എന്റെ മുരളിയുടെ മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വേദനയാണ്

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന താരമാണ് മമ്മൂട്ടി. പഴയകാല മമ്മൂട്ടി ചിത്രങ്ങളോട് പ്രേക്ഷകർക്ക് ഇപ്പോഴും ഒരു താല്പര്യമുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി മുരളി കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ നോക്കിക്കാണുകയാണ് ചെയ്തിട്ടുള്ളത്. മമ്മൂട്ടിക്കൊപ്പം മുരളി കൂടി എത്തുകയാണെങ്കിൽ ആ ചിത്രം സൂപ്പർഹിറ്റ് ആവുമെന്ന് ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്ത തന്നെയായിരുന്നു. അമരം എന്ന ചിത്രം ഒക്കെ അതിന് ഉദാഹരണങ്ങൾ തന്നെ ആയിരുന്നു. നിരവധി സൗഹൃദങ്ങൾക്ക് മനസ്സിൽ സ്ഥാനം കൊടുക്കുന്ന ഒരു വ്യക്തി തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ മമ്മൂട്ടി.

സിനിമയിലെ ചില സൗഹൃദങ്ങൾ അദ്ദേഹം വളരെ വലിയ രീതിയിലാണ് മനസ്സിൽ കൊണ്ടു നടക്കുന്നത്. ലോഹിതദാസ്, കൊച്ചിൻ ഹനീഫാ തുടങ്ങിയവരുടെ മരണം മമ്മൂട്ടിയെ തളർത്തിയത് ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ലന്ന് തന്നെയാണ് അതിനുള്ള ഉദാഹരണമായി പറയാൻ സാധിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി മറ്റൊരു അനശ്വര നടനെ കുറിച്ചാണ് സംസാരിക്കുന്നത്. അത് മറ്റാരുമല്ല ആർക്കും പകരം വയ്ക്കുവാൻ സാധിക്കാത്ത പ്രതിഭയായ മുരളിയെ കുറിച്ച് തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത്.

സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടൻ തന്നെയാണ് മുരളി. മുരളി ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു എന്നതാണ് സത്യം. മമ്മൂട്ടിയും മുരളിയും ഒരുമിച്ച് അഭിനയിച്ച അമരം എന്ന ചിത്രമാണ് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത കൊണ്ടുവന്നത്. മമ്മൂട്ടിയുടെ ആത്മാർത്ഥ സുഹൃത്തായി തന്നെയാണ് മുരളി എത്തുന്നത്. എന്നാൽ ഇവർ പാതിവഴിയിൽ ശത്രുക്കൾ ആയി മാറുകയാണ് ചെയ്യുന്നത്.

ഇവരുടെ യഥാർത്ഥ ജീവിതത്തിലും ഇങ്ങനെയൊരു സംഭവം ഉണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പെട്ടെന്നൊരു ദിവസം ആയിരുന്നു ഇങ്ങനെ ഒരു കാര്യം ശ്രദ്ധയിലേക്ക് എത്തുന്നത് എന്നാണ് പറയുന്നത്. എന്താണ് കാരണം എന്ന് അവർക്ക് പോലും അറിയാത്ത ഒരു കാര്യം പെട്ടെന്ന് സംഭവിച്ച ഒരു വേദന. ഇന്നും എന്റെ മനസ്സിൽ ആ വേദന ഉണ്ടെന്ന് മമ്മൂട്ടി തുറന്നു പറയുന്നുണ്ട്. ഞാൻ മദ്യം തൊടാറു പോലുമില്ല. അതുകൊണ്ട് തന്നെ ആർക്കും മദ്യം വാങ്ങി കൊടുക്കാറുമില്ല. എന്നാൽ ആദ്യമായി മദ്യം കുടിച്ച ബില്ല് ഞാൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളിക്ക് വേണ്ടിയായിരുന്നു എന്നും മമ്മൂട്ടി ഓർമ്മിക്കുന്നു.

തങ്ങൾക്കിടയിൽ ഉള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ സാധിക്കില്ലന്നും മമ്മൂട്ടി പറയുന്നുണ്ട്. ഇന്ന് തനിക്ക് മാപ്പ് പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് മുരളി. എന്ത് കാരണം കൊണ്ടാണ് പിണങ്ങിയത് എന്ന് അറിയില്ല. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പോലും എനിക്ക് അറിയില്ല. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. എന്റെ മുരളിയുടെ മകളുടെ വിവാഹത്തലേന്ന് ഞാൻ പോയി. എന്റെ കുട്ടി കാർത്തികയെ ഞാൻ അനുഗ്രഹിച്ചു. വിവാഹം വളരെ ലളിതമായ ഒരു സ്വകാര്യ ചടങ്ങായി ആണ് നടത്തിയത്. അതുകൊണ്ടാണ് ഞാൻ വിവാഹത്തിനു മുൻപ് അവളെ പോയി കണ്ടത് എന്നും മമ്മൂട്ടി പറയുന്നുണ്ട് . ആത്മാർത്ഥ സുഹൃത്തിനോടുള്ള സ്നേഹം മമ്മൂട്ടിയുടെ വാക്കുകളിൽ തെളിഞ്ഞു കാണാം.

KERALA FOX
x