സ്വന്തം സുജാത സീരിയൽ നടി ചന്ദ്ര ലക്ഷ്മണിന് കുഞ്ഞു പിറന്നു , ആശംസകളുമായി സീരിയൽ സിനിമ താരങ്ങളും ആരാധകരും

സിനിമയിലൂടെ സീരിയലിലേക്ക് എത്തിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. നിരവധി ആരാധകരെയാണ് ചന്ദ്ര ഇതിനോടകം തന്നെ സ്വന്തമാക്കിയത്. ചക്രം കാക്കി ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളത്തിൽ നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലത്. സിനിമയിലൂടെ ആയിരുന്നു തുടക്കമെങ്കിലും സീരിയൽ ആയിരുന്നു മികച്ച അവസരങ്ങൾ നടിയ്ക്ക് നൽകിയിരുന്നത്. സീരിയൽ മേഖലയിൽ ആണ് മികച്ച കഥാപാത്രങ്ങൾ ചന്ദ്ര ലക്ഷ്മണെ തേടിയെത്തിയത്. ചന്ദ്ര അവിസ്മരണീയം ആക്കിയ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നേടിയെടുത്തത്. ഇന്നും ആ കഥാപാത്രത്തിൽ ചന്ദ്രയെ ഓർക്കുന്നവർ നിരവധിയാണ്.

പിന്നീട് മലയാളത്തിൽ നിന്നും വലിയൊരു ഇടവേള എടുത്ത് ചന്ദ്ര തമിഴ് സീരിയൽ ലോകത്ത് സജീവമായി തുടങ്ങി. നായിക കഥാപാത്രങ്ങളിൽ താരം എത്താൻ തുടങ്ങി. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ വീണ്ടും ചന്ദ്ര എത്തിയത്. സ്വന്തം സുജാത എന്ന സീരിയലിലൂടെ ആയിരുന്നു ആ തിരിച്ചുവരവ് . ചന്ദ്രയുടെ അഭിനയ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു സീരിയൽ ആയിരുന്നു സ്വന്തം സുജാത എന്ന സീരിയൽ. സ്വന്തം സുജാത സീരിയലിൽ ചന്ദ്ര എത്തിയ സമയം തന്നെ ഏറ്റവും കൂടുതൽ ആളുകൾ നടിയോട് ചോദിച്ച ചോദ്യം എന്നത് ഇനിയും വിവാഹം കഴിക്കാതെ നിൽക്കുന്നത് എന്താണ് എന്നായിരുന്നു. തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തിയിട്ടില്ല എന്ന മറുപടിയായിരുന്നു ചന്ദ്രയിൽ നിന്നും ഉണ്ടായത്.

സ്വന്തം സുജാത എന്ന സീരിയലിലെ തന്നെ നായകനായ ടോഷ് ക്രിസ്റ്റിയെ പിന്നീട് കാണുകയും ഇരുവരും ഒരുമിച്ചുള്ള സൗഹൃദം പ്രണയത്തിനു വഴിമാറുകയും രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇവർ ജീവിതത്തിൽ ഒരുമിക്കുകയും ഒക്കെയാണ് ചെയ്തത്.  പിന്നീട് ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ സ്വന്തമാക്കി. ഇവർക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ ഇവർ അറിയിക്കാറുണ്ട്. ചന്ദ്ര ഗർഭിണിയാണ് എന്ന വിവരവും ഇങ്ങനെയാണ് ഇവർ അറിയിച്ചിരുന്നത്. ഒമ്പതരമാസം വരെ സ്വന്തം സുജാതയുടെ സെറ്റിൽ ചന്ദ്ര ഉണ്ടായിരുന്നു. ഹെവി ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ വരെ നിറവയറിൽ ചന്ദ്ര ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഈ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു.

തങ്ങൾ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് എന്നായിരുന്നു ഈ ചിത്രങ്ങൾക്ക് ക്യാപ്ഷനായി പറഞ്ഞിരുന്നത്. ഇപ്പോഴിതാ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ഇവർ. തങ്ങൾക്ക് കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്തയാണ് ഇവർ അറിയിച്ചിരിക്കുന്നത്. “ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു, ദൈവത്തിന് നന്ദി” എന്ന് പറഞ്ഞു കൊണ്ടാണ് ഈ സന്തോഷം പ്രേക്ഷകരുടെ മുൻപിലേക്ക് ഇവർ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വാർത്ത ആരാധകരെല്ലാം ഏറ്റെടുത്തു. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

KERALA FOX

Articles You May Like

x