ഒളിമ്പ്യൻ ആകാശ് എസ് മാധവ് വിവാഹിതനായി, വധു ഇന്‍ഡൊനീഷ്യക്കാരി : അപൂർവ്വ പ്രണയ കഥ പങ്കുവെച്ച് താരം

സ്വന്തം പരിമിതികളിലും, പ്രയാസങ്ങളിലും ആശങ്കപ്പെട്ട് ജീവിതത്തതിൽ വിധിയെ പഴിചാരി ജീവിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അത്തരം ധാരണകളെയും, സങ്കൽപ്പങ്ങളെയും പാടെ തിരുത്തികുറിക്കുകയാണ് ഇവിടെ രണ്ട് മനുഷ്യർ. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്സിൽ 2 തവണ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ 3 അടി പൊക്കക്കാരൻ മലപ്പുറം മേലാറ്റൂർ സ്വദേശി ആകാശ് എസ് മാധവും, അദ്ദേഹത്തിൻ്റെ ഭാര്യ ദേവി സതി സെന്ദാരിയും. ഇന്തൊനീഷ്യക്കാരിയായ ദേവി സതി സെന്ദാരിയെ ആകാശ് എസ് മാധവ് സ്വന്തമാക്കിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ വെച്ചാണ് ആകാശ് (32) കഴിഞ്ഞ ദിവസം ദേവി സതി സെന്ദാരിയുടെ (26) കഴുത്തിൽ താലി ചാർത്തിയത്. ഇൻഡൊനേഷ്യക്കാരിയായ ദേവി സിതി സൊന്ദരിയുമായി ഓൺലൈൻ വഴി തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും പ്രണയത്തിലേയ്ക്ക് വഴിമാറുന്നത്. ഇന്‍ഡൊനീഷ്യയില്‍ ഒരു നിര്‍മാണക്കമ്പനിയില്‍ അക്കൗണ്ടന്റായിട്ടാണ് സെന്ദാരി ജോലി ചെയ്യുന്നത്.

ആകാശ് പെരിന്തല്‍മണ്ണയില്‍ ആയുര്‍വേദിക്, സൗന്ദര്യവത്കരണ ഉത്പന്നങ്ങളുടെ കച്ചവടം നടത്തിവരികയാണ്. ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയും കുടുംബവും താമസിക്കുന്നത്. സുഹര്‍ടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ദേവി സിതി സൊന്ദരി. വ്യാഹു, ദിവി എന്നിവര്‍ സഹോദരങ്ങളാണ്.

പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്‌സില്‍ 2013, 2017 വര്‍ഷങ്ങളിലാണ് രാജ്യത്തിനുവേണ്ടി ആകാശ് മാധവ് മെഡൽ സ്വന്തമാക്കുന്നത്. മെഡല്‍ നേടിയ ആകാശ് മാധവ്ൻ്റെ കൂട്ടുകാരിയായിരുന്ന മെറിൻ്റെ സുഹൃത്താണ് സെന്ദരി. ഒരു കായികമത്സരത്തിന് ഇടയ്ക്കാണ് സെന്ദരിയെ ആകാശ് ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഇവര്‍ കൂടുതലായി അടുക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആളുകളാണ് ആകാശിനും, ദേവി സെന്ദരിയ്ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ – ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവൻ. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്.  താലികെട്ട് നടന്നതിന് പിന്നാലെ മേലാറ്റൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്പോർട്‌സ് സെൽ കൺവീനർ കൂടിയാണ് ആകാശ് മാധവൻ. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി ആകാശ് മത്സരിച്ചിരുന്നു.

KERALA FOX
x