മരുമകൾ നയൻ‌താരയെക്കുറിച്ച് വിഘ്‌നേശ് ശിവന്റെ ‘അമ്മ പറഞ്ഞത് കേട്ടോ

സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് നയൻതാര. പിന്നീട് എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വളർച്ച തന്നെയായിരുന്നു നയൻതാര കാഴ്ചവച്ചത് എന്ന് പറയണം. തമിഴ് സിനിമ ലോകത്തേക്ക് എത്തിയതോടെ താരത്തിന് വലിയതോതിനുള്ള ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ നയൻതാരയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതുമായിരുന്നു എന്നതാണ് സത്യം. ഇപ്പോഴത്തെ വിഘ്‌നേശിന്റെ നല്ല പാതിയായി മാറിയിരിക്കുകയാണ്. വളരെ സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുകയാണ് ഇരുവരും. ഇവർ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ്. വർഷങ്ങൾ നീണ്ടുനിന്ന ലിവിങ് ടുഗതർ ബന്ധത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇവർക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങൾ കൂടിയുണ്ട്. സാറോഗസി ചികിത്സയിലൂടെയാണ് ഇവർ ഇരട്ട കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരുന്നത്.

തന്റെ ആരോഗ്യനിലയിൽ ചില പ്രശ്നങ്ങളുള്ളതുകൊണ്ടാണ് സാറോഗസി തിരഞ്ഞെടുത്തതെന്ന് താരം പറയുകയും ചെയ്തിരുന്നു.. വിവാഹശേഷമുള്ള നയൻതാരയുടെ വിശേഷങ്ങൾക്കെല്ലാം ആരാധകർ നിരവധി ആയിരുന്നുവെന്ന് പറയുന്നതാണ് സത്യം. നിമിഷനേരം കൊണ്ടാണ് ഈ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നത്. ഇപ്പോൾ നയൻതാരയെ കുറിച്ച് വിഗ്നേശിവന്റെ അമ്മയായ മീനാകുമാരി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നയൻതാരയുടെ വീടിനെ കുറിച്ചായിരുന്നു മീനാകുമാരി സംസാരിച്ചിരുന്നത്. നയൻതാരയുടെ വീട്ടിൽ ജോലി ചെയ്യുന്നത് എട്ട് പേരാണ്. നാലു സ്ത്രീകളും നാലു പുരുഷന്മാരും. ക്ലീനിങ്, കുക്കിങ്, അയൺ ചെയ്യുന്നതിനും ഒക്കെയാണ് അവിടെ ഇത്രയും ജോലിക്കാരെ നിയമിച്ചിരിക്കുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരു അമ്മ വിഷമിച്ചിരിക്കുന്നത് കണ്ടു എന്താ അമ്മ പ്രശ്നം എന്ന് നയൻതാര ചോദിച്ചു. നാലു ലക്ഷം രൂപ കടമുണ്ടെന്ന് പറഞ്ഞു. ഉടനെ നാല് ലക്ഷം രൂപ അവൾ നൽകി. ഞാനത് നേരിട്ട് കണ്ടതാണ് ആ നാല് ലക്ഷം രൂപ കൊടുക്കാനും ഒരു മനസ്സ് വേണം.

അമ്മ അത്രമാത്രം അധ്വാനിച്ചിട്ടുണ്ട്. മൂന്നാലു വർഷം ആ വീട്ടിൽ അവർ ജോലി ചെയ്തിരുന്നു. നയൻതാരയുടെ അമ്മ കേരളത്തിൽ നിന്ന് വന്നു ഞങ്ങൾ എല്ലാം നിൽക്കവേ നയൻതാരയുടെ അമ്മ ആ സ്ത്രീക്ക് രണ്ടു സ്വർണ്ണവള ഊരി നൽകി. അവർ അത്രമാത്രം ശ്രദ്ധാലുമാണ്. ആ ഫ്ലാറ്റിൽ ക്യാമറയുണ്ട്. എന്നാലും നയൻതാരയോട് ചോദിക്കാതെ കോഫി പോലും അവര് കുടിക്കില്ല. എല്ലാ ജോലിക്കാരും അങ്ങനെയാണ്. അനുവാദം കൊടുത്താൽ മാത്രമേ ഭക്ഷണം പോലും അവർ എടുത്തു കഴിക്കുകയുള്ളൂ. വിശ്വസ്തരായി നമ്മൾ ഒരു സ്ഥലത്ത് ജോലി ചെയ്താൽ നല്ലതും മോശവും അവർ നോക്കിക്കോളും. എന്റെ വീട്ടിൽ ജോലി ചെയ്ത കുട്ടിയെ ഞാൻ കല്യാണം കഴിപ്പിച്ചു. അവരുടെ വീട്ടുകാർക്ക് ജോലി വാങ്ങി നൽകി. അവരുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നേരിട്ട് പോയി പരിഹരിക്കും എന്നും മീനാകുമാരി പറയുന്നു.

KERALA FOX
x