വിജയ് യേശുദാസുമായി ബന്ധമുണ്ടെന്ന വാർത്തയിൽ കഴമ്പില്ല, ഇനിയൊരു വിവാഹം തങ്ങൾക്ക് ഉണ്ടാവില്ലെന്ന് രഞ്ജിനിമാർ

മലയാളികൾക്ക് വളരെ പരിചിതമായ രണ്ട് പേരുകളാണ് രഞ്ജിനി ഹരിദാസും, രഞ്ജിനി ജോസും. ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരിൽ ഒരാൾ ഗായികയും, മറ്റൊരാൾ അവതാരകയുമാണ്. രണ്ട് പേരും തമ്മിലുള്ള സൗഹൃദത്തെ ചുറ്റിപറ്റി ഇടക്കാലത്ത് വലിയ രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കേവലം സുഹൃത്തുക്കൾ മാത്രമല്ല, രണ്ട് പേരും ‘ലെസ്‌ബിയിൽ പങ്കാളികൾ’ എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ലെസ്‌ബിയിൽ പ്രചരണം ശക്തമായതിന് പിന്നാലെയാണ് രഞ്ജിനി ജോസ് ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്.

മുൻപ് വിവാഹമോചനം നേടിയ രഞ്ജിനി രണ്ടാമതായി വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചതോട് കൂടെയാണ് ഇനിയൊരു വിവാഹം ഉണ്ടാവാൻ യാതൊരുവിധ സാധ്യതയുമില്ലെന്ന് രണ്ട് രഞ്ജിനിമാരും പ്രതികരിച്ചിരിക്കുന്നത്. ലിവിങ്ങ് ടുഗേദർ ആയിട്ട് ജീവിച്ചാൽ പോലും ഇനിയൊരു വിവാഹം ഉണ്ടാവാൻ യാതൊരു വിധ സാധ്യതയും കാണുന്നില്ലെന്നാണ് ഒരു മുഖ്യധാര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും വ്യക്തമാക്കിയത്.

ഒരു ഷൂട്ടിനിടയ്ക്ക് വെച്ചാണ് താനും, വിജയ് യേശുദാസും പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വരുന്നതെന്നും, തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും, അങ്ങനെയൊരു വാർത്ത കണ്ടപ്പോൾ തന്നെ താൻ വിജയ്‌ക്ക് മെസേജ് അയച്ചെന്നും, എപ്പോഴാണ് ഞാനും, നീയും പ്രണയത്തിലായതിനായിരുന്നു അവൻ്റെ മറുചോദ്യമെന്നും, ഒട്ടുമിക്ക ഓൺലൈൻ പോർട്ടലുകളിലും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നതായും, ചിലരൊക്കെ കേസ് കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നെകിലും തനിയ്ക്ക് അതിൻ്റെ പിറകേ പോകുവാൻ സമയം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതിനും രഞ്ജിനിജോസ് കൂട്ടിച്ചേർത്തു.

വിവാഹത്തെ സംബന്ധിച്ച് രഞ്ജിനി ഹരിദാസിൻ്റെയും, രഞ്ജിനിജോസിൻ്റെയും അഭിപ്രായം ഇങ്ങനെയാണ്. നല്ല രീതിയിലൂടെ ബന്ധം മുൻപോട്ട് കൊണ്ട് പോകുന്നവർക്ക് വിവാഹത്തിലൂടെ മുൻപോട്ട് പോകാമെന്നും, തന്റേത് നല്ല രീതിയിൽ കൊണ്ടുപോവാൻ സാധിച്ചില്ലെന്നും ഇനി വിവാഹം ഉണ്ടാവില്ലെന്നും, ചിലപ്പോൾ ലിവിങ്ങ് ടുഗേദർ ആയേക്കാമെന്നും, പിന്നെ ലൈഫല്ലേ എന്താണ് മുൻപോട്ട് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും രഞ്ജിനി സൂചിപ്പിച്ചു. അതേസമയം വിവാഹം ഒരു സോഷ്യൽ കോണ്‍ട്രാക്ടാണെന്നാണ് രഞ്ജിനി പറയുന്നത്. തനിയ്ക്കൊരിക്കലും മറ്റൊരാൾ പറയുന്നത് പോലെ ജീവിക്കാൻ കഴിയില്ലെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല അതെന്നും തനിയ്ക്ക് സ്വയം ബോധ്യപ്പെടണമെന്നും അതിനെനിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും . ഒരൊറ്റ തവണ ഞാനതിന് അടുത്ത് എത്തിയിരുന്നെന്നും, പിന്നീടത് വേണ്ടെന്ന് വെച്ചതാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ഇപ്പോൾ ശരത്തിനൊപ്പമുള്ള ബന്ധത്തിൽ താൻ ഹാപ്പിയാണെന്നും, പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവ പറഞ്ഞ് തീർക്കുകയാണെന്നും വിവാഹം കഴിച്ചാൽ അതിനി സാധിക്കില്ലെന്നും, അവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവൃത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പ്രയാസമാണെന്നും സ്ത്രീകൾക്ക് എപ്പോഴും കരുത്ത് പകരുന്നത് പണമാണെന്നും, പണം കൈയിലുള്ളപ്പോഴാണ് ഒരു സ്ത്രീയ്ക്ക് സ്വതന്ത്ര്യം ലഭിക്കുന്നതെന്നും പണം സമ്പാദിക്കാൻ താനിപ്പോൾ പഠിച്ചതായും രഞ്ജിനിഹരിദാസ് വ്യക്തമാക്കുന്നു.

KERALA FOX

Articles You May Like

x