ദുബായ് ഗോൾഡൻ വിസ ചടങ്ങിൽ ഗ്ലാമറസ് ആയെത്തി ഭാവന ; വൈറലായ വീഡിയോ കാണാം

മലയാള സിനിമയിൽ വളരെ ശക്തമായ വേഷങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് ഭാവന. നിരവധി ആരാധകരെ തന്നെയാണ് ഭാവന സ്വന്തമാക്കിയിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ കയ്യൊപ്പ് പതിപ്പിക്കുവാൻ ഭാവനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ കന്നട മേഖലയിലാണ് ഭാവന സജീവമായി നിൽക്കുന്നത്. ഭാവനയുടെ തിരിച്ചു വരവിന് വേണ്ടി മലയാളം കാത്തിരിക്കുകയാണ് എന്നതാണ് സത്യം. കാത്തിരിപ്പിന് ഒരു വിരാമം സൃഷ്ടിച്ചുകൊണ്ട് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ഷറഫുദീൻ നായകനായെത്തുന്ന ന്റെ ഇക്കായ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.

മലയാളികൾ അത്ര പെട്ടന്ന് വിസ്മൃതിയിൽ ചേർത്ത് വയ്ക്കാത്ത ഒരു മുഖമാണ് ഭാവനയുടെ എന്നത് മറ്റൊരു സത്യം തന്നെയാണ്. പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിലാണ് അവസാനമായി മലയാളികൾ ഭാവനയെ കണ്ടത്. അതുകൊണ്ടു തന്നെ ഭാവനയുടെ തിരിച്ചുവരവിന് വേണ്ടി വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഇപ്പോൾ ഭാവനയുടെ പുതിയ ഒരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചു ഭാവന എന്നതാണ് ഈ വാർത്ത. ഇതിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ചർച്ച ആവുന്നുണ്ട്.

ഒരു പ്രത്യേക വേഷം അണിഞ്ഞാണ് ഭാവന എത്തിയിരുന്നത്. ശരീരത്തിനോട് ഇഴുകി ചേർന്ന് കിടക്കുന്ന ഒരു വസ്ത്രവും പുറമേ ഒരു ടോപ്പും ആയിരുന്നു താരം അണിഞ്ഞിരുന്നത്. ഒറ്റനോട്ടത്തിൽ അകത്തു വസ്ത്രമില്ലെന്ന് തോന്നിപ്പോകും. ഇതാണ് വിമർശനങ്ങൾക്ക് ഇപ്പോൾ കാരണമാകുന്നത്.. പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ എന്നാണ് മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. എന്നാൽ ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തരത്തിലൊരു വേഷം അണിഞ്ഞു കൊണ്ട് എന്താണ് ഭാവന എത്തിയത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ ഭാവന അണിഞ്ഞിരിക്കുന്ന വസ്ത്രം ശരീരത്തിന്റെ നിറത്തിലുള്ളതാണ് എന്നും ചിലർ പറയുന്നുണ്ട്. നന്നായി സൂക്ഷിച്ചു നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണഞ്ഞിട്ടില്ല എന്നുമാണ് ആളുകൾ പറയുന്നത്. ഭാവനയുടെ ഒരു വീഡിയോ വളരെ പെട്ടന്നു തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.

അടുത്ത കാലങ്ങളായി ഉദ്ഘാടന വേദികളിൽ ഒക്കെ എത്തുമ്പോൾ ഭാവന അണിയുന്ന വസ്ത്രം എന്നത് ഒന്നുകിൽ സാരിയോ അല്ലെങ്കിൽ ഫുൾ സ്ലീവ് സൽവാറോ ആകും. അധികം നാടൻ വേഷങ്ങളിൽ എത്തുവാൻ ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയായിരുന്നു ഭാവന. അടുത്ത കാലങ്ങളിലായി ഭാവന കൂടുതലും സാരിയിൽ തന്നെയായിരുന്നു എത്തിയിരുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ മാറ്റം താരത്തെ ഇഷ്ടപ്പെടുന്നവർക്ക് പോലും അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

KERALA FOX
x