പ്രിയ നടൻ ബാലയുടെയും ഭാര്യാ എലിസബത്തിന്റെയും ഫോൺ സംഭാഷണം പുറത്ത്

നായകനായും പ്രതിനായകനായുമൊക്കെ നിരവധി വേഷങ്ങളിൽ മലയാള സിനിമയിൽ തിളങ്ങിയ താരമായിരുന്നു ബാല. ബാലയുടെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബാലയുടെ സ്വകാര്യ ജീവിതമാണ് വാർത്തകളിൽ എല്ലാം തന്നെ ഇടം നേടിയിരിക്കുന്നത്. ബാല വിവാഹമോചിതനാകാൻ പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു കുറച്ചു വാർത്തകൾ സോഷ്യൽ മാധ്യമങ്ങളിൽ എത്തിയിരുന്നത്. തുടർന്ന് മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് എല്ലാം അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞദിവസം ബാല തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന് പറഞ്ഞിരുന്നു.

ഡിവോഴ്സ് എന്ന തലക്കെട്ടോടെ ആയിരുന്നു ബാല ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോ ബാല ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോയിൽ ബാല പറഞ്ഞിരുന്നത് ഇങ്ങനെയാണ്.. എല്ലാ മീഡിയകാരോടും നന്ദി. ആദ്യത്തെ എന്റെ വിവാഹജീവിതം മോശമായപ്പോൾ സ്വാഭാവികമായാണ് തോന്നുക. എന്നാൽ രണ്ടാമത്തേതും കൂടി മോശമാകുമ്പോൾ നമുക്ക് നമ്മളോട് തന്നെ ഒരു സംശയം തോന്നും. പക്ഷേ ഒരുകാര്യം ഞാൻ പറയാം. എന്നെക്കാളും വളരെയധികം നല്ല ഒരാളാണ് അദ്ദേഹം. അവൾ ഒരു ഡോക്ടറാണ്. അവർക്കൊരു സമാധാനം കൊടുക്കൂ. അവർ ഒരു സ്ത്രീയല്ലേ, എന്നോട് ആയിക്കോളൂ ഞാൻ മാറി തരാം എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ബാല ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതോടെ പലർക്കും സംശയങ്ങൾ വീണ്ടും വരികയായിരുന്നു. എന്നാലിപ്പോൾ ശ്രദ്ധ നേടുന്നത് ബാല റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ എലിസബത്തിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഓഡിയോയാണ്. എലിസബത്തിനെ ഫോൺ വിളിച്ചു കൊണ്ട് നമ്മൾ തമ്മിൽ പിണക്കത്തിലാണോ എന്നാണ് ബാല ചോദിക്കുന്നത്. അല്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണെങ്കിൽ നീ ഒരു പാട്ടുപാടു എന്ന് ബാല പറയുമ്പോൾ എല്ലാവരും എന്നെ നോക്കുകയാണ്, ഞാൻ ഇപ്പോൾ ജോലിയിലാണ് എന്ന് എലിസബത്ത് പറയുന്നവരെയും നീ നോക്കണ്ട എന്നെ മാത്രം വിചാരിച്ച് പാടികൊള്ളു എന്ന് ബാല പലവട്ടം പറയുമ്പോഴും പാട്ടുപാടാൻ വിസമ്മിതിക്കുകയാണ് എലിസബത്ത്. ഞാൻ പിണങ്ങി എന്നൊക്കെ പറഞ്ഞു കുസൃതിയായി ബാല സംസാരിക്കുന്നുണ്ട്. നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചാണ് ഫോൺ വയ്ക്കുന്നത്.

പിന്നെ വിളിക്കാം എന്നും ബാല പറയുന്നുണ്ട്. എന്നാൽ ഈ അഭിമുഖത്തിനു ശേഷമാണ് ഡിവോഴ്സ് എന്ന ക്യാപ്ഷനോടെ ബാല വീഡിയോ പോസ്റ്റ് ചെയ്തത്. അതുകൊണ്ടു തന്നെ എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ചെറിയ ചില അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണോ ഇരുവർക്കുമിടയിൽ ഉള്ളത് എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. അങ്ങനെയാണെങ്കിൽ അത് പറഞ്ഞു തീർത്തു കൂടെ എന്നും ബാലയോട് പ്രേക്ഷകർ ചോദിക്കുന്നു.

 

 

KERALA FOX
x