നടി ആശാ ശരത്ത് തന്റെ മകൾക്കായി കണ്ടെത്തിയ വരൻ ശരിക്കും ആരാണെന്നറിയാമോ ? ഇതിൽ കൂടുതൽ ഭാഗ്യം ഉത്തരയ്ക്ക് ലഭിക്കാനില്ല എന്ന് ആരാധകർ

മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് ചേക്കേറി ഇന്ന് സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടിയാണ് ആശാ ശരത്. നിരവധി ആരാധകരെയാണ് ആശ സ്വാന്തമാക്കിയിരിക്കുന്നത്. മകളുടെ വിവാഹ നിശ്ചയ വീഡിയോകളാണ് ഇന്നലെ മുതൽ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താരങ്ങളൊക്കെ പങ്കെടുത്ത ഈ ചടങ്ങ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു എന്നതാണ് സത്യം. ലഹങ്കയിൽ അതിസുന്ദരിയായി എത്തിയ മണവാട്ടിയായ ഉത്തരയുടെ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വളരെ പ്രൗഢിയോടെയാണ് ചടങ്ങുകൾ നടന്നത്. വിവാഹനിശ്ചയം തന്നെ ഒരു കല്യാണത്തിന് സമാനമായ രീതിയിൽ ആയിരുന്നു.

അങ്ങനെയാണെങ്കിൽ വിവാഹം എന്തായിരിക്കും എന്നാണ് ആളുകൾ ചോദിക്കുന്നത്. നോർത്തിന്ത്യൻ രീതിയിലുള്ള ആട്ടവും പാട്ടവും വാദ്യഘോഷങ്ങളും ഒക്കെയായിട്ടാണ് ചടങ്ങുകൾ നടന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്ന ഒരു വ്യക്തിയാണ് ആശ ശരത്. പതിനെട്ടാമത്തെ വയസ്സിൽ ആയിരുന്നു ആശയുടെ വിവാഹം. തുടർന്ന് ദുബായിലെ എഞ്ചിനീയർ ആയിരുന്ന ഭർത്താവിനൊപ്പം ജോലി ചെയ്തു. പിന്നീടാണ് കൈരളി കലാകേന്ദ്രം എന്ന നൃത്ത വിദ്യാലയത്തിലേക്ക് എത്തുന്നത്. ഇതിന് ദുബായിൽ തന്നെ നിരവധി ബ്രാഞ്ചുകളും ഉണ്ട്. അഭിനയത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ ഒരു അവസരം ലഭിച്ചിട്ടും പോകുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല ആശയ്ക്ക്. കമലദളം എന്ന സിനിമയിലായിരുന്നു ആശയെ വിളിച്ചത്.

എന്നാൽ മാതാപിതാക്കൾക്ക് അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. വിവാഹശേഷം ഭർത്താവിന് സമ്മതമാണെങ്കിൽ പൊയ്ക്കോളൂ എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും നിലപാട്. അതോടെ അഭിനയം എന്ന സ്വപ്നം ആശയ്ക്ക് മറക്കേണ്ടതായി വന്നു. എന്നാൽ ഭർത്താവ് ശരത് ആവട്ടെ എല്ലാ കാര്യങ്ങൾക്കും ആശയ്ക്ക് സപ്പോർട്ട് നൽകുന്ന ആളും. ഇപ്പോൾ ആശയുടെ ഭാവി മരുമകനെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ആദിത്യൻ എന്നാണ് ആശയുടെ ഭാവി മരുമകന്റെ പേര്. വിദേശത്ത് സെറ്റിൽ ആയ നോർത്ത് ഇന്ത്യൻ ഫാമിലി ആണ് ഇവർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. ആശയുടെ മകൾ ഉത്തര 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയായിരുന്നു.

മനോജ് ഖന്ന സംവിധാനം ചെയ്യുന്ന ഖേദ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രം ഉടനെ തന്നെ എത്തുമെന്ന് ആയിരുന്നു പ്രേക്ഷകരും പ്രതീക്ഷിച്ചത്. എന്നാലാതിനിടയിലാണ് പ്രേക്ഷകർക്കെല്ലാം തന്നെ അമ്പരപ്പ് നൽകി മകളുടെ വിവാഹവുമായി ആശാ ശരത്ത് മുൻപോട്ടു പോയത്. വിവാഹശേഷം ഉത്തരയ്ക്ക് സപ്പോർട്ട് ആയി ആദിത്യൻ ഒപ്പം ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിലൊക്കെ ആശാ ശരത് സജീവ സാന്നിധ്യമാണ്. പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

KERALA FOX
x