പ്രണയാഭ്യർത്ഥന നടത്തിയ ഹനാന് മറുപടി നൽകി ഷെയിൻ നിഗം, ഇത്ര അഹങ്കാരം പാടില്ലെന്ന് വിമർശിച്ച് പ്രേക്ഷകരും

മലയാളസിനിമയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ഷെയിൻ നിഗം. നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ഇഷ്ടം പിടിച്ച് പറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മലയാളസിനിമയിലെ അറിയപ്പെടുന്ന നടൻ എന്നതിന് അപ്പുറത്തേയ്ക്ക് പ്രൊഡക്ഷൻ മേഖലയിലേയ്ക്കും കടന്നിരിക്കുകയാണ് ഷെയിൻ . ഷെയിൻ്റെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘ബർമുഡ’ – യാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരമിപ്പോൾ. സിനിമയുടെ പ്രെമോഷനിടയ്ക്ക് ഷൈൻ നിഗം പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഏതൊരു കാര്യം ചെയ്യുമ്പോഴും നിയ്യത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താനെന്നും, അങ്ങനെ പറഞ്ഞാൽ നമ്മളുടെ ഉദ്ദേശശുദ്ധിയെയാണ് അത് ഉദ്ദേശിക്കുന്നതെന്നും, നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അത് മുകളിൽ ഒരാൾ കാണുന്നുണ്ടെന്നും, ഞാൻ പറയുന്നത് കേൾക്കാൻ മാത്രമേ നിങ്ങൾക്ക് സാധിക്കുകയുള്ളുവെന്നും പക്ഷേ എൻറെ ഉദ്ദേശം എന്തായിരിക്കും എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കുന്നില്ലെന്നും, പക്ഷേ ദൈവം നമ്മളുടെ ഹൃദയത്തിലേയ്ക്കാണ് നേരെ നോക്കുന്നത്. ഞാൻ ഇതുവരെ തെറ്റുകൾ ഒന്നും ചെയ്യാത്തത് കൊണ്ട് എനിക്ക് പേടി ഇല്ല” എന്നായിരുന്നു ഷെയിൻ വ്യകത്മാക്കിയത്.

വിവാദങ്ങളിൽ തകർന്നു പോയിട്ടുണ്ടെന്നും, എന്നാൽ വിവാദങ്ങൾ ഉണ്ടായതുകൊണ്ടല്ല തകർന്നുപോയതെന്നും, നമ്മൾ കടന്നു പോകുന്നത് എന്തിലൂടെയാണ് എന്ന് പലപ്പോഴും എത്ര വാക്കുകൾ എടുത്താലും പുറത്തേക്ക് വരില്ലെന്നും, ഒരു 100 അഭിമുഖങ്ങളിലിരുന്ന് പറഞ്ഞാലും അത് പുറത്തേയ്ക്ക് വരില്ലെന്നും, നിങ്ങൾക്ക് അത് മനസിലാക്കാൻ കഴിയുകയില്ലെന്നും, എന്നാൽ ഒരു ദിവസം സ്വയം അനുഭവിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അന്ന് അയാൾ കടന്നുപോയത് ഇത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ ആയിരുന്നുവെന്ന്, അന്ന് മാത്രമായിരിക്കും മനസിലാക്കാൻ സാധിക്കുകയെന്നും, ഒരു ദിവസം പത്രം എടുത്തു നോക്കുമ്പോൾ സ്വന്തം വീട്ടിൽ ഇല്ലാത്ത ഒരു സംഭവം പത്രത്തിൽ വരുമ്പോഴേ വിഷമം മനസ്സിലാവുകയുള്ളുവെന്നും അല്ലാത്തവർക്ക് അതെല്ലാം വെറും വാർത്തകൾ മാത്രമാണ് എന്നായിരുന്നു ഷെയിനിൻ്റെ പക്ഷം.

ഈ  ഇടയ്ക്കായിരുന്നു ഹനാൻ എന്നൊരു പെൺകുട്ടി താരത്തെ വിവാഹം കഴിക്കുവാൻ ഇഷ്ടപ്പെടുന്നതായും, താൽപര്യമുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്. ഹനാൻൻ്റെ വെളിപ്പെടുത്തൽ നിമിഷ നേരത്തിനുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ഈ പെൺകുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിലൊരു കാര്യം തുറന്ന് പറഞ്ഞതായും ഇതിനോട് താങ്കളുടെ പ്രതികരണം എങ്ങനെയാണെന്നും ചോദിക്കുകയുണ്ടായി.

ചോദ്യത്തിന് ഷെയിൽ നിഗം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. താൻ അതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലെന്നും, എന്താണ് സംഭവം എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ വൈറലായൊരു വിഷയത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ അറിയില്ല, എന്താണ് സംഭവമെന്ന് തിരിച്ച് ചോദിച്ചത് തികഞ്ഞ അഹങ്കാരം നിറഞ്ഞ മറുപടിയായി പോയെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ വിവാദങ്ങളൊട് പ്രതികരിക്കുവാൻ ഷൈയിൻ നിഗം ഇതുവരെയും തയ്യാറായിട്ടില്ല.

KERALA FOX
x
error: Content is protected !!