“വിവാഹ ജീവിതം വെറും ഒരു വര്ഷം മാത്രം , സങ്കടം പറയുമ്പോൾ ദേഷ്യപ്പെട്ടു , പിരിയാം എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്” , പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാളികൾ ഇതുവരെ കേൾക്കാത്ത രീതിയിലുള്ള വേറിട്ട പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ ഗാനങ്ങൾക്ക് ഒരു ഗൃഹാതുരതത്വത്തിന്റെ ഗന്ധമായിരുന്നു. വിജയലക്ഷ്മിയുടെ കണ്ണിന്റെ കാഴ്ച കുറവ് വിജയലക്ഷ്മിയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയൊരു വേദനയായിരുന്നു സൃഷ്ടിച്ചിരുന്നത് . ആരാധകരെ സന്തോഷത്തിൽ ആഴ്ത്തി കൊണ്ട് അടുത്ത സമയത്ത് വിജയലക്ഷ്മിക്ക് കണ്ണുകൾക്ക് കാഴ്ച ലഭിച്ചു എന്നും ഒരു സർജറിക്കുശേഷം വ്യക്തമായി കാണാൻ സാധിക്കും എന്നുമൊക്കെയുള്ള വാർത്ത എത്തി. അത് പ്രേക്ഷകർക്കും ആനന്ദം നിറയുന്ന വാർത്ത തന്നെയായിരുന്നു. ഇതിനിടയിൽ വിജയലക്ഷ്മി വിവാഹിതയാവുകയും ചെയ്തു ജീവിതത്തിൽ വിജയലക്ഷ്മിക്ക് ഒരു കൂട്ട് വന്നിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ ആ ബന്ധം വിവാഹമോചനത്തിൽ എത്തി. ഇപ്പോൾ വിവാഹമോചിത ആവേണ്ടി വന്ന അവസ്ഥയെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. തന്റെ പങ്കാളിയായിരുന്ന വ്യക്തി മാതാപിതാക്കളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചതും കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തനിക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരുന്നില്ല.


വിവാഹമോചനം എന്ന തീരുമാനം ഇരുവരും ഒരുമിച്ച് എടുത്തതാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർത്ത് വിഷമം ഇപ്പോഴും ഇല്ല എന്നാണ് പറയുന്നത്. ഇരുവർക്കും മുന്നോട്ട് ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഒരാളായി എടുത്ത തീരുമാനമല്ല. ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണ്. ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണല്ലോ. എനിക്കൊപ്പം പരിപാടികൾക്ക് വരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും നിയന്ത്രണം വച്ചു തുടങ്ങി. ആ നിയന്ത്രണം കാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെയായി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമായ തീരുമാനം . ജീവിതത്തിൽ ഒരു വലിയ കുറവുള്ള എനിക്ക് ജീവിതത്തിൽ ആകെ തുണയായി ഉള്ളത് അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇന്നത്തെ ഈ അവസ്ഥയിൽ വരെ എത്തിച്ചത്.


അവരില്ലാതെ എന്റെ ജീവിതം പൂർണ്ണമല്ല. അവരുടെ കൂടെ സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് അംഗീകരിക്കുവാൻ കഴിയുക. അതുപോലെ തന്നെ പാടുമ്പോൾ താളം പിടിക്കാൻ പാടില്ല എന്ന തരത്തിൽ ഒക്കെ നിബന്ധനകൾ വന്നു. അങ്ങനെ എനിക്ക് കലാജീവിതം പോലും എന്റെ ഇഷ്ടത്തിന് മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നു. എപ്പോഴും വഴക്കു പറയുവാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവില്ല എന്ന് തോന്നി തുടങ്ങി. ഇങ്ങനെ മുന്നോട്ടു പോയാൽ ശരിയാവില്ല എന്ന് മനസ്സിലായതോടെ 2019 മെയ് 30ന് പിരിയാമെന്ന് തീരുമാനിച്ചു. ഈ വർഷം ജൂണിൽ കോടതി നടപടികൾ എല്ലാം പൂർത്തിയായി. ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് നടന്നു തുടങ്ങി . കഴിഞ്ഞു പോയതോർത്ത് ഒട്ടും വേദനയില്ല . ഇപ്പോൾ ജീവിതത്തിൽ ഒരു സമാധാനമുണ്ട് ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് ഇപ്പോൾ എന്റെ ജീവിതം.

KERALA FOX
x