ദമ്പതിമാർ പൊന്നുപോലെ നോക്കിയ ആ വൈറൽ ആനവണ്ടിയും എറിഞ്ഞു തകർത്ത് സമരക്കാർ ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയിട്ടുള്ള നിരവധി ആളുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരങ്ങൾ ആയിട്ടുള്ളത്. ആശങ്കകൾ സമ്മാനിച്ചിരുന്നുവേങ്കിലും ചില പ്രണയങ്ങൾ പൂവണിയാൻ ഉള്ള കാരണം തന്നെ ലോക്ക് ഡൗൺ കാലം ആണെന്ന് പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ ലോക്ക്ഡൗൺ കാലത്ത് വിവാഹിതരായ ഗിരി ഗോപിനാഥന്റെയും താരയുടെയും പ്രണയകഥ ആഘോഷിച്ചതും സോഷ്യൽ മീഡിയ തന്നെ ആയിരുന്നു. ഇന്നലെ കേരളത്തിൽ നടന്ന ഹർത്താലിൽ നിരവധി അക്രമാസക്തമായ കാര്യങ്ങൾക്ക് ആയിരുന്നു സാക്ഷ്യം വഹിക്കുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

കെഎസ്ആർടിസി ബസിലൂടെ പ്രണയം ജീവിതത്തിലേക്ക് കടന്നു വന്നവരാണ് ഗിരി ഗോപിനാഥനും താര ദാമോദരനും സോഷ്യൽ മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. ഇവർ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന കെഎസ്ആർടിസി ബസ് ഹർത്താലനുകൂലികൾ തകർത്തു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിയത്. 20 വർഷത്തെ പ്രണയകഥയാണ് ഇവർക്ക് പറയാനുള്ളത് 20 വർഷങ്ങൾ പ്രണയിച്ച ശേഷം ലോക്ഡൗൺ കാലത്ത് വിവാഹിതരായ ദമ്പതികൾ ജോലിചെയ്യുന്ന ബസ്സാണ് സമരാനുകൂലികൾ നശിപ്പിച്ചത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .

ഈ ബസിൽ സാധാരണ ബസിനെ അപേക്ഷിച്ചു നിരവധി സജ്ജീകരണങ്ങളായിരുന്നു ഇവർ ഒരുക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഈ ബസ് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സ്വന്തം ചെലവിലാണ് ഈ ബസ് താരയും ഗിരിയും അലങ്കരിച്ചിരുന്നത് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ ഇവർ സ്ഥാപിച്ചു. സിസിടിവി ക്യാമറയൊക്കെ സ്ഥാപിച്ച് സ്വന്തം വാഹനം പോലെയാണ് ഇവർ ഇത് നോക്കിയത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി ബസ്സ് കഴുകി വൃത്തിയാക്കുന്നതും ഇവർ തന്നെയാണ്. കൂടാതെ മറ്റ് കെഎസ്ആർടിസി ബസുകളിൽ നിന്നും ഈ ബസിനെ വേറിട്ട്‌ നിർത്തുന്ന ഒരുപാട് കാര്യങ്ങളാണ് ഇവർ യാത്രക്കാർക്ക് വേണ്ടി ബസിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നത്.

ഹർത്താൽ ദിവസം ദമ്പതിമാർക്ക് അവധി ആയിരുന്നതിനാൽ മറ്റ് രണ്ട് പേരാണ് ബസ് ഓടിച്ചത്. ഗിരീഷ് സന്തോഷ് എന്നായിരുന്നു ഇവരുടെ പേര്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്കുള്ള ആദ്യത്തെ ട്രിപ്പിൽ തന്നെ വാഹനത്തിൽ സമരാനുകൂലികൾ കല്ല് എറിഞ്ഞു തകർത്തത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. വാഹനത്തിൽ യാത്രക്കാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ യാത്രക്കാർക്ക് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.

കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം തന്നെ പുറത്തു വരികയും ചെയ്തിരുന്നു. 110 ആളുകളെയാണ് ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തത്. എൻഐഎ റെയ്ഡിനെ തുടർന്ന് ആയിരുന്നു ഹർത്താൽ ആഹ്വാനം ചെയ്തത്. തുടർന്ന് വളരെയധികം അക്രമാസക്തമായ സംഭവങ്ങൾക്ക് ആയിരുന്നു കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കോട്ടയത്ത് ഒരു ലോട്ടറികട ആണ് തകർന്നത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

KERALA FOX
x