വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് പുച്ഛിച്ചവർ പോലും ഇന്ന് സൽമാന്റെ ഉയർച്ചയിൽ കയ്യടിക്കുന്നു

ഒരാളെ മാറ്റി നിർത്താൻ വളരെ എളുപ്പമാണ്. അവരെയൊന്നും ചേർത്തുപിടിക്കുക എന്നു പറയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത്തരത്തിൽ ശ്രദ്ധനേടിയ ഒരു സൗഹൃദവലയമാണ് കുറ്റിക്കാടൻ സൽമാന്റെ വിജയഗാഥയ്ക്ക് കാരണമായത്. പലരും മാറ്റിനിർത്തിയപ്പോഴും അയാളെ ചേർത്തുനിർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇവരുടെ പരിപാടികളിലൂടെ ആയിരുന്നു. ഈ വിജയഗാഥയുടെ തുടക്കം എന്നു പറയുന്നത് കേരളമൊട്ടാകെ ആരാധകരുള്ള ഒരു സെലിബ്രേറ്റി ആയി ദിവസവും ഉദ്ഘാടന പരിപാടികൾ ആയോക്കെ തിരക്കിലാണ് 34 കാരൻ. സിനിമതാരങ്ങൾ മുതൽ രാഷ്ട്രീയ സിനിമാരംഗത്തുള്ളവർ വരെ ഇപ്പോൾ സൗഹൃദ പട്ടികയിലുണ്ട്. ജന്മനാ ഡൗൺ സിൻഡ്രോം എന്ന ജനിതക അവസ്ഥയാണ് ഈ 34 കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്.  ഈ പ്രതിസന്ധി എല്ലാം അതിജീവിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹം ജീവിതത്തിലേക്ക് വന്നത്. ആ സമയത്ത് കൂടെയുണ്ടായിരുന്നത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു സൽമാന് പറയാനുണ്ടായിരുന്നത്.

 

പ്രത്യേക മാറ്റങ്ങളൊന്നും പ്രകടമാവാത്ത ഈ കുട്ടിക്കാലത്ത് മറ്റു കുട്ടികളെപ്പോലെ ആയിരുന്നില്ല സൽമാൻ. നാലഞ്ച് വയസ്സ് ആയിട്ട് പിച്ചവെച്ചു നടക്കാൻ പോലും ശീലിച്ചിരുന്നില്ല എന്നതാണ് സത്യം. പിന്നീടാണ് സൽമാന്റെ ജീവിതത്തിലേക്ക് അത്ഭുതങ്ങൾ എത്തിതുടങ്ങിയത്. ഭിന്നശേഷിക്കാരൻ എന്ന് പറഞ്ഞ് അകറ്റി നിർത്താതെ വീട്ടുകാർ നാട്ടിലും കുടുംബത്തിലും നടക്കുന്ന എല്ലാ പരിപാടികൾക്കും സൽമാനെ കൊണ്ടുപോവുകയായിരുന്നു ചെയ്തത്. വീടിന്റെ മൂലയിൽ ഒതുങ്ങാതെ എല്ലാവർക്കും ഇടയിൽ ഉള്ള ജീവിതം സൽമാന്റെ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. അവിടെ നിന്നായിരുന്നു ചേർത്തു പിടിക്കലിന്റെ തുടക്കം എന്ന് പറയാം. പിന്നീട് വിവിധ സ്ഥലങ്ങളിൽ ചികിത്സയ്ക്കും മറ്റും ആയിപോയി. എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു എല്ലായിടത്തുനിന്നും ഉള്ള മറുപടികൾ. 10 വയസ്സു മുതൽ ഒരുപാട് വ്യത്യാസങ്ങൾ സൽമാനിൽ പ്രകടമായി തുടങ്ങുകയും ചെയ്തിരുന്നു.

ജീവിതം മാറി തുടങ്ങുകയായിരുന്നു. ആ സമയം മറ്റു കുട്ടികൾക്ക് പ്രയാസം ആകുന്നത് മനസ്സിലാക്കിയ വീട്ടുകാർ വളരെ സങ്കടത്തോടെയാണ് സൽമാനെ സ്കൂളിൽ വിടേണ്ട എന്ന് തീരുമാനിച്ചത്. ചെറിയ കുസൃതികൾ ഒക്കെ കുട്ടിക്കാലത്ത് ഒപ്പിച്ചിരിക്കുകയായിരുന്നു സൽമാൻ. വീട്ടിൽ ബന്ധുക്കളൊക്കെ വരുമ്പോൾ അവരുടെ ചെരിപ്പ് ഇഷ്ടമായാൽ അത് മാറ്റിവയ്ക്കുക പതിവായിരുന്നു. ചെറുപ്പം മുതൽ തന്നെ ഫുട്ബോൾ കളിയോട് ഒരു പ്രത്യേക താല്പര്യം ആയിരുന്നു സൽമാൻ ഉണ്ടായിരുന്നത്.  പിതാവിനൊപ്പം നാട്ടിലെ മൈതാനങ്ങളിൽ സ്ഥിരം സാന്നിധ്യമായി സൽമാൻ മാറുകയായിരുന്നു ചെയ്തത്. കളികാണാൻ പോയില്ലെങ്കിൽ പിന്നെ ദേഷ്യവും വാശിയും ആകും. മറ്റു കുട്ടികളെപ്പോലെ കളിക്കാൻ കഴിയില്ലെങ്കിലും ശാരീരിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ബൂട്ടും ജേഴ്സിയും ഒക്കെയായി കളിക്കളത്തിൽ എത്താൻ വലിയ ഇഷ്ടമായിരുന്നു സൽമാന്. ആരും മാറ്റിനിർത്തുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു സൽമാന്റെ കാര്യത്തിൽ ഏറ്റവും പ്രധാനമായി പറയേണ്ടത്.

ഇന്ന് ഓരോ ഉദ്ഘാടനങ്ങൾക്ക് എത്തുമ്പോഴും വായിക്കാനും ടൈപ്പ് ചെയ്യാനും ഒക്കെ സൽമാന് അറിയാം. ഇല്ലെങ്കിൽ വാട്സാപ്പിൽ നോക്കി ആളുകളെ മനസ്സിലാകും. വോയിസ് ചാറ്റിലൂടെയാണ് കാര്യങ്ങളൊക്കെ പറയുന്നത്. ഏതു ചടങ്ങിലേക്ക് ക്ഷണിച്ചാലും അവിടെയുള്ളവരെ കയ്യിൽ എടുക്കുവാനും സൽമാൻ അറിയാം. ആരും പറഞ്ഞു കൊടുക്കേണ്ട ഒപ്പമുള്ള അതിഥികളെ ആദരവോടെ കാണാനും പരിപാടിയിൽ എന്താണ് വേണ്ടത് എന്നതുമൊക്കെ സൽമാന് അറിയാം.ഇപ്പോഴിതാ സൽമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . ഫുട്‍ബോൾ ജീവന്റെ ജീവനായ സൽമാൻ ലോകകപ്പ് ഫൂട്ട്ബോൾ നേരിട്ട് കാണാൻ ഖത്തറിലേക്ക് പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് . സൽമാനെ ഖത്തറിലെത്തിക്കുന്നത് ഈസ ഗ്രൂപ്പാണ് ..അർജന്റീനയാണ് സൽമാന്റെ ഇഷ്ട ടീം , തന്റെ ഇഷ്ട താരങ്ങളെ നേരിൽ കാണുന്നതിനുള്ള സന്തോഷത്തിലാണ് സൽമാൻ ഇപ്പോൾ ..

 

 

 

 

KERALA FOX
x