പ്രിയ നടി ഷംന കാസിമിന്റെ ആഡംബരവിവാഹം ഇങ്ങനെ

കുറച്ചു നിമിഷങ്ങൾക്ക് മുൻപാണ് നടി ഷംന കാസിമിന്റെ വിവാഹ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരുന്നത്. നടി വിവാഹിതയായി എന്ന വാർത്ത പുറത്തു വന്നതോടെ നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തിരുന്നു. വലിയ സ്വീകാര്യത ആയിരുന്നു താരത്തിന്റെ വിവാഹചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. മലയാളികൾക്കിടയിൽ ഷംന ആണെങ്കിൽ അന്യഭാഷ പ്രേമികൾക്കിടയിൽ താരം പൂർണ്ണിയാണ്, പൂർണ്ണി എന്ന പേരിലാണ് അന്യഭാഷയിൽ ഒക്കെ താരം അറിയപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

വളരെ ആഡംബരപൂർണമായി ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചില പ്രത്യേകതകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ആഡംബര വധുവായി തന്നെ ഒരുങ്ങി ആയിരുന്നു ഷംന എത്തിയത്. വലിയ കട്ടിയുള്ള മാലകളും കൈനിറയെ വീതിയും കട്ടിയുമുള്ള വളകളും ഒക്കെ അണിഞ്ഞ് ഒരു ട്രഡീഷണൽ മണവാട്ടിയായി ആണ് വേദിയിലേക്ക് ഷംന എത്തിയത്. ഷംനയുടെ ഭർത്താവ് ആകട്ടെ ഒരു അറബിയുടെ ലുക്കിൽ ആയിരുന്നു വിവാഹ വേദിയിൽ എത്തിയത്. ആഡംബരം നിറഞ്ഞു നിന്ന വിവാഹത്തെ പോലെ തന്നെയായിരുന്നു റിസപ്ഷൻ ചടങ്ങുകളും. കല്ലുകൾ പതിപ്പിച്ച ബ്രൈഡൽ ലഹങ്കയിൽ അതിസുന്ദരിയായി ഷംന എത്തിയപ്പോൾ ആഭരണമായി ഉണ്ടായിരുന്നത് കഴുത്ത് മൂടുന്ന ഒരു നേക്ലസ് മാത്രമായിരുന്നു.

കഴുത്തിന്റെ മുഴുവൻ മൂടി കിടക്കുന്ന ആ നെക്ലേസ് തന്നെ ഷംനയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നതായിരുന്നു. വധൂവരൻമാർ പരസ്പരം ചുംബനം നൽകുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതും ഒക്കെ വീഡിയോയിലും ചിത്രങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. മീര നന്ദൻ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. വിവാഹം ദുബായിൽ ആയതു കൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നും വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇവരെ ആശംസിക്കാൻ വേണ്ടി എത്തിയത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിമിന്റെ തുടക്കം. തുടർന്ന് ഷംന നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. എന്നാൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ മലയാളത്തിൽ നടിയെ തേടിയെത്തിയില്ല.

ചട്ടക്കാരി എന്ന സിനിമയുടെ റീമേക്ക് സമയത്ത് വളരെ മികച്ച ഒരു കഥാപാത്രമായി ഷംന എത്തി. അതിലെ നായിക കഥാപാത്രമാണ് മലയാളത്തിൽ ഷംനയുടെ എടുത്തു പറയാനുള്ളത്. ഈ കഥാപാത്രം പോലെ അലിഭായി എന്ന ചിത്രത്തിൽ മോഹൻലാലിനെ സഹോദരി വേഷത്തിലെത്തിയ ഷംനയുടെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു. അന്യഭാഷകളിൽ കൈനിറയെ അവസരങ്ങൾ ആയിരുന്നു നടി നേടിയത്. സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഷംന പങ്കുവച്ചിരുന്നു. ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായ വിവാഹനിശ്ചയ ചടങ്ങുകൾ ആയിരുന്നു നടന്നത്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ പങ്കു വെച്ചത് ഷംന തന്നെയായിരുന്നു.

KERALA FOX
x