സീരിയൽ നായകൻറെ ബെഡ്‌റൂം സർപ്രൈസ് , നടൻ അരുൺ രാഘവന് സർപ്രൈസ് ഒരുക്കി അഞ്ജലിയടക്കം നടിമാർ

പൂക്കാലം വരവായി എന്ന സീരിയൽ കണ്ടവരൊന്നും ഈ സീരിയലിലെ അഭിമന്യു എന്ന നായകനെ മറക്കില്ല. ഈ സീരിയലിലൂടെ വലിയ പ്രേക്ഷക പ്രശംസ നേടിയ താരമാണ് അരുൺ രാഘവൻ. അല്പം കലിപ്പ് നായകനായ താരം കൂടുതലായി അഭിനയിച്ചിട്ടുള്ളത് കലിപ്പൻ വേഷങ്ങളിൽ തന്നെയാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലെ കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആണ് അരുൺ അവതരിപ്പിക്കുന്നത്. സീരിയലിൽ കലിപ്പ് ലുക്ക് ആണെങ്കിലും ജീവിതത്തിൽ അങ്ങനെ അല്ലെന്നാണ് താരം പറയുന്നത്. ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീരിയൽ നടിയായ അഞ്ജലി റാവു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇത്. സീരിയൽ താരങ്ങളെല്ലാം ചേർന്ന് ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സീരിയലിൽ വലിയൊരു സൗഹൃദ വലയം തന്നെ കാണാൻ സാധിക്കും. മിസ്സിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിൽ അഭിനയിക്കുന്നവർ തമ്മിൽ ഒരു മികച്ച സൗഹൃദമാണ് സൂക്ഷിക്കുന്നത്.

അവരുടെ പരമ്പരയിലെ നായകന്റെ ജന്മദിനം അവർ ആഘോഷിക്കുന്ന വീഡിയോയാണ് അഞ്ജലി പങ്കുവച്ചത്. അവരുടെ നായകന്റെ പിറന്നാൾ മോശമാകരുത് എന്ന് അവർ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ പിറന്നാൾ ആഘോഷിക്കുന്ന അരുൺ രാഘവന് ഞെട്ടിപ്പിക്കുന്ന സർപ്രൈസ് ആയിരുന്നു കൊടുത്തിരുന്നത്. ബെഡ്റൂമിലേക്ക് കയറി വരുമ്പോൾ ഒരു കേക്കും മെഴുകുതിരിയും ഒക്കെ കത്തിച്ചു വെച്ചതിനു ശേഷം സർപ്രൈസ് ആയി അരുണിനെ മുറിയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. ഒന്നും മനസ്സിലാവാതെ മുറിയിലേക്ക് എത്തിയ അരുൺ കൂട്ടുകാർ കാത്തുവച്ച സർപ്രൈസ് കണ്ട് ആദ്യം മനസ്സിലാവാതെ ഒന്ന് പകച്ചു പോയിരുന്നു. പിന്നെ ഇതൊരു പിറന്നാൾ ആഘോഷമാണെന്ന് അരുണിന് മനസ്സിലാകുന്നത്. എല്ലാവരും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. ഇതിനു പിന്നാലെ അരുണിന് ആശംസകൾ അറിയിച്ചുകൊണ്ട് നടി അഞ്ജലി റാവു എഴുതിയ ഒരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു. നിങ്ങളെങ്ങനെയുള്ളതാണ് എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.

നല്ല മനസ്സുള്ള എല്ലാവരോടും പോസിറ്റീവായി ചിന്തിക്കുന്ന ഉപദേശവ് , മികച്ച നടൻ, ഒരു നല്ല സുഹൃത്ത് പിന്തുണ കൊടുക്കുന്ന ഭർത്താവ്, അതിശയിപ്പിക്കുന്ന ഒരു അച്ഛൻ അങ്ങനെയെല്ലാമായ ഒരു മനുഷ്യനാണ് നിങ്ങൾ. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. നിങ്ങൾ ഇതുപോലെ ഒരുമിച്ച് നിൽക്കണമെന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തകർന്നിരുന്ന സമയത്ത് എന്റെ മനസ്സിന് ശക്തി നൽകിയത് നിങ്ങൾ ആയിരുന്നു. അതിന് നന്ദി. എല്ലാവരുടെയും ജീവിതത്തിൽ ഒരു അരുൺ ഉണ്ടായിരിക്കണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾക്ക് ഞാൻ ജന്മദിനാശംസകൾ നേരുകയാണ്. ആരോഗ്യത്തോടെ ജീവിക്കുക ഇതുവരെ സംഭവിച്ചതെല്ലാം നല്ല കാര്യങ്ങളാണ് എന്നും അഞ്ജലി കുറിപ്പിലൂടെ പറയുന്നുണ്ട്. ഭാര്യ സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് അരുൺ പ്രേക്ഷകർക്ക് പരിചിതമാകുന്നത്.

KERALA FOX
x