“ഭർത്താവ് ആദ്യമായി സമ്മാനമായി നൽകിയത് വിമാനം , കോടിശ്വരിയായി ആഡംബരജീവിതം” , ദിലീപിന്റെ അമ്മയായി വേഷമിട്ട കെ ആർ വിജയയുടെ യഥാർത്ഥ ജീവിതം ഞെട്ടിക്കും

ഒരുകാലത്തു തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു കെ ആർ വിജയ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ അഭിനയിക്കാനുള്ള കഴിവ് തന്നെയാണ് നടിയെ എപ്പോഴും വ്യത്യസ്ത ആക്കിയിട്ടുള്ളത്. നടിയായി ആയിരുന്നു തുടക്കമെങ്കിലും പിന്നീട് അമ്മവേഷങ്ങൾ ചെയ്യുവാൻ യാതൊരു മടിയുമില്ലായിരുന്നു താരത്തിന്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയത് ആയിരുന്ന. വളരെ സുന്ദരിയായി ഗാനരംഗങ്ങളിൽ ഒക്കെ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചില്ലെങ്കിൽ പോലും വളരെ മികച്ച രീതിയിൽ ആയിരുന്നു നടിയുടെ നൃത്തനാട്യങ്ങൾ എല്ലാം.

വളരെ യാദൃശ്ചികമായി ആയിരുന്നു സിനിമയിലേക്കുള്ള വരവും, ടെലിവിഷൻ ഇന്ത്യയിൽ അത്ര സജീവമല്ലാതിരുന്ന കാലത്ത് തന്നെ ടെലിവിഷൻ പരിപാടി ഇന്ത്യയിൽ വന്നാൽ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യയിലെ സാധാരണ ആളുകളെ കാണിച്ചു കൊടുക്കുവാൻ ഒരു ഡെമോ എന്നതുപോലെയാണ് ഒരു സുന്ദരിയായ പെൺകുട്ടിയെ കൊണ്ട് സ്റ്റേജിൽ നൃത്തം ചെയ്യിപ്പിച്ചത്. പെൺകുട്ടി മറ്റാരുമായിരുന്നില്ല. വിജയ തന്നെയായിരുന്നു. താരത്തിന്റെ നൃത്തം ഷൂട്ട് ചെയ്തു അതൊരു മോണിറ്ററിൽ പിന്നീട് കാണിക്കുകയും ചെയ്തു. ഈ പരിപാടി തമിഴ്നാട്ടിലെ നിരവധി സ്ഥലങ്ങളിൽ ശ്രദ്ധേയമായി. അങ്ങനെയാണ് ജെമിനി ഗണേശൻ താരത്തെ കാണുന്നതും അത് കരിയറിൽ ഒരു ബ്രെക്ക് ഉണ്ടാക്കുന്നതും. താരം സുന്ദരി ആണെന്നും, സിനിമയിൽ അഭിനയിക്കണമെന്നും ഒക്കെ പറയുകയായിരുന്നു ചെയ്തത്. അങ്ങനെയാണ് സിനിമയിലേക്കുള്ള വരവ്.

 

നമ്മുടെ നാട്ടിൽ ടെലിവിഷൻ വരുന്നതിനു മുന്നേ ഞാൻ ഒരു ടെലിവിഷൻ താരമായി മാറി എന്ന് വളരെ രസകരമായി ഈ സംഭവത്തെക്കുറിച്ച് ഒരിക്കൽ പറയുകയും ചെയ്തിരുന്നു. പുതുമുഖ നായികമാർ എത്തുമ്പോൾ മേക്കപ്പ് ടെസ്റ്റ് നടത്തുമായിരുന്നു. ആ മേക്കപ്പ് വിജയിച്ചാണ് സിനിമയിലേക്കെത്തിയത്‌. അപ്പോൾ പ്രായം വെറും 15 വയസ്സ് മാത്രമായിരുന്നു. കാൽപ്പാടുകൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് 1962-ലാണ് കെ ആർ വിജയ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീടങ്ങോട്ട് എഴുപതോളം സിനിമകൾ മലയാളത്തിൽ മാത്രം അഭിനയിച്ചു. ആദ്യകിരണങ്ങൾ, ശകുന്തള, അനാർക്കലി, കൊടുങ്ങല്ലൂരമ്മ, തുടങ്ങിയ ചിത്രങ്ങളൊക്കെ നടിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ശിവാജി ഗണേശൻ, എംജിആർ, നസീർ, മധു തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം എല്ലാം തന്നെ അഭിനയിച്ചു.

അഭിനയം നാടകത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പരസ്യങ്ങൾക്ക് മോഡലായി. സുദർശൻ ചിട്ടിഫണ്ട് ഉടമയായ സുദർശൻ വേലായുധൻ ആണ് താരത്തിനെ ജീവിതസഖിയാക്കിയത്. പിന്നീടുള്ള ജീവിതം മുഴുവൻ സമ്പന്നമായിരുന്നു. തന്റെ ഭർത്താവ് സമ്മാനമായി തനിക്ക് വാങ്ങിച്ചത്‌ ഒരു വിമാനം ആണെന്ന് പോലും വിജയ പറഞ്ഞിരുന്നു. അതിൽ യാത്ര ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. വിമാനം സ്വന്തമാക്കിയ നടിയെ വളരെ അമ്പരപ്പോടെ ആയിരുന്നു ആരാധകർ നോക്കിയിരുന്നത്. ഇന്നത്തെ കാലത്ത് പോലും സ്വകാര്യ ജെറ്റ് സ്വന്തമാക്കുക എന്നത് വലിയ ഒരു കാര്യമാണ്.

KERALA FOX
x