പ്രെഗ്നൻസി റിസൾട്ടിനൊപ്പം സന്തോഷവാർത്ത പങ്കുവെച്ച് പാർവതി തിരുവോത്ത് , കണ്ണ് തള്ളി ആരാധകർ

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ച കലാകാരിയാണ് പാർവതി തിരുവോത്ത്. നിരവധി ആരാധകരെ ആയിരുന്നു പാർവതി പിന്നീട് സ്വന്തമാക്കിയത്.പാർവതിയെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. നോട്ട്ബുക്ക് എന്ന ചിത്രത്തിലെ താരത്തിന്റെ പൂജ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. തുടർന്ന് മികച്ച ചിത്രങ്ങളുടെ ഭാഗമായി പാർവതി മാറുകയായിരുന്നു ചെയ്തത്. നിരവധി പുരസ്കാരങ്ങളും നടിയെ തേടിയെത്തിയിട്ടുണ്ട്. ഉയരെ എന്ന ചിത്രം നടിയുടെ കരിയറിൽ തന്നെ വലിയ ഒരു ബ്രേക്ക് ആയി മാറിയിരുന്നു.

അതോടൊപ്പം തന്നെ എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങിയ ചിത്രങ്ങളൊക്കെ പാർവതിയുടെ എടുത്തു പറയാവുന്ന മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ മികവ് തെളിയിക്കുവാൻ പാർവതിക്ക് സാധിച്ചിരുന്നു. ഇന്ത്യ മുഴുവൻ ആരാധകരുള്ള വളരെ ചുരുക്കം ചില നായകന്മാരിൽ ഒരാളായി പെട്ടെന്ന് തന്നെ പാർവതി തിരുവോത്ത് മാറിയിരുന്നു എന്നതാണ് സത്യം. താരം തന്നെ സോഷ്യൽ മീഡിയയിലൂടെ സമകാലിക വിഷയങ്ങളെക്കുറിച്ച് പലപ്പോഴും വളരെ വ്യക്തമായി സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു പ്രഗ്നൻസി ടെസ്റ്റ് കിറ്റിന്റെ ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്.

വണ്ടർ വുമൺ തുടങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു. എന്താണ് നടി പറയുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്. ആളുകളെ അമ്പരപ്പിക്കുക എന്നത് തന്നെയായിരുന്നു നടിയുടെയും ഉദ്ദേശം എന്ന് തോന്നുന്നു. കുറച്ചു സമയങ്ങൾക്കുള്ളിൽ ആണ് മികച്ച കമന്റുകളുമായി ആളുകൾ എത്തിയത്. നടിയുടെ പുത്തൻ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തത് എന്നും ഇത് നടി വെറുതെ പറയുന്നതാണ് എന്നൊക്കെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. പുതിയ ചിത്രത്തിൽ ഗർഭിണിയുടെ റോളിലാണ് പാർവതി എത്തുന്നത് എന്നും,

ഈ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പാർവതി ഇത്തരത്തിൽ ഒരു പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ആണ് നടന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടർ വുമൺ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതും..പാർവതിയുടെ ഈ പോസ്റ്റ് കണ്ട് ചിലർ എങ്കിലും നടി ഗർഭിണിയാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് സത്യം.

KERALA FOX
x