ആരാധകരുടെ കാത്തിരിപ്പിന് വിരാമം, അമ്മയായ സന്തോഷം പങ്കുവെച്ചു മൃദുല വിജയിയും യുവ കൃഷ്ണയും ; കുഞ്ഞിന്റെ ചിത്രത്തോടൊപ്പമായിരുന്നു ഇരുവരും സന്തോഷ വാർത്ത അറിയിച്ചത്

വ്യത്യസ്ത പരമ്പരകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മൃദുല വിജയ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെയാണ് മൃദുല പ്രശസ്തയായത്. സാധാരണയായി സീരിയലുകളിൽ കാണപ്പെടുന്ന, ആരെന്തു പറഞ്ഞാലും കരയുന്ന നായിക കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വേറിട്ട, അല്പം കുസൃതിയായുള്ള കഥാപാത്രത്തെയാണ് സീരിയലിൽ മൃദുല അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ ഈ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് നിരവധി സീരിയലുകളിൽ മികച്ച വേഷങ്ങൾ മൃദുല വിജയ്ക്ക് ലഭിച്ചു.

സീരിയൽ മാത്രമല്ല, ചാനൽ ഷോകളും മൃദുലയുടെ തട്ടകമാണ്. നിരവധി ചാനൽ ഷോകളിൽ മൃദുല അതിഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിലെ സൂപ്പർ ഹിറ്റ് ഷോയായ സ്റ്റാർ മാജിക് ഷോയിൽ മൃദുല വിജയ് ഇടയ്ക്കിടെ വന്നുപോകാറുണ്ട്. അഭിനയം മാത്രമല്ല, പ്രേക്ഷകരെ ഏറെ ചിരിപ്പിക്കാനുള്ള കഴിവും മൃദുലയ്ക്കുണ്ടെന്ന് ഈ ഷോയിലൂടെയാണ് പ്രേക്ഷകർ മനസിലാക്കിയത്. അഭിനയിക്കുന്നതിനോടൊപ്പം തന്നെ മുക്കുച രീതിയിൽ മിമിക്രി ചെയ്യുന്ന വ്യക്തി കൂടിയാണ് മൃദുല. സ്റ്റാർ മാജിക് ഷോയിലെ എല്ലാ താരങ്ങളെ ഷോയിൽ വെച്ച് തന്നെ വച്ച് മൃദുല ഗംഭീരമായി അനുകരിച്ചിരുന്നു. തമാശ രീതിയിൽ പരിപാടിയുടെ അവതാരകയായ ലക്ഷ്മി നക്ഷത്ര, ഒരു മിമിക്രി അവതരിപ്പിക്കാൻ മൃദുലയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് ചരിത്രമായി മാറി.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച രീതിയിൽ ഷോയിലെ ഒട്ടുമിക്ക താരങ്ങളെയും മൃദുല അവതരിപ്പിച്ചു. ഓരോ വ്യക്തികളുടെയും സൂക്ഷ്മമായ ശരീരഭാഷ പോലും മൃദുല വളരെ കൃത്യമായിട്ടാണ് അനുകരിച്ച് ഫലിപ്പിച്ചത്. 20 മിനിട്ട് നീണ്ട മൃദുലയുടെ ആ മിമിക്രി സോഷ്യൽ മീഡിയയിൽ വൻ തരംഗമാണുണ്ടാക്കിയത്. കോടിക്കണക്കിന് പേരാണ് മൃദുലയുടെ ഈ വീഡിയോ കണ്ടതും ഷെയർ ചെയ്തതും. പിന്നീട് നടൻ യുവ കൃഷ്ണയുമായി മൃദുല പ്രണയത്തിലായി. ഷൂട്ടിംഗ് സെറ്റുകളിൽ നിന്നാണ് യുവയും മൃദുലയും പരിചയപ്പെടുന്നത്. ഈ പരിചയമാണ് പ്രണയത്തിൽ എത്തിയത്. പെട്ടെന്ന് തന്നെ ഇരുവരും വിവാഹിതരായി. വിവാഹശേഷം രണ്ടാളും സ്റ്റാർ മാജിക് ഷോയിൽ വീണ്ടും പങ്കെടുത്തിരുന്നു. അന്നും മികച്ച രീതിയിൽ തന്നെ മിമിക്രി പെർഫോമൻസ് മൃദുല കഴ്ച വെച്ചു. അഭിനയത്തിലും മാജിക്കിലും മിടുക്കനായ യുവയും നല്ല പെർഫോമൻസുകൾ വേദിയിൽ അവതരിപ്പിച്ചു.

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഇപ്പോഴിതാ താൻ അമ്മ ആയിരിക്കുകയാണ് എന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് മൃദുല . താൻ ഒരു പെൺകുഞ്ഞിന് നല്കിയിരിക്കുകയാണെന്നും താനും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും താരം അറിയിച്ചു. താരം തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുഞ്ഞിന്റെ കൈയുടെ ഒരു ചിത്രമല്ലാതെ മറ്റു ചിത്രങ്ങളോ പേരോ ഒന്നും തന്നെ ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന്റെ ചിത്രം കാണാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ചെറിയ നിരാശയുണ്ട് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ദൈവത്തിനും സുഹൃത്തുക്കൾക്കും എല്ലാം മൃദുല പ്രത്യേകം നന്ദി പറയുകയും ചെയ്യുന്നുണ്ട്.

 

 

KERALA FOX

Articles You May Like

x
error: Content is protected !!