താലിയും കുങ്കുമവുമായി എത്തി ഷാരോണിക്കൊണ്ട് താലികെട്ടിക്കുകയും കുങ്കുമം നെറ്റിയിൽ ചാർത്തിക്കുകയും ചെയ്ത് പെൺകുട്ടി

സുഹൃത്ത് നൽകിയ ജ്യൂസ് കഴിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവമായിരുന്നു അടുത്ത സമയത്ത് വാർത്താമാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നത്. വളരെയധികം ദുരൂഹതകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പാറശാല സ്വദേശിയായ ശാരോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധു തുറന്നു പറയുന്നത്. തന്റെ ആദ്യ ഭർത്താവ് നവംബർ മാസത്തിന് മുൻപ് മരണപ്പെടുമെന്നായിരുന്നു പെൺകുട്ടിയുടെ വിശ്വാസം. അതുകൊണ്ടു തന്നെ ഷാരോണിനെ ഇല്ലാതാക്കിയതിനു ശേഷം മറ്റൊരു വിവാഹം കഴിക്കുവാൻ ആയിരുന്നു പെൺകുട്ടിയുടെ നീക്കം എന്നാണ് ബന്ധുവിന്റെ തുറന്നു പറച്ചിൽ. അന്ധവിശ്വാസത്തെ തുടർന്നാണ് ആസിഡ് കലർത്തിയ വെള്ളം ഷാരോണിന് നൽകിയത് എന്നും അങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നുമാണ് പുറത്തുവരുന്ന ആരോപണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

അവസാന വർഷ ബി എസ് സി റേഡിയോളജി വിദ്യാർഥിയായ ജെപി ഷാരോൺ രാജിനെയായിരുന്നു കഴിഞ്ഞദിവസം ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം 14ന് തമിഴ്നാട് രാമൻചിറയിൽ ഉള്ള കാമുകിയുടെ വീട്ടിലെത്തിയ സമയത്താണ് ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഷാരോൺ ഛർദിച്ച് അവശനായത് എന്നാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ശാരോണിന്റേത് എന്നും കുടുംബം ആരോപിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് പിതാവായ ജയരാജ് അഭിപ്രായപ്പെട്ടത്. ഒരു വർഷത്തിലേറെയായി ഈ പെൺകുട്ടിയും ഷാരോണും തമ്മിൽ അടുപ്പമായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിലാണ് ഈ ബന്ധത്തിൽ താല്പര്യമുണ്ടാവാതിരുന്നത്..

പാറശാല പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ശരിയായ അന്വേഷിക്കുവാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ജയരാജ് പറയുന്നു..കയ്പ്പ് ഉണ്ടോന്ന് അറിയാൻ വേണ്ടി കഷായം നൽകിയതാണെന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്. അങ്ങനെയാണെങ്കിൽ ഒരു ചെറിയ സ്പൂണിൽ കൊടുക്കേണ്ട കാര്യമല്ലേ വരുന്നുള്ളൂവെന്നും 100ml കൊടുക്കുന്നതിന്റെ ആവശ്യം എന്താണ് എന്നുമാണ് ആളുകൾ ചോദിക്കുന്നത്. ഷാരോണിനെ കൊല്ലുക എന്ന ഉദ്ദേശം തന്നെയായിരുന്നു ഇവർക്കുണ്ടായിരുന്നത് എന്നും പറയുന്നു.. പരിചയപ്പെട്ട മൂന്നുമാസത്തിനുള്ളിൽ തന്നെ പെൺകുട്ടി താലിയും കുങ്കുമവുമായി ശാരോണിനെ കൊണ്ട് താലി ചാർത്തിപ്പിച്ചു. കുങ്കുമം നെറ്റിയിൽ തൊടീപ്പിച്ചതായി ഒക്കെയാണ് അറിഞ്ഞത്.

എല്ലാദിവസവും വൈകുന്നേരം കുങ്കുമം തൊട്ട ഒരു ചിത്രവും പെൺകുട്ടി അയച്ചു നൽകുമായിരുന്നു വാട്സാപ്പിൽ എന്നാണ് സത്യ ശീലൻ പറയുന്നത്. സ്വകാര്യ കോളേജിൽ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു. ഒരു ബസ് യാത്രക്കിടയിലാണ് പെൺകുട്ടിയെ ഷാരോൺ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. ഒരു വർഷത്തിലേറെ ഇവർ തമ്മിൽ പ്രണയത്തിലാണ്. ബിരുദപഠനവുമായി ബന്ധപ്പെട്ട റെക്കോർഡ് ബുക്കുകളും മറ്റും എഴുതാൻ പെൺകുട്ടിയായിരുന്നു ഷാരോണിനെ സഹായിക്കുന്നത്. പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളിൽ തന്നെയാണ് പെൺകുട്ടി താലി കെട്ടിപ്പിച്ചത് എന്നും പറയുന്നു.

KERALA FOX

Articles You May Like

x