ക് യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് അനു ജോസഫിന്റെ വീട്. ഒരു അത്യാവശ്യ ഘട്ടത്തില്‍ വലിയ മോടിയൊന്നുമില്ലാതെ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പപ്പ പണിതതാണ് തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീടെന്ന് അനു ജോസഫ് പറയുന്നു. ഒരുപാട് പഴക്കമുണ്ട് വീടിനെന്ന് അനു പറയുന്നു. വീടിന്റെ കുടിയിരിപ്പും അനുവിന്റെ ആദ്യ കുര്‍ബാനയും ഒരു ദിവസം തന്നെയായിരുന്നു.ആദ്യം താമസിച്ചിരുന്നത് കുളിനീര്‍ എന്ന സ്ഥലത്താണ്. ആ വീട് വളരെ ഇഷ്ടമായിരുന്നെങ്കിലും ക്ലാസില്‍ പോകാനെല്ലാം വളരെ ദൂരമുണ്ടായിരുന്നെന്നും അനു പറയുന്നു. രണ്ട് ബെഡ് റൂമും ഹാളും അടുക്കളയുമുള്ള ചെറിയ വീടായിട്ടാണ് ആദ്യം പണികഴിപ്പിച്ചിരുന്നത്.അതുകൊണ്ട് സ്‌കൂളില്‍ പോകാനമുള്ള സൗകര്യത്തിനായാണ് ചിറ്റാരിക്കാല്‍ ടൗണില്‍ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നത്. അനു പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുകളില്‍ രണ്ട് മുറികള്‍ കൂടി പണിതുയര്‍ത്തി.

തന്റെ സഹോദരിയെക്കുറിച്ചും അനു വെളിപ്പെടുത്തുന്നുണ്ട്. സഹോദരിക്ക് കഴുത്തിന് താഴേക്ക് തളര്‍ന്ന് കിടപ്പിലായിരുന്നു. സംസാരിക്കാനും കഴിയില്ല.”ചെറുതായിരിക്കുമ്പോള്‍ കളിക്കാന്‍ വരാത്തതിന് ഞാന്‍ അവളെ കട്ടിലില്‍ നിന്ന് വലിച്ച് താഴെ ഇടുമായിരുന്നു. പിന്നീട് അമ്മയുടെ ചേച്ചിയാണ് വര്‍ഷങ്ങളോളം സഹോദരിയെ നോക്കിയിരുന്നത്”- അനു ജോസഫ് പറയുന്നു..

സഹോദരിയുടെ വയ്യായ്ക കാരണമാണ് അനു വിവാഹം കഴിക്കാത്തത് എന്ന് ചിലരൊക്കെ വിചാരിക്കുന്നുണ്ട് . എന്നാൽ വിവാഹത്തെ കുറിച്ച് താൻ ഇതുവരെ സീരിയസ് ആയിട്ട് ചിന്തിച്ചിട്ടില്ലെന്നും, സിംഗിള്‍ ആയിട്ടുള്ള ജീവിതം താൻ നന്നായി ആസ്വദിക്കുന്നുണ്ട് എന്നുമാണ് അനുവിന്റെ പക്ഷം. വിവാഹം കഴിക്കാതിരിക്കണമെന്നൊന്നും വിചാരിച്ചിട്ടില്ല, തന്റെ കാര്യങ്ങള്‍ മനസിലാക്കുന്ന ഒരാളായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. പ്രപഞ്ചത്തെയും പ്രൊഫഷനെയുമൊക്കെ താൻ പ്രണയിക്കുന്നുണ്ടെന്നും അനു ജോസഫ് പറയുന്നു.

”വലിയ ആഡംബരങ്ങളൊന്നുമില്ല ഉള്ളിൽ. പക്ഷേ നല്ല സമാധാനം നൽകുന്ന ഇടമാണ് എന്റെ വീട്. കൃഷിയായതുകൊണ്ട് വീട്ടിലേക്കുള്ള പച്ചക്കറി പുറത്തുനിന്നു മേടിക്കേണ്ട കാര്യമില്ല. വീട്ടിൽ വളർത്തുമൃഗങ്ങളുമുണ്ട്. അവരുംനമ്മുടെ കുടുംബാംഗങ്ങൾ പോലെയാണ്”-അനു ജോസഫ് പറയുന്നു.

KERALA FOX
x
error: Content is protected !!