പ്രിയ നടി ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞു , ദുബായിൽ വച്ചുനടന്ന കോടികൾ മുടക്കിയുള്ള ആഡംബര വിവാഹ വീഡിയോ കാണാം

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും മലയാളത്തിൽ വലിയ രീതിയിൽ ശോഭിക്കാൻ സാധിക്കാതെ പോയ ഒരു നടിയാണ് ഷംന കാസിം. നിരവധി ആരാധകരെ ആയിരുന്നു മലയാളത്തിൽ സ്വന്തമാക്കിയത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ മലയാളത്തിലെ തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും ഷംനയെ പ്രേക്ഷകർ ഓർമിച്ചു വെക്കാൻ പാകത്തിനുള്ള ഒരു കഥാപാത്രം ലഭിച്ചത് ചട്ടക്കാരി എന്ന സിനിമയിലൂടെ മാത്രം ആയിരുന്നു. ചട്ടക്കാരിക്ക് ശേഷം താരത്തിന്റെ മികച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ മലയാളത്തിൽ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. കോളേജ് കുമാരൻ, അലിഭായി, തുടങ്ങിയ ചിത്രങ്ങളിലൊക്കെ സഹനടി വേഷങ്ങളിൽ മാത്രമായി താരം ഒതുങ്ങി പോവുകയാണ് ചെയ്തത്. അന്യഭാഷകളിലേക്ക് ചേക്കേറിയപ്പോൾ താരത്തെ കാത്തിരുന്നത് മികച്ച വേഷങ്ങളായിരുന്നു എന്നതും മറ്റൊരു സത്യമാണ്.

 

നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തിന് അന്യഭാഷകൾ ഒരുക്കിയിരുന്നത്. അത്തരം ചിത്രങ്ങൾ വളരെയധികം ചെയ്തു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമായ താരം ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകർ നിരവധി ആണ് എന്നതാണ് സത്യം. മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യം ആണ് താരം. പങ്കുവയ്ക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടാറുണ്ട്. അടുത്ത കാലത്തായിരുന്നു താരം തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. മികച്ച കമന്റുകൾ ആയിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഈ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്

തുടർന്ന് താരം വിവാഹിതയായി എന്ന് കൈരളി ചാനൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്. ഇപ്പോൾ താരത്തിന്റെ ചില വിവാഹചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ദുബായിൽ വച്ചാണ് താരം വിവാഹിതയായത് എന്നാണ് ഈ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ആഡംബരപൂർണമായ മെഹന്ദി ചടങ്ങും വിവാഹവും ഒക്കെ നടന്നത്. സിനിമാ മേഖലയിൽ നിന്നും മീരാനന്ദൻ അടക്കമുള്ള താരങ്ങളും ദുബായിലെ പ്രശസ്തരായ ചില വ്യവസായികളും ഒക്കെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഷാനിദ് ആസിഫ് അലിയാണ് ആണ് താരത്തിനെ ഭർത്താവ്. ആഡംബരം നിറച്ച് വിവാഹത്തിനൊപ്പം തന്നെ ഗംഭീരമായ റിസപ്ഷനും ഒരുക്കിയിട്ടുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ടുസാരിയും കാസവുതട്ടവും ഒക്കെ അണിഞ്ഞ ഒരു മുസ്ലിം വധുവായി തന്നെയായിരുന്നു വേദിയിലേക്ക് ഷംന എത്തിയത്. റിസപ്ഷൻ താരം അണിഞ്ഞ ഹെവി വർക്കുകൾ ഉള്ള ബ്രൈഡൽ ലഹങ്ക ആണ്. ദുബായിൽ വെച്ചാണ് വിവാഹം നടന്നത് എന്നത് കൊണ്ട് തന്നെ സിനിമാരംഗത്തുള്ള വളരെ ചുരുക്കം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രമുഖ താരങ്ങളെ ഒന്നും തന്നെ ചടങ്ങിൽ കാണാൻ സാധിച്ചിരുന്നില്ല. തനിക്ക് ഇത്രയും ഒത്ത് ഒരാളെ കിട്ടും എന്നാൽ താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണ് ഷംന പറയുന്നത്. ദുബായിൽ ആയിരിക്കും ഞാൻ ഭാവിയിൽ സെറ്റിൽ ചെയ്യാൻ പോകുന്നതും കരുതിയിരുന്നില്ല. ആളെക്കുറിച്ച് നാളുകളായി തന്നെ അറിയാമായിരുന്നു എന്നും, ഗോൾഡൻ വിസയെ കുറിച്ചും മറ്റും പറയാൻ ഇടയ്ക്ക് വിളിക്കും ആയിരുന്നു എന്നൊക്കെ ഷംന പറയുന്നു.

KERALA FOX
x